“മുത്തശീ ദേ കണ്ണേട്ടൻ വന്നു..”
മുറ്റത്ത് അച്ഛന്റെ വണ്ടി വന്നപ്പോൾ ചിന്നു വിളിച്ചു കൊണ്ട് താഴേക്ക് ഓടി.
കാണാനുള്ള കൊതി ആവണം.. അവളുടെ വേഗത അത്രമേൽ ഉണ്ടായിരുന്നു..
പറഞ്ഞു കേൾവി മാത്രം ഉള്ള കണ്ണേട്ടൻ..
അവൾ താഴേക്ക് എത്തി കിതച്ചു കൊണ്ട് അമ്മയുടെ മേൽ തട്ടി നിന്നു..
“എന്താടി.. കണ്ണ് കണ്ടൂടെ നിനക്ക് ” ‘അമ്മയുടെ നുള്ള് ഗൗനിക്കാതെ അവൾ കാറിലേക്ക് നോക്കി നിന്നു..
അച്ഛന്റെ പുറകെ ആരോ ഒരാൾ..
അങ്ങനെ ആരോ ഒരാൾ ആണോ..
ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ അച്ഛൻ വിളിച്ചു പറഞ്ഞു.. വായിനോക്കി നിക്കാതെ ആ പെട്ടി ഒക്കെ എടുത്തു വക്ക്..
അവൾ ചാടി ഇറങ്ങി ചെല്ലുമ്പോൾ ‘അമ്മ പിറകിൽ നിന്ന് പറഞ്ഞു.. “പണികാർ ആരെയെങ്കിലും വിളിക്കണോ..”
“വേണ്ട..” അച്ഛൻ പറഞ്ഞപ്പോ അവൾക് സന്തോഷമായി..
അവൾ ഓടി ചെന്ന് പെട്ടിയിൽ ഒന്നിൽ പിടിച്ചപ്പോൾ കണ്ണൻ എത്തി..
“അയ്യോ വേണ്ട ഞാൻ എടുത്തോളം..”
സുമുഖൻ ആയ ചെറുപ്പക്കാരൻ അവൾക്കൊപ്പം പെട്ടിയിൽ പിടിച്ചു..
അവൾ ആ മുഖത്ത് നോക്കി.. എപ്പോഴോ അമ്മയുടെ ഫോണിൽ കണ്ടിട്ടുണ്..
അവളുടെ മനസ്സിൽ പല ചിന്തകൾ കടന്ന് പോയി.
“സാരല്യ കണ്ണേട്ട..” അവൾ പറഞ്ഞൊപ്പിച്ചു. ആദ്യമായി വിളിക്കുന്നതിനാൽ അവൾക് ജാള്യത ഉണ്ടായിരുന്നു..
അവന് ആളെ മനസിലായി..
“ചിന്നു”.. അച്ഛൻ പറഞ്ഞിട്ടുണ്ട്.. ഒരിക്കൽ പോലും അവളുടെ ഫോട്ടോ പോലും പക്ഷേ കാണാൻ ശ്രമിച്ചിട്ടില്ല അവൻ.
ആ മുഖത്ത് നോക്കി പുഞ്ചിരിക്കുമ്പോഴേക്കും അവൾ പെട്ടിയുമായി നടന്നകന്നിരുന്നു..
വലിയ വീടിന്റെ ഉള്ളിലേക്ക് നടന്ന് കയറുമ്പോൾ അവിടെ എവിടെ എങ്കിലും ഒളിഞ്ഞിരിക്കുന്ന ഒരു ബാല്യത്തെ ഓർത്തെടുക്കാൻ ഒരു വിഫല ശ്രമം നടത്തി..
ഇല്ല ഇവിടെ ഓരോർമായും അവശേഷിക്കുന്നില്ല..
“മുത്തശ്ശിയെ കാണണ്ടേ.. മോന് വേണ്ടി കാത്തിരിക്കുയ അവിടെ.”
♥️♥️♥️♥️♥️♥️♥️
Bakki undo
Very good. Recently not read like this type good story thanks…