പത്ത് കൈയും രണ്ട് നടുവും [വില്ലി] 158

Views : 4509

എങ്കിലും അവൾക്കരുകിൽ എത്തി ആവശ്യം ഞാൻ ബോധിപ്പിച്ചു.

” നിങ്ങൾ ഇത് വരെ അത് വിട്ടില്ലേ മനുഷ്യ. ഇതിപ്പോൾ വലിയ തൊല്ല ആയല്ലോ. നിങ്ങളും നിങ്ങളുടെ ഒരു ദൈവവും ”

” നീ എന്തെങ്കിലും ഒരു വരം പറയു . അല്ലെങ്കിൽ ദയവു ചെയ്ത് നിനക്ക് ആഗ്രഹം ഉള്ള ഒരു വരം ചോദിച്ചു. ”

അൽപനേരം അവൾ ഒന്ന് ആലോചിക്കുന്നത് കണ്ടു.

” പത്തു വർഷമായി ഞാൻ ഈ അടുക്കളയിൽ കിടന്നു പണിയെടുക്കുന്നു. ഇതുവരെ നിങ്ങൾ ഇങ്ങോട്ട് വന്നു ഒന്ന് വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടില്ല. ഇന്ന്  പറഞ്ഞു. അത് തന്നെ എനിക്ക്  കിട്ടിയ വലിയൊരു വരം ആണ്. ”

പിന്നെ അവൾ തന്റെ ജോലിയിലേക്ക് തന്നെ തിരിഞ്ഞു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

” ഒന്ന് വേഗം പറയുന്നുണ്ടോ. നീ ചോദിച്ചാൽ ആ സ്വർഗ്ഗരാജ്യം വരെ ഇപ്പോൾ നിനക്ക് കിട്ടും .”

പെട്ടന്ന് അവൾ ജോലി നിർത്തി. എന്നേ ഒന്ന് നോക്കി. പിന്നെ പറഞ്ഞു തുടങ്ങി.

” നിങ്ങളേം പിള്ളേരേം വിട്ടിട്ട് എനിക്ക് ഒരു സ്വർഗ്ഗവും വേണ്ട നരകവും വേണ്ട. പിന്നെ ഈ അടുക്കള വിട്ട് എനിക്ക് ഒരു പുതിയ രാജ്യവും വേണ്ട. ഇവിടുത്തെ പണി തന്നെ കൂടുതൽ ആണ്. എന്നും ചെയ്താൽ തീരത്ത പണി ഉണ്ട് എനിക്ക് ഇവിടെ . കഴിയുമെങ്കിൽ നിങ്ങളുടെ ആ ദൈവത്തോട് പറയു. കൂടുതലായി എനിക്ക് ഒരു പത്തു കൈയും രണ്ട് നടുവും കൂടി തരാൻ. ”

അശ്ചര്യത്തോടെ ആയിരുന്നു ആ മറുപടി കേട്ടു ഞാൻ അടുക്കള വിട്ടത്. പത്തു കൈയും രണ്ട് നടുവുമോ? അതാണോ അവളുടെ ആകെയുള്ള ആവശ്യം? ആലോചിച്ചപ്പോൾ ശരി ആണ്. ഇന്നൊരു ദിവസം അടുക്കളയിൽ കയറിയപ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു അധികമായി കയ്യും നടുവും. അപ്പോൾ ദിവസവും അടുക്കളയിൽ കഴിയുന്ന അവൾക്കൊ? ചിലപ്പോൾ അത് തന്നെ ആയിരിക്കാം ഞാൻ ചോദിക്കേണ്ട ശരിയായ വരം .

പുറത്തെത്തി കാത്തിരുന്ന ദൈവത്തെ  വിഷമത്തോടെ അവളുടെ അഭിപ്രായം അറിയിച്ചപ്പോൾ അങ്ങേര് ഒന്നു പുഞ്ചിരിച്ചു. എന്റെ രണ്ട് കയ്യും ചേർത്ത് പിടിച്ചു. പിന്നെ പറഞ്ഞു.

” അതിന് അവർക് പത്തു കൈയും രണ്ട് നടുവിന്റെയും ഒന്നും ആവശ്യം ഇല്ല. തന്റെ ഈ രണ്ട് കയ്യും അടുക്കളയിൽ അവർക്ക് തന്റെ ചെറിയ ഒരു സഹായവും മാത്രം മതി… ”

ഈ ലോകത്തെ കുറിച്ച് മുഴുവൻ അറിഞ്ഞിരുന്നിട്ടും അടുക്കളയിൽ എന്ത് നടക്കുന്നുവെന്നോ സ്വന്തം ഭാര്യക്ക് എന്താവശ്യമെന്നോ ഞാൻ അറിയാതെ പോയി.
മഹാനായ ദൈവം എന്റെ കണ്ണ് തുറപ്പിച്ചു. അറിയാതെ കണ്ണു നിറഞ്ഞു പോയി.

പോകാനൊരുങ്ങി നിന്ന ദൈവം എന്റെ അടുത്തേക്ക് ചേർന്ന് നിന്നു.

” ഞാൻ വന്നത് നിനക്ക് വെറുമൊരു വരം മാത്രം തരാൻ ആയിരുന്നില്ല. നിന്റെ ഭാര്യയുടെ പ്രാർഥനയുടെ ഫലം ആയിട്ടായിരുന്നു. “

Recent Stories

The Author

വില്ലി

34 Comments

  1. നൈസ് സ്റ്റോറി വില്ലി. ചെറിയ സമയം കൊണ്ട് നർമത്തോടെ തന്നെ വലിയ ഒരു കാര്യം സിമ്പിൾ ആയി അവതരിപ്പിച്ചു. കൊള്ളാം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com