പഴയ താളുകൾ [Feny Lebat] 48

ആരും ഇല്ലാത്ത ആ കുഞ്ഞിനെ അന്ന് കുട്ടികൾ ഇല്ലാത്ത അച്ഛന്റെ അനിയൻ ബാലചന്ദ്രൻ  ആണ് ഏറ്റെടുത്തത്.. ഇന്നും മോളെ പോലെ ആണ് അവർ നോക്കുന്നതും.  അന്ന് ഇനി ഒരു തിരിച്ചു വരവില്ല എന്ന് പറഞ്ഞു അമേരിക്കയിലേക്ക് തിരിക്കുമ്പോൾ അച്ഛൻ പറഞ്ഞതാണ്..

എന്റെ മോൻ വലുതാവുമ്പോൾ  അവർ തമ്മിൽ ഒന്നിക്കട്ടെ എന്ന്.

ഇന്ന് അച്ഛന്റെ മരണശേഷം ഇവിടെ എത്തുമ്പോൾ അച്ഛൻ പറഞ്ഞ കഥകളും ഓർമകളും മാത്രമാണ് കൈമുതൽ.. എല്ലാവരും അപരിചിതർ..

മുറി കാണിച്ചു തന്നു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ” കണ്ണേട്ട.. ആവശ്യം എന്തേലും ഉണ്ടെങ്കിൽ പറയണേ … എന്ന് പറഞ്ഞു അവൾ തിരിഞ്ഞു..

” എനിക് ഇവിടൊക്കെ ഒന്ന് നടന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.”

അവന്റെ ശബ്ദം കേട്ട് അവൾ തിരഞ്ഞു..

” പോവാം..പക്ഷേ അധികം വൈകരുത്..”

വൈകിയാൽ എല്ലാവരും വഴക്ക് പറയും..

“അതെന്താ..??”

അത് കണ്ണേട്ടന് ഇവിടം പരിചയമില്ലാത്തൊണ്ട..

നമുക്കു ഉച്ച കഴിയുമ്പോൾ ഇറങ്ങാം..”

ഊണ് ആവുമ്പോൾ പറയാം.. വരണേ..

അവൾ ചിരിച്ചു കൊണ്ട് താഴേക്ക് ഓടി..

പഠിപ്പ് ഉണ്ടെങ്കിലും ഒരു നാട്ടിൻപുറത്ത് കാരി കുട്ടി ആണവൾ എന്ന് അവന് മനസ്സിലായി..

 

യാത്രാ ക്ഷീണം കാരണം മയങ്ങിയ കണ്ണനെ ചിന്നു വന്ന് ഊണ് കഴിക്കാൻ വിളിച്ചു..

ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ  ചിറ്റമ്മ  ചോദിച്ചു. ” നാട്ടിലെ ഊണ് വല്ലോം കഴിക്കുവോ.. നിങ്ങള് അമേരിക്കകാരു.”

“ഇടക്ക് അച്ഛൻ വക്കും.. എനിക്കറിയില്ല”

ചിന്നു അവനു വിളമ്പാൻ ആയി വന്നപ്പോ ചിറ്റമ്മ അവളെ വഴക്കിട്ടു.. അവിടെ പോയിരിക്കു പെണ്ണേ.. വിളമ്പിത്തരാം..

കുട്ടികൾ ഇല്ലാത്തത് കൊണ്ടാകും അവൾ അവർക് മോള് തന്നെ ആണെന്ന് അവന് തോന്നി..

” അല്ല കണ്ണൻ ഇനി എന്താ പ്ലാൻ..”  കൊച്ചച്ഛന്റെ ചോദ്യം കേട്ടാണ് അവൻ നോക്കിയത്..

“അച്ഛന്റെ ജോലി സ്ഥലത്ത് നിന്ന് കുറച്ചു പൈസ കിട്ടും..

പിന്നെ അവിടെ പഠിച്ചത് കൊണ്ട് അവിടെത്തന്നെ ജോലി കിട്ടാനും എളുപ്പം ആണ്..”

അവൻ അത് പറയുമ്പോ ചിന്നു അമ്മയെ നിസ്സഹായതയോടെ നോക്കി.. അവരൊന്നും പറഞ്ഞില്ല.. മുത്തശ്ശിയും..

ബാലചന്ദ്രൻ തുടർന്നു.. ” അതിന്റെ ആവശ്യം ഉണ്ടോ.. വേര് മുറിച്ചു മാറ്റിയ പോലെയാ കൊച്ചേട്ടൻ ഇവിടുന്ന് പോയത്..

നീയും ആവഴി ആണോ ..”

“ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്..”

അവൻ പറഞ്ഞൊപ്പിച്ചു..

അയാൾ വീണ്ടും തുടർന്നു..

ഈ കാണുന്നതൊക്കെയും എല്ലാവരുടെയും വീതം കഴിഞ്ഞു ബാക്കി ഉള്ളതാണ്.. കൊച്ചേട്ടൻ മാത്രമേ ഒന്നും വാങ്ങാതെ ഉള്ള്..

ഇവളെ നിനക്ക് തരാൻ ഏല്പിച്ചതാ..

ഞങ്ങൾക് ആകെ ഇവളെ ഉള്ളു..

മരിക്കും വരെ അവള് കൂടെ വേണം ന്ന് തന്നെ ആണ് ഞങ്ങൾക്..

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Bakki undo

  3. Very good. Recently not read like this type good story thanks…

Comments are closed.