പഴയ താളുകൾ [Feny Lebat] 48

നീ സമ്മതിച്ചാൽ നിന്റെ കുടുംബം രക്ഷപ്പെടും.. ഇല്ലാച്ച നീയും മരിക്കും.. അവർക് ഗുണവും ഉണ്ടാവില്ല.”

കൂടുതൽ ഒന്നും പറയാൻ നിൽക്കാത നീ അങ് സമ്മതിക് പരമു. ” വല്യച്ഛനും അയാളോട് പറയുന്നു..

അയാൾ തലക്ക് കൈ കൊടുത്തു താഴെ ഇരുന്ന് നിലവിളിച്ചു..

അകത്തു മുറിയിൽ തറയിൽ അവളിൽ നിന്നും രക്തം പടർന്നു ഒഴുകി..

നേരം വെളുത്തു തുടങ്ങി..

രാധികയെ കാണാനില്ല എന്ന വിഷയം രാത്രി തന്നെ തറവാട്ടിൽ വാർത്തയായി..

ഇടക്ക് എപ്പോഴോ പണിക്കാരിൽ ഒരുവൻ വിളിച്ചു കൂവി..

“തമ്പ്രാട്ടി.. കളപ്പുരയിൽ രാധിക കുഞ്ഞു ചോര വാർന് ..” അയാൾ ശ്വാസം കിട്ടാതെ വിഷമിച്ചു.. എല്ലാവരും കളപ്പുര ലക്ഷ്യമാക്കി ഓടി.

കൂടിയവരാകെ നടുങ്ങി..

ഒന്ന് കണ്ടു തിരികെ തല കുനിച്ചു എങ്കിലും കടുത്ത മുഖവുമായി മുത്തശ്ശി പുറത്തു വരുന്നത് കണ്ണൻ കണ്ടു.

കുറച്ചു സമയത്തിന് ശേഷം ആള്കൂട്ടത്തിനുള്ളിലേക്ക് പോലീസ് ജീപ്പ് ഓടി വന്ന് നിന്നു.

പരിസരം വീക്ഷിച്ച SI കുറച്ചു കഴിഞ്ഞു മുത്തശ്ശിയോടായി വന്ന് ചോദിച്ചു..

” ഞങ്ങൾക് ഇവിടെ ഉള്ള ആളുകളെ ചിലരെ ചോദ്യം ചെയ്യണം..”

അവർ ഒന്ന് മൂളുക മാത്രം ചെയ്തു.

“എല്ലാവരും ആയോടൊ..” SI കൂടെ ഉള്ള പൊലീസുകാരോട് ചോദിച്ചു..

സാറേ കൂട്ടത്തിൽ ഒരുത്തൻ ഇന്ന് വന്നട്ടില്ല

എന്ന കേട്ടത്..

അവനുമായി ഈ ചത്തവൾക് എന്തോ ചുറ്റിക്കളി ഉണ്ടെന്ന കേട്ടത്..

പൊലീസുകാരിൽ ഒരാൾ പറഞ്ഞു.. SI അയാളെ നോക്കി.. പതിയെ തല ചരിച്ചു വല്യച്ഛനെയും സുഹൃത്തിനെയും നോക്കി.. എന്നിട്ട് പതിയെ ചിരിച്ചു..

“ഭാസ്കര.. അവനെ ആദ്യം പൊക്കണം.. നമുക്കു അധികം പണി ഉണ്ടാവില്ലെന്നാ തോന്നണത്.” SI പൊലീസികാരനോട് ആയി പറഞ്ഞു.. അയാളും ചിരിച്ചു..

വല്യച്ഛനും സുഹൃത്തും എല്ലാം കരുതി കൂട്ടി കാര്യങ്ങൾ മുന്നോട്ട് നീക്കി എന്നത് ആ പോലീസ് കാരനിൽ നിന്നും വ്യക്തമായിരുന്നു.

സമയങ്ങൾ നീങ്ങി.. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു..

മുത്തശ്ശിയും വല്യച്ഛനും ചെറിയച്ചനും എല്ലാവരും കൂടി നിൽക്കുന്നു..

നടുവിൽ കൈവിലങ്ങിട്ട് പരമുവും.

SI അയാളോട് ചോദിച്ചു..

നീ യും അവളും തമ്മിൽ എത്ര നാളായി ഈ ബന്ധം തുടങ്ങിയിട്ട്..

അയാൾ ഒന്നും മിണ്ടുന്നില്ല..

“നായീന്റെ മോനെ നിന്നോട് ചോദിച്ചത് കേട്ടില്ലേ.. ”

എസ്ഐ കാല് മടക്കി അയാളുടെ നാഭിയിൽ കുത്തി.

കുറച്ചായി സാറേ..

അയാൾ കുനിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു.. അയാൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

കുറച്ചന്ന് പറഞ്ഞാൽ..

സാറേ അവളുടെ വയറ്റിലുള്ള കുഞ്ഞു എന്റെ ആയിരുന്നു.. ഇന്നലെയും വേണ്ട ന്ന് ഞാൻ പറഞ്ഞതാ .. അവളാണ് എന്നെ വിളിച്ചു കയറ്റിയത്. പറ്റി പോയി..

എസ്ഐ വിജയ ഭാവത്തോടെ ചിരിച്ചു..

വല്യച്ഛനും സുഹൃത്തും ആ ചിരി ഏറ്റെടുക്കുന്നത് കണ്ടു.

മുത്തശ്ശി തല താഴ്ത്തി കൈ തലക്ക് കൊടുത്തു ഇരുന്നു.

എസ്ഐ മുത്തശ്ശിയുടെ എടുത്തു വന്ന് പറഞ്ഞു.

“ഇവനെ ഞങ്ങൾ കൊണ്ടുപോവ.. ഇനി ഇവൻ ഇപ്പോഴേ പുർക്ക് ലോകം കാണില്ല..”

മുത്തശ്ശി ഒന്നും മിണ്ടാതെ ഓലകീറിൽ പൊതിഞ്ഞ അമ്മയുടെ മൃതശരീരം നോക്കി ഇരുന്നു.

അയാൾ തുടർന്നു.

കൂടുതൽ പൊല്ലാപ്പ് പിടിക്കണ്ട.. നിങ്ങൾ ചടങ്ങുകൾ തീർത്തോള്.. ഞങ്ങൾക് ഇവനെ മതി.ഇവരുടെ ഭർത്താവിനെ വിവരം അറിയിച്ചില്ലേ..”

“ഉവ്വ്.. ”

ചെറിയച്ചൻ ആണ് പറഞ്ഞത്.

അയാൾ എപ്പോൾ വരും

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Bakki undo

  3. Very good. Recently not read like this type good story thanks…

Comments are closed.