പത്ത് കൈയും രണ്ട് നടുവും [വില്ലി] 159

എങ്കിൽ പിന്നെ സ്വയം പാചകം ചെയ്ത് ദൈവത്തെ ഒന്ന് ഞെട്ടിക്കാം എന്ന് തീരുമാനിച്ചു അടുക്കളയിൽ കയറി. കയറിയപ്പോൾ ആണ് ശെരിക്കും ഞാൻ ഞെട്ടിയത്.. ഭാര്യയുടെ രാവിലെ ഉള്ള പോക്കിൽ ഒരു പണിയും തീർന്നിട്ടില്ല. പത്രം പോലും കഴുകാൻ ബാക്കി കിടക്കുന്നു.

നാശം പിടിച്ച ഭാര്യയെ നന്നായൊന്നു പഴിച്ചു അദ്യം തന്നെ പത്രം കഴുകാൻ തീരുമാനിച്ചു. അല്ലെങ്കിൽ ഇടക്ക് വച്ചു ദൈവം ഇങ്ങോട്ടേങ്ങാങ്ങാനും കയറി വന്നാൽ നാണക്കേടാവും. ആ ജോലി തീർന്നതും പാചകത്തിലേക്ക് വേഗത്തിൽ തിരഞ്ഞപ്പോൾ  ചെന്നു ദൈവത്തിന്റെ പ്രിയ വിഭവം എന്തെന്ന് അറിയണം എന്ന് തോന്നി.

ഉച്ചക്ക് നല്ല ചൂട് ന്യൂഡിൽസ് വല്ലതും ആയാലോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്ക് കഞ്ഞിയേ ഇറങ്ങൂ എന്നായി. അതുവരെ ഭാര്യയെ പറഞ്ഞ ചീത്ത പിന്നെ ദൈവതോടായി.. എങ്ങനെ എങ്കിലും  കഞ്ഞി ഉണ്ടാകാം എന്ന് കരുതി അടുക്കളയിൽ കയറി പിന്നെയും പണി തുടങ്ങി.

” കഞ്ഞിക്കു കറി സാമ്പാർ തന്നെ ആവാം കേട്ടോ ”

എന്നാ ദൈവത്തിന്റെ അഭിപ്രായത്തോട് ഞാൻ ദേഷ്പ്പേട്ടാണെങ്കിലും സമ്മതം മൂളി. അരി കഴുകി തിളച്ച വെള്ളത്തിൽ ഇടുമ്പോൾ പുറത്തിരുന്ന് ബോർ അടിച്ച ദൈവവും അടുക്കളയിലേക്ക് കയറി വന്നു.

സമ്പാറിന് വെണ്ടയ്ക്ക അരിയുമ്പോൾ എന്തെങ്കിലും സഹായം വേണോ എന്ന് അദ്ദേഹം ചോദിച്ചു. മറുത്തൊന്നും പറയാതെ ഒരുമുറി തേങ്ങ എടുത്തു ദൈവത്തിന്റെ കൈയിൽ കൊടുത്തു ചിരവയും കട്ടി കൊടുത്തു.

” ദൈവത്തെ ദൈവം രക്ഷിക്കട്ടെ. ”

അറിയാതെ പറഞ്ഞു പോയി. പിന്നെ സാമ്പാറിന്റെ കൂട്ടുകൾ യൂട്യൂബ് നോക്കി വിശദമായി പഠിച്ചു ഓരോന്ന് ചെയ്യാൻ തീരുമാനിച്ചു. വെണ്ടയ്ക്കക് ശേഷം കുറെ സവാളയും അരിഞ്ഞു കഴിയുമ്പോൾ ആണ് ദൈവം തേങ്ങ ചിരണ്ടി കഴിഞ്ഞത്. പിന്നെ ഒരു ഓട്ടമായിരുന്നു ഞാൻ . ഓരോന്ന് അരിഞ്ഞും പെറുക്കിയും സമയം മുന്നോട്ടു പോയി  . ഞാൻ കുറെ മുരിങ്ങയും തക്കാളിയും അരിഞ്ഞു തീർത്തപ്പോഴും ദൈവം രണ്ട് ഉരുളകിഴങ്ങിന്റെ തൊലി ചിരണ്ടി തീർന്നിട്ട് കൂടി ഉണ്ടായിരുന്നില്ല.

ഇങ്ങേരിത് എന്ത് പണ്ടാരം ആണ് കാണിക്കുന്നത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നെ അങ്ങേരെങ്ങാനും അത് ഇട്ടിട്ട് പോയാൽ പിന്നെ ഇത് മുഴുവൻ സ്വയം ഉണ്ടാക്കേണ്ടി വരും എന്നത് കൊണ്ട് മിണ്ടാതെ ഇരുന്നു.  ഉപ്പും മുളകും മല്ലിയും മഞ്ഞളും ഒക്കെ എവിടെ ആണെന്ന് ഭാര്യയെ തന്നെ വിളിച്ചു ചോദിക്കേണ്ടി വന്നു. കഷ്ടകാലം അല്ലാതെന്ത്.

അവസാനം കഞ്ഞിയും സമ്പാടും ദൈവത്തിന്റെ സ്പെഷ്യൽ ചമ്മന്തിയും റെഡി ആയി. എന്റെ സാമ്പാറിനെക്കാൾ രുചി ദൈവത്തിന്റെ ചമ്മന്തിക്കായിരുന്നു. കഴിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ കൈ തട്ടി സാമ്പാറിന്റെ ഇത്തിരി ചാറു ദൈവത്തിന്റെ ദേഹത്തേക്ക് വീണു. കഷ്ടം.! പുള്ളിയുടെ ഡ്രസ്സ്‌ നിറയെ സാമ്പാറു. ഒന്നും നോക്കിയില്ല. എന്റെ ഒരുപാട് കൈലി മുണ്ടും എടുത്തു കൊടുത്ത് വാഷിങ്മെഷീനും ദൈവത്തിന് കാട്ടി കൊടുത്തു. അപ്പോഴണ്ടേ ദൈവത്തിന് അത് പ്രവർത്തിപ്പിക്കാൻ അറിയില്ല. ഒടുവിൽ ഞാൻ തന്നെ മുന്നോട്ടു വന്നു. അപ്പോഴാണ് ഇന്നലെ മെഷീനിൽ ഞാൻ ഇട്ട തുണി അതേപടി അതിൽ കിടക്കുന്നത് കണ്ണിൽപെട്ടത്. അതെടുത്തു മാറ്റി ഇട്ടാൽ അതൊരു കുറച്ചിലാവും എന്ന് കരുതി ആ തുണി സഹിതം ദൈവത്തിന്റെ തുണിയും ചേർത്ത് അലക്കി ഞാൻ വിരിച്ചിട്ടു. കഴിച്ചു കഴിഞ്ഞ  പാത്രങ്ങൾ കഴുകി പിന്നെയും വച്ചു. സാമ്പാറു വീണ തറ ദൈവത്തെ കാണിക്കാൻ തുടച്ചു വൃത്തിയാക്കി. വൈകിട്ടോടെ ഞാൻ വല്ലാതെ തളർന്നു. രണ്ട് കയ്യും നടുവും നന്നായി വേദന എടുത്തു തുടങ്ങി ഇരുന്നു. എവിടെ എങ്കിലും ഒന്ന് നടുനിവർത്തി കിടന്നാൽ മതി എന്ന അവസ്ഥ ആയി. അപ്പോഴാണ് ദൈവം അടുത്ത കാര്യം പറയുന്നത്. അത്താഴം കൂടി കഴിഞ്ഞേ മടങ്ങൂ എന്ന്.

34 Comments

  1. നൈസ് സ്റ്റോറി വില്ലി. ചെറിയ സമയം കൊണ്ട് നർമത്തോടെ തന്നെ വലിയ ഒരു കാര്യം സിമ്പിൾ ആയി അവതരിപ്പിച്ചു. കൊള്ളാം.

Comments are closed.