പത്ത് കൈയും രണ്ട് നടുവും [വില്ലി] 159

പത്ത് കൈയും രണ്ട് നടുവും

Author :വില്ലി

 

( ഇത് എന്റെ വെറും ഒരു കൗതുകം മാത്രം ആണ്. ഈ ഭാഗം ആരെയെങ്കിലും  ആചാരത്തെയോ അനുഷ്ടനാതെയോ കളിയാക്കുന്നതായോ ഏതെങ്കിലും വിധത്തിൽ വെറുപ്പിക്കുകയോ, അനിഷ്ടം തോന്നിപ്പിക്കുകയോ,, ചെയ്യിപ്പിക്കുന്നു എങ്കിൽ ആദ്യമേ തന്നെ മാപ്പ് ചോദിക്കുന്നു. )

പത്തുകയ്യും രണ്ട് നടുവും

ഒരു ദിവസം, ഒരു സായാഹ്നത്തിൽ  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിത്യവും സന്ധ്യക്ക്‌ ഞാൻ കൊളുത്തുന്ന നെയ് വിളക്കിന്റെ നെയ്യും  കത്തിച്ചു വയ്ക്കുന്ന ചന്ദന തിരിയുടെ നറുമണവും ശേഷം അക്ഷരങ്ങൾ പെറുക്കി കൂട്ടിയുള്ള പ്രാർത്ഥനയും കക്ഷിക്ക് നന്നേ പിടിച്ചിരിക്കുന്നു അത്രേ. അത് കൊണ്ട് സന്തോഷവനായ ആ ദൈവം മറ്റെന്തോ ആവശ്യത്തിന് ഭൂമിവഴി ഒന്ന് വന്നപ്പോൾ കൂട്ടത്തിൽ എന്നെയും കണ്ടുകളയാം എന്ന് കരുതി എത്തിയതാണ് .

അങ്ങനെ ദൈവവും ആയി സംസാരിച്ചിരുന്നപ്പോൾ പുള്ളിക്ക് ഒരേ നിർബന്ധം. എനിക്കൊരു വരം തരണം.! ഒരേയൊരു വരം. വേണ്ടെന്ന് ഞാൻ ഒരുപാട് ദൈവത്തോട് പറഞ്ഞു നോക്കി. പക്ഷെ പിടിവാശിക്കാരൻ ആയ ആ ദൈവം എനിക്ക് വരം തന്നേ മടങ്ങൂ എന്ന് തന്നെ പറഞ്ഞു വാശി പിടിച്ചിരിപ്പായി. ഒടുവിൽ ഗത്യന്തരം ഇല്ലാതെ ദൈവത്തിന്റെ ആഗ്രഹം നടത്തികൊടുക്കാൻ ഞാൻ തീരുമാനിച്ചു. പുള്ളിയുടെ കൈയിൽ നിന്നും ഒരു വരം വാങ്ങിക്കൊള്ളാം എന്ന് ഞാൻ ഏറ്റു .

അപ്പോഴല്ലേ അടുത്ത രസം. വരത്തിനു പകരം എന്റെ ഒരു ഒഴിവു ദിവസം ദൈവത്തിനും എന്റെയൊപ്പം ഒറ്റക്ക് ചിലവഴിക്കണം എന്ന ആവശ്യം മാത്രം ദൈവം മുന്പോട്ട് വച്ചു.
ഇത് വലിയ തൊല്ലയായല്ലോ എന്ന് തോന്നിയെങ്കിലും ഒരു ദൈവം അല്ലേ ആവശ്യപ്പെടുന്നത് എന്ന് കരുതി അതും ഞാൻ സമ്മതിച്ചു. പിറ്റേന്ന് ഞായറാഴ്ച വന്നുകൊള്ളാൻ  ഞാൻ ദൈവത്തോട് പറഞ്ഞു. പകരം ഞായറാഴ്ച വൈകിട്ട് തിരികെ പോകുന്നതിനു മുൻപായി എനിക്കുള്ള വരം ചോദിച്ചു വാങ്ങി കൊള്ളണമെന്ന് ദൈവം എന്നോടും പറഞ്ഞു. അങ്ങനെ ഞങ്ങൾ അന്നത്തേക്ക് പിരിഞ്ഞു. രാത്രി കിടക്കാൻ നേരം എന്ത് വരം ചോദിക്കണം എന്നായിരുന്നു എന്റെ ചിന്ത.

ഒരു വലിയ വീടു ചോദിച്ചാലോ എന്ന് ആദ്യം ആലോചിച്ചു. പിന്നെ എന്തുകൊണ്ടോ വേണ്ടെന്നു വച്ചു.
എങ്കിൽ പിന്നെ വിലകൂടിയ ഒരു കാർ ചോദിക്കാം എന്ന് ആലോചിച്ചു. പക്ഷെ വരും കാലത്തു പെട്രോളിന്റെയും ഡീസലിന്റെയും വില ആലോചിച്ചപ്പോൾ അതും ഉപേക്ഷിച്ചു. എങ്കിൽ പിന്നെ ഒരുപാട് പണം ചോദിച്ചാലോ.? അതിന്റെ ഉറവിടവും രേഖകളും ഉണ്ടാക്കാൻ ഒരുപാട് മെനക്കെടേണ്ടി വരും.

അതും അല്ലാതെ ഭാര്യയെ കൂടാതെ ദേവലോകത്തേക്ക് ഒരു യാത്ര ആയാലോ എന്നും ആലോചിച്ചു. അതാകുമ്പോൾ ഊർവശി രംഭ തിലോത്തിമ മാരെ കൺകുളിർക്ക് കാണാം അല്ലോ. തിരികെ പോരുമ്പോൾ ഭൂമിയിലേക്ക് പറ്റിയാൽ മൂന്നെണ്ണത്തിൽ ഒന്നിനെ കൂടെ കൂട്ടുകയും ചെയ്യാം. പക്ഷെ അങ്ങിനെ ചോദിച്ചാൽ ദൈവം എന്നേ കുറിച്ച് എന്ത് കരുതും എന്ന് കരുതി ആ ചിന്തയും ഉപേക്ഷിച്ചു. ഒരെത്തും പിടിയും കിട്ടാതെ വന്നപ്പോൾ അടുത്ത് കിടന്ന ഭാര്യയോട് വരത്തെ കുറിച്ച് ഒന്ന് സൂചിപ്പിച്ചു..

” നിങ്ങൾ ഈ രാത്രിയിൽ കിടന്നു പിച്ചും പേയും പറയാതെ ഉറങ്ങാൻ നോക്ക് മനുഷ്യ. എനിക്ക് രാവിലെ നൂറു കൂട്ടം പണിയുള്ളതാ. ”

34 Comments

  1. നൈസ് സ്റ്റോറി വില്ലി. ചെറിയ സമയം കൊണ്ട് നർമത്തോടെ തന്നെ വലിയ ഒരു കാര്യം സിമ്പിൾ ആയി അവതരിപ്പിച്ചു. കൊള്ളാം.

Comments are closed.