ചീവിടുകൾ പോലും ഇല്ലാത്ത രാത്രി.. പക്ഷേ ഇരുട്ട്.. കൂരിരുട്ട്.
സുഹൃത്ത് വഴികാട്ടി എന്നപോലെ മുന്നേ നടക്കുന്നു.. കയ്യിൽ വെളിച്ചം ഇല്ലാതെ ഉള്ള യാത്ര.. അവർ നടന്ന് കാവെത്തി..
നടപ്പ് വീണ്ടും തുടർന്നു.. കറുത്ത പട്ടി അപ്പോൾ കുരച്ചു കൊണ്ട് വന്നു..
കണ്ണന് ആ പട്ടിയെ എപ്പോഴോ കണ്ടത് പോലെ ഒരു ഓർമ തോന്നി..
വല്യച്ഛൻ ഭയന്ന് വിറച്ചു.. ” പക്ഷേ അയാൾ തിരികെ ഓടാൻ തുടങ്ങിയപ്പോ സുഹൃത്ത് തടഞ്ഞു.. “ഓടേണ്ട.. അതിപ്പോ പോവും..” അയാൾ നടന്നു. വല്യച്ഛൻ കൂടെ നടന്നു.. അയാൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
നടന്ന് മുന്നോട്ട് പോവുമ്പോൾ അപ്പുറം കളപ്പുരയിൽ വെളിച്ചം കണ്ടു.. വല്യച്ഛൻ ” “സുഗുണാ.. വാ പോവാം.. നമുക്ക് ഇവിടെ നിക്കണ്ട.. വാ പോവാം…” സുഹൃത്ത് സുഗുണൻ മുന്നോട്ട് തന്നെ നടന്നു.. അയാൾ വല്യച്ഛനെയും വലിച്ചു നടന്നു.
അലറി വിളിക്കുന്ന വല്യച്ഛന്റെ ശബ്ദം പക്ഷേ പുറത്തേക്ക് വരുന്നുണ്ടായില്ല..
പക്ഷേ കളപ്പുര വാതിൽക്കൽ എത്തിയ വല്യച്ഛനും കണ്ണനും ഞെട്ടി.. അവിടെ ബോധമറ്റ് കിടക്കുന്ന സുഗുണൻ.. അപ്പൊ കൂടെ ഉള്ളത് ആരാണ്..
വല്യച്ഛനെ പിടിച്ചിരിക്കുന്ന കൈ ആരുടേത് ആണ്..
അയാൾ ആ കയ്യിലേക്ക് നോക്കി നിൽക്കെ അയാളെ എറിഞ്ഞു സുഗുണന്റെ അടുത്തേക്ക് ഇട്ടു..
തലയടിച്ചു വീണ അയാൾ നോക്കി.. രാധിക.. അയാൾ ഭയന്ന് വിറച്ചു..
അതേ അമ്മയാണ്.. അത്.. കണ്ണന് മനസിലായി. അവർക് രണ്ടുപേർക്കുമിടയിലായി അമ്മ ചെന്നിരിക്കുന്നത് കണ്ണൻ കണ്ടു.. സുഹൃത്ത് അപ്പോഴേക്ക് ത തിരുമ്മി എഴുന്നേറ്റു..
മുന്നിൽ രാധിക..
അയാൾ ഭയന്ന് പിന്നോട്ട് മാറി.. അയാൾ അരയിൽ നിന്നും ഒരു കൊച്ചു കത്തി എടുത്തു അമ്മയുടെ നേർക് വീശുന്നത് അവൻ കണ്ടു.. അമ്മയുടെ മുഖത്ത് പുച്ഛത്തോടെ ഒരു ചിരി വിടർന്നു..
പതിയെ വല്യച്ഛന്റെയും സുഹൃത്തിന്റെയും മുഖത്തെ ഭയം മാറി വരുന്നു..
അവർ മുഖാമുഖം ഇരുന്നു..
പൊടുന്നനെ വല്യച്ഛൻ കരഞ്ഞു തുടങ്ങി.. എങ്ങലടിച്ചു കരഞ്ഞു കൊണ്ട് അയാൾ സുഹൃത്തിന്റെ കത്തി എടുത്തു.. സുഹൃത്തും കരഞ്ഞു തുടങ്ങി. അപ്പോഴേക്കും വല്യച്ഛൻ സുഹൃത്തിന്റെ കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞു.
ചോര പൈപ്പ് ഇൽ നിന്ന് എന്നപോലെ ചീറ്റി ഒഴുകി…
വല്യച്ഛൻ വീണ്ടും ഉച്ചത്തിൽ അലറി കരഞ്ഞു.. അമ്മയോട് മാപ്പ് പറഞ്ഞു കൊണ്ടയാൾ സ്വയം കഴുത്തിൽ വരഞ്ഞു. ചോര ചീറ്റി താഴെ വീണ് കിടന്നു പിടയുന്ന അയാളെ യും സുഹൃത്തിനെയും നോക്കി ‘അമ്മ ചിരിച്ചു.. കണ്ണന്റെ മുഖം വലിഞ്ഞു മുറുകി ഇരുന്നു..
‘അമ്മ ആ ചോര കയ്യിൽ കോരി എടുത്ത് ചിരിക്കുന്നു..
യന്ത്രികം എന്നോണം അവൻ തിരഞ്ഞു നടന്നു..
പിറകെ ആരോ നടന്ന് അടുക്കുന്നത് അവൻ അറിഞ്ഞു..
അവൻ നിന്നു.. അവൻ സ്വബോധത്തിലേക്ക് തിരികെ വന്നു എത്തി.. അവൻ എല്ലാം ഓർമയുണ്ട്.. കണ്ടത് സ്വപ്നം മാത്രമല്ല എന്ന് അറിഞ്ഞു.. ഭയം അവനെ വിഴുങ്ങി തുടങ്ങി. താൻ എവിടെ എന്ന ചിന്ത അവനെ വേട്ടയാടി..
പുറകിൽ വന്ന കാൽപെരുമാറ്റം അവനരികിൽ നിന്നു..
“മോനെ കണ്ണാ..” അവൻ എന്നോ കേട്ട് മറന്ന അമ്മയുടെ വിളി .. അവന് ഭയം അല്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..
അവനെ ഒരു കൈ വന്ന് തഴുകുന്നത് അവനറിഞ്ഞു..
ആരോ അവനിൽ തട്ടി നിന്ന് എങ്ങുന്നു..
“മോന് പേടിയുണ്ടോ പോവാൻ..”
അവൻ യാന്ത്രികമായി മൂളി.. “ഹും.”
“മോൻ പോവേണ്ട..”
അവൻ വീണ്ടും മൂളി.
അവർ അവനെ അരികിലെ മാവിൻ ചോട്ടിലേക്ക് നടത്തി.. അവരുടെ മടിയിൽ അവനെ കിടത്തി..
അമ്മയുടെ മടിയിൽ അവൻ തലചായ്ച്ചു കിടന്നു… അവന്റെ കടക്കണ്ണിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..
ആ പതു പതുത്ത മടിയിൽ അവൻ മയങ്ങി.. ഒരു തലോടൽ അവൻ അപ്പോഴും അറിഞ്ഞിരുന്നു..
മുത്തശ്ശിയുടെ ഉറക്കം എപ്പോഴോ അലോസരപ്പെട്ടു..
അവർ എഴുന്നേറ്റു ബാലനെ വിളിച്ചു..
“ബാലാ.. ബാല..”
മുറികളിൽ ലൈറ്റ് തെളിഞ്ഞു..
♥️♥️♥️♥️♥️♥️♥️
Bakki undo
Very good. Recently not read like this type good story thanks…