“ഏട്ടൻ വരില്ല.. എന്താ എന്ന് വച്ച ആയ്കോളു ന്ന പറഞ്ഞത്.”
ചെറിയച്ചൻ പറഞ്ഞു നിറുത്തി.
“ഹും.. എസ്ഐ ഒന്നിരുത്തി മൂളി.
“എങ്കിൽ ഞങ്ങൾ ഇറങ്ങുവാ.. ”
അയാൾ പരമുവുമായി മുന്നോട്ട് നീങ്ങി.
അവർ അയാളുമായി മുന്നോട്ട് നീങ്ങി.
പരമു അപ്പോഴും വല്യച്ഛനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
എല്ലാം ശരിയാക്കാം എന്ന് വല്യച്ഛൻ അയാളെ കണ്ണുകൊണ്ട് കാണിച്ചു.
പോലീസ് ജീപ്പ് മുന്നോട്ട് പോയി.
“ബാലാ.. വേണ്ടത് ചെയ്തോളൂ ”
എന്ന് പറഞ്ഞു മുത്തശ്ശി നടന്നു. ചെറിയച്ചൻ വല്യച്ഛനെ നോക്കി..
” ഏട്ടാ.. എനിക് പറ്റില്ല.. ഏട്ടൻ തന്നെ..”
ചെറിയച്ചൻ അത് പറഞ്ഞു വിതുമ്പി..
“ഹാ നീ പൊക്കോ..” വല്യച്ഛൻ അയാളെ പറഞ്ഞു വിടുന്നു.
അയാൾ നടന്ന് അകലുന്നത് കണ്ണൻ നോക്കി നിന്നു..
വല്യച്ഛൻ പറമ്പിലെ വിശ്വസ്തരെ കൂട്ടി അമ്മയെ ആ കളപ്പുരയുടെ അരികിൽ ദഹിപ്പിക്കാനുള്ള കാര്യങ്ങൾ ഒരുക്കി..
ഒടുവിൽ പണിക്കാരിൽ ആരോ അവിടെ തീ കൊളുത്തി.
” താൻ ചെയ്യേണ്ട കർമം.. ഏതോ.. ആരോ. ഒരാൾ..”
അവന്റെ കണ്ണുകൾ നിറഞ്ഞു.
എവിടെ ചെന്ന് അവസാനിക്കേണ്ട കാര്യം ആണ്.. പുലി പോലെ വന്നത് എലി പോലെ പോയി.” വല്യച്ഛനും സുഹൃത്തും സംസാരിച്ചു പോകുമ്പോഴും അവന്റെ കാലുകൾ അനങ്ങിയില്ല.. അവൻ അമ്മയുടെ ചിതയ്ക്കരികിൽ നിന്നു.
രാത്രി ആയി.. വല്യച്ഛൻ ഉറങ്ങാൻ കിടന്നു.
ഇന്ന് മദ്യ സേവ ഇല്ല.. വല്യച്ഛൻ എന്തൊക്കെയോ സ്വപ്നങ്ങൾ കാണുന്നു.. കൈ കാലിട്ട് അടിക്കുന്നു.. അവന് ഒന്നും മനസ്സിലായില്ല..
പൊടുന്നനെ ദൂരെ നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു..
വല്യച്ഛൻ പിടഞ്ഞു എണീറ്റു..
അയാൾ ചുറ്റും നോക്കി.. അങ്ങിങ് ആയി ‘അമ്മ വന്നു നിൽക്കുന്നു..
” ഏട്ടാ .. എന്നോടിത് വേണമായിരുന്നോ..
ഞാൻ കെഞ്ചി പറഞ്ഞില്ലേ ഏട്ടാ..
ഏട്ടന്റെ അനിയനെ പറ്റി ഓർത്തോ..
എന്റെ വയറ്റിലെ കുഞ്ഞിനെ പറ്റി ഓർത്തോ..”
‘അമ്മ കണ്ണുനീർ പൊഴിച്ചു കൊണ്ട് ആ മുറിയിൽ പലയിടത്തായി നടക്കുന്നു..
വല്യച്ഛൻ സർവ ശക്തിയും എടുത്തു അലറി വിളിച്ചു.. ആ തറവാട് കുലുങ്ങുമാറ്..
അങ്ങിങ് മുറികളിൽ ലൈറ് തെളിഞ്ഞു..
” എന്താ… എന്താ ഉണ്ടായേ..” മുത്തശ്ശി യും ചെറിയച്ചനും ഓടി എത്തി.
ശബ്ദം നഷ്ടപ്പെട്ട് വല്യച്ഛൻ ഇരുന്നു..
മുത്തശ്ശി ചുറ്റും നോക്കി.. എല്ലാവരോടും ആയി പറഞ്ഞു..
♥️♥️♥️♥️♥️♥️♥️
Bakki undo
Very good. Recently not read like this type good story thanks…