” എങ്കിൽ തനിക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോ…? ”
അറിയാതെ ചോദിച്ചു കഴിഞ്ഞാണ് അത് ദൈവം ആണെന്ന് ഓർമ വന്നത്. ദൈവം പെട്ടന്ന് കോപ്പിച്ചു. കണ്ണിൽ തീപ്പൊരി പാറി. പകച്ചു പോയ എനിക്ക് അവിടെ വച്ചു തന്നെ നൂറ് ഏത്തം ഇടണം എന്നുണ്ടായിരുന്നു. എങ്കിലും നടു അതിന് സമ്മതിക്കാതെ വന്നതോടെ വില കൂടിയാ ഒരു വഴിപാട് നേർന്നു. ദൈവം പതിയെ ശാന്തനായി. പിന്നെ പുഞ്ചിരിച്ചു.
പതിയെ അത്താഴത്തിനുള്ള ജോലിയിലേക്ക് ഞാൻ കടന്നു. ഹാളിൽ ഇരുന്ന് വാർത്ത കാണുക മാത്രമേ ദൈവം ആ സമയം ചെയ്തുള്ളു. സഹായത്തിനു ആരെയെങ്കിലും കിട്ടിയിരുന്നുവെങ്ങിൽ എന്ന് ഞാൻ മനസ്സുരുകി ഈ ദൈവം കേൾക്കാതെ വേറൊരു ദൈവത്തോട് പ്രാർഥിച്ചു.
പെട്ടന്ന് കേനിംഗ് ബെൽ മുഴങ്ങി. പോയി നോക്കുമ്പോൾ മുന്നിൽ അതാ ദൈവധൂതയെ പോലെ എന്റെ ഭാര്യ .
” നീ എന്താ ഇപ്പോൾ പോന്നത്.? ”
അറിയാതെ ഞാൻ ചോദിച്ചു.
” രാവിലെ ഒന്നും ഉണ്ടാക്കാതെ അല്ലേ ഞാൻ പോയതു. ഉച്ചക്കോ നിങ്ങൾ ഒന്നും കഴിച്ചു കാണില്ല. ഇനി രാത്രിയും പട്ടിണി കിടക്കേണ്ട എന്ന് കരുതി അമ്മയോട് പറഞ്ഞു ഞാൻ ഇങ്ങു പോന്നു.. ”
” അപ്പോൾ അമ്മ.? ”
” അമ്മ അവിടെ തന്നെ ഉണ്ടല്ലോ.? ഇനിയും പോയി കാണാം… ”
അത്രയും പറഞ്ഞു മുന്നിൽ എന്റെ കൈലിയും ഉടുത്തു ഇരുന്ന ദൈവത്തെ കാണാതെ മറികടന്നു അവൾ അങ്ങിനെ തന്നെ അടുക്കളയിലേക്ക് കടന്നു. പ്രാർഥിച്ച ദൈവത്തിന്റെ കൃപയെ സ്തുതിച്ചുകൊണ്ട് ഞാൻ അങ്ങിനെ നിന്നു.
ഭാര്യ വന്നതേ ദൈവം പോകാൻ ധൃതി കൂട്ടി.. ഇനി വേണ്ടത് എനിക്ക് തരേണ്ട വരം ആണ്. പക്ഷെ ഇതുവരെയും ഞാൻ അതേപറ്റി തീർച്ചപ്പടുത്തിയില്ലല്ലോ. എന്റെ പരുങ്ങൽ കണ്ടു ദൈവം കാര്യം തിരക്കി. കാര്യം അറിഞ്ഞപ്പോൾ സഹതാപം തോന്നി അങ്ങേരു തന്നെ എന്നേ സഹായിക്കാൻ മുൻകൈ എടുത്തു.
” വലിയ വീട് വേണോ? ” ദൈവം ചോദിച്ചു. പിന്നെ
” കാർ വേണോ? ” എന്ന് അല്ലെങ്കിൽ ” അല്പം കാശു തരട്ടെ? ”
എന്നും ചോദിച്ചു. അതിനുള്ളിലെ ഞാൻ കണ്ടെത്തിയ നൂലമാലകൾ ദൈവത്തെ പറഞ്ഞു മനസിലാക്കിയപ്പോൾ അങ്ങേരും ആശയക്കുഴപത്തിലായി.
പോയിട്ടു വേറെ ദൃതി ഉണ്ടായിരുന്നതിനാൽ വേഗം ഒരു തീരുമാനം എടുക്കാനും വേണമെങ്കിൽ ഭാര്യയോട് അഭിപ്രായം ചോദിക്കാനും ദൈവം ആവശ്യപ്പെട്ടു. വേറെ വഴിയില്ലാതെ ഞാനും സമ്മതിച്ചു. പതിയെ അടുക്കളയിലേക്ക് കയറി ചെന്നു. അപ്പോഴും അവിടെ അവളുടെ ജോലി കഴിഞ്ഞിരുന്നില്ല. ഇതിനും മാത്രം എന്ത് മല മറിക്കുന്ന പണിയാണ് അവൾ ഇവിടെ ചെയ്യുന്നത് ആവോ?
നൈസ് സ്റ്റോറി വില്ലി. ചെറിയ സമയം കൊണ്ട് നർമത്തോടെ തന്നെ വലിയ ഒരു കാര്യം സിമ്പിൾ ആയി അവതരിപ്പിച്ചു. കൊള്ളാം.