പഴയ താളുകൾ [Feny Lebat] 48

“കണ്ണനെ കാണാനില്ല”

അവൻ എവിടെ പോവാൻ.. ബാലൻ ചോദിച്ചു..

“രാധിക..”

മുത്തശ്ശി യുടെ നാവിൽ നിന്നും ആ പേര് കേട്ട് ചിന്നു കരഞ്ഞു..

“എന്താ മുത്തശ്ശി.. പറ്റിയെ..” അവൾ മറ്റുള്ളവരുടെ മുന്നിൽ കരയാൻ സാധിക്കാതെ  ചോദിച്ചു..

കൊച്ചുനാൾ മുതൽ പറഞ്ഞു കൊതിപ്പിച്ച പേര്..

ഇപ്പോൾ നേരിൽ ഒന്ന് കണ്ടപ്പോൾ തന്നെ..

ബാലചന്ദ്രന് നടുക്കം മാറിയിട്ടില്ല..

“ബാല.. കളപ്പുര വരെ പോകണം.. പണിക്കാരെയും കൂട്ടിക്കൊള്ളു..”

മുത്തശ്ശി പറഞ്ഞു..

“ഇപ്പോഴോ.. ”

പേടിക്കണ്ട.. വെള്ള കീറി തുടങ്ങി..”

നേരാണ്.. ആകാശം തെളിഞ്ഞു തുടങ്ങി..

അവർ നടന്നു..

കാവു കഴിഞ്ഞു മുന്നോട്ട് പോകെ കറുത്ത നായ് ചുവന്ന നാവ് നീട്ടി കിടക്കുന്നത് ചിന്നു കണ്ടു.

അതിനാടുത്തായ മരച്ചുവട്ടിൽ കണ്ണനും..

” അച്ഛാ.. ദാ.. നോക്ക്..” അവൾ കരഞ്ഞു കൊണ്ട് ഓടി അങ്ങോട്ടേക്ക്.

“കണ്ണേട്ടാ.. കണ്ണേട്ടാ.. എഴുന്നേൽക്..”

അവളുടെ കരച്ചിലിൽ നിന്നും  അവളെ പിടിച്ചു മാറ്റി മുത്തശ്ശി അവനെ ചേർത്ത് പിടിച്ചു.. അവൻ ദീർഘമായ് ശ്വാസം വലിച്ചു..

ചുറ്റും പരതി നോക്കി.. എല്ലാം നേരെ ആയി.. പകൽ വെളിച്ചം..

കണ്ടതൊക്കെയും സ്വപ്നം ആണോ..

അവൻ ആകെ വിളറി ഇരുന്നു..

മുത്തശ്ശി അവനെ മാറോട് ചേർത്തു.. അവർ കരയുന്നുണ്ടായിരുന്നു..

അവരുടെ മാറിൽ തല ചായ്ച്ചു കിടന്നവൻ കളപ്പുര യുടെ പടി വതിലിലേക്ക് നോക്കി.. അവിടെ തൊടയിലേക്ക് ഇറങ്ങും വഴിയിൽ ഒരു നാടോടി സ്ത്രീ കൈ കുഞ്ഞുമായി മുഷിഞ്ഞ വസ്ത്രത്തിൽ നിൽക്കുന്നു.. ആ നായ അവർക്കൊപ്പം ഉണ്ട്.. അവൻ അവരെ തുറിച്ചു നോക്കി നിന്നു..

മുത്തശ്ശിയും ആ കാഴ്ച കണ്ടു അവനോടൊപ്പം..

മറ്റാരും കണ്ടതുമില്ല.

ആ സ്ത്രീയും നായയും അവിടെ നിന്നും പടിയിറങ്ങുന്നത് അവർ രണ്ടുപേരും കണ്ടു..

“എന്റെ അമ്മ പാവമായിരുന്നല്ലേ..” അവൻ അവർ പോയ വഴിയിലേക്ക് നോക്കി മുത്തശ്ശിയോട് ചോദിച്ചു..

” പിന്നെ എന്തിനാ മുത്തശ്ശി… എല്ലാവരും കൂടെ എന്റമ്മയെ ചീത്ത ആക്കി പറഞ്ഞത്..” അവൻ അവരുടെ മാറിലേക്ക് എങ്ങലടിച്ചു വീണ് കരഞ്ഞു..

അവനെ തലോടി അവർ ഇരുന്നു..

ആ നാടോടി സ്ത്രീ നടന്നകന്ന വഴി നോക്കി..

അതെ.. അവൾ പോയി.. തന്റെ മകന്റെ മുമ്പിൽ നിരപരാധിത്വം തെളിയിച്ചു അവൾ പോയി..

അവർ കണ്ണുകളടച്ചു..

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Very good. Recently not read like this type good story thanks…

Leave a Reply

Your email address will not be published. Required fields are marked *