പഴയ താളുകൾ [Feny Lebat] 48

“എല്ലാവരും പോയി കിടന്നോളൂ.. നന്നായി പ്രാർത്ഥിച്ചിട്ട്.”

“അവള് വന്നു അല്ലേ.. ” മുത്തശ്ശി വല്യച്ഛനോട് ആയി പറഞ്ഞു.. അയാൾ പേടിച്ചു മുത്തശ്ശിയുടെ അടുത്തേക്ക് നിരങ്ങി നീങ്ങി.

നേരം വെളുത്തു തുടങ്ങി. മുത്തശ്ശി കാര്യമായ ചിന്തയിൽ ആണ്.. ഉറങ്ങിയിട്ടില്ല ..

പറമ്പിലെ പണിക്കാരിൽ ഒരാൾ ഓടി വന്നു തറവാട്ട് മുറ്റത്തു വന്നു വിളിച്ചു കൂവി..

“തമ്പ്രാട്ടി..”

മുത്തശ്ശി വാതിൽക്കൽ എത്തി നോക്കി..

” എന്താ ദിവാകരാ..”

“തമ്പ്രാട്ടി.. പരമു..”

അയാൾക്കു ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല..

“പരമു.. പരമു കളപ്പുരയിൽ തൂങ്ങി മരിച്ചു കിടക്കുന്നു..”  അയാൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

തലേന്ന് പോലീസ് കൊണ്ടുപോയ പരമു കളപ്പുരയിൽ മരിച്ചു കിടക്കുന്നു എന്ന വാർത്ത എല്ലാവരെയും ഒരുപോലെ ഭയപെടുത്തി.. ആ മുഖങ്ങൾ എല്ലാം വിളറി നിൽക്കുന്നത് കണ്ണൻ കണ്ടു.

വല്യച്ഛൻ നെഞ്ച് തടവി തറയിൽ ഇരുന്നു.. വിചാരിച്ചത് പോലെ അല്ല കാര്യങ്ങൾ എന്ന് അയാൾക്ക് ബോധ്യമായി തുടങ്ങി.

അയാൾ മുത്തശ്ശിയെ നോക്കി. ആ മുഖം വിവർണമാണ്. ആ ദിവസം കടന്ന് പോവാതെ നിൽക്കുന്ന അവസ്‌ഥ ആണ് വല്യഛന് പനി കോള് കൊണ്ട് കഴിഞ്ഞു.

വൈകുന്നേരം ആയപ്പോൾ വല്യച്ഛന്റെ സുഹൃത്ത് എത്തി “ഞാൻ കുറച്ചു ദിവസം ഇവിടുന്ന് മാറി നിൽക്കാൻ പോവ..” അയാൾ പറഞ്ഞു .. എന്നാൽ ഞാൻ ഇറങ്ങുവാ.. അയാൾ ഇറങ്ങി.. അയാൾ ഇറങ്ങുമ്പോൾ മുത്തശ്ശി അയാളെ ദഹിപ്പിക്കും വിധം ഒന്ന് നോക്കി. അയാൾ തല താഴ്ത്തി.പതിയെ നടന്നകന്നു..

രാത്രി ആവുന്നു.. വല്യച്ഛൻ മുത്തശ്ശിയോടായി പറഞ്ഞു..” എനിക് പറ്റുന്നില്ല അമ്മേ.. പേടിയാവുന്നു..” അയാളുടെ മുഖത്തും അത് പ്രകടമായിരുന്നു..

” ഹം..” മുത്തശ്ശി ഇരുത്തി ഒന്ന് മൂളി..

നാളെ പകൽ കൂടെ നീ ഒന്ന് ക്ഷമിക്കൂ..

ഇന്ന് രാത്രി പുത്തിറങ്ങരുത്..”

തറവാടിന്റെ മാനം കൂടെ ഞാൻ നോക്കണ്ടേ..” അവർ അർത്ഥം വച്ചൊന്ന് അയാളെ നോക്കി. അയാൾ തല താഴ്ത്തി.. ഇനി അവിടെ നിൽക്കാൻ സാധിക്കില്ല എന്ന പോലെ അയാൾ മുറിയിലേക്ക് നടന്നു..

രാത്രിയുടെ നിമിഷങ്ങൾ മെല്ലെ മെല്ലെ നീങ്ങി മാറി..

ഉറക്കം ഒരുപാട് സമായങ്ങൾക് ശേഷം അയാളിൽ എത്തി.. പെട്ടെന്ന് ജനലിൽ ആരോ തട്ടി.. അയാൾ ഞെട്ടി എഴുന്നേറ്റു. കണ്ണനും ഞെട്ടി.. “ആ.. ആരാ..”

“ഞാനാട വാതിൽ നീ ജനൽ തുറക്ക് ” വല്യച്ഛന്റെ സുഹൃത്തിന്റെ ശബ്ദം കേട്ടു..

അയാൾ പതിയെ വിറക്കുന്ന കൈകളോടെ ജനൽ തുറന്നു..

” നീ എന്താ ഈ സമയത്ത്..” വല്യച്ഛൻ അയാളോട് ചോദിച്ചു..

പോകും മുൻപ് നിന്നെ കാണണം എന്ന് തോന്നി..”

“അതിന് ഈ സമയമേ ഉണ്ടായുള്ളോ.. നേരത്തെ ആയിക്കൂടെ.. നിനക്ക് കാര്യങ്ങൾ അറിയില്ലേ..”

നീ തത്കാലം ഇന്ന് പോവേണ്ട.. നാളെ കാലത്തെ പോകാം.. ഞാൻ വാതിൽ തുറക്കാം വാ..”

അയാൾ മുന്നോട്ട് നടന്നു.. മുറിക്ക് പുറത്ത് ഇറങ്ങരുത് എന്ന മുത്തശ്ശിയുടെ ശാസന അയാൾ മറന്നു..

വാതിൽ തുറന്ന് അയാളെ അകത്തേക്ക് വിളിക്കാൻ ചെന്ന വല്യച്ഛൻ പക്ഷേ അയാളോട് ഒന്നും സംസാരിച്ചില്ല..

” എനിക് നിന്നോട് സംസാരിക്കാൻ ഉണ്ട്..” സുഹൃത്ത് പറഞ്ഞു.. വല്യച്ഛൻ ഒന്ന് മൂളുക മാത്രം ചെയ്തു..

അയാൾ നടന്ന് തുടങ്ങി.. വല്യച്ഛൻ പുറകെയും..

” നീ ഇതെങ്ങോട്ടാ ..” നടക്കും വഴി അയാൾ ചോദിച്ചു..

” നീ വാ പറയാം..”

വല്യച്ചന്റെ മുഖത്ത് ഭയം അല തല്ലുന്നണ്ട്.. പക്ഷേ സുഹൃത്തിന് ഭാവമാറ്റം ഇല്ല..

അവർ നടപ്പ് തുടർന്നു.. രാത്രി നിശബ്ദം ആണ്.. ഇടക്ക് മൂങ്ങയുടെയും നത്തിന്റെയും ശബ്ദം മാത്രം കേൾക്കാം..

3 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Very good. Recently not read like this type good story thanks…

Leave a Reply

Your email address will not be published. Required fields are marked *