പകൽക്കിനാവ് (ജ്വാല ) 1260

സംസ്ക്കാരത്തിന്റെ പുതിയ മുദ്ര.

ഗ്ലാസുകള്‍ കാലിയായി.
മദ്യത്തിനു മുന്നില്‍ എല്ലാവരും സമന്‍മാരാകുന്നു.എന്തൊരു ആതിഥ്യമര്യാദ, പരസ്പര സ്നേഹം,

തനിക്ക് ഈ ജോലി കിട്ടാത്തതിൽ നിരാശയില്ലാ എന്നു കൂടി മുരളി പറഞ്ഞു.
നീയും, ഞാനും ഒന്നല്ലേ പിന്നെ എന്താ?
അവസാന പെഗ്ഗ് സേതുവിനായി നീട്ടുമ്പോൾ ഒരു ചെറു പുഞ്ചിരി മുരളിയുടെ ചുണ്ടിൽ തത്തി കളിച്ചു.

ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ മുരളി മദ്യത്തിൽ ചേര്‍ത്തുതന്ന വിഷം നിന്റെ ഉള്ളില്‍ എത്തി.

അവന്‍ നിന്നെ കൊന്നു.

എന്തിനെന്നറിയാമോ?

അവനു കിട്ടേണ്ട ജോലി നീ തട്ടിയെടുത്തു .
ബലിയാടാകപ്പെട്ട നീയല്ലോ മുന്‍ഗണനയുടെ പ്രതീകം.

ചിത്രഗുപ്തന്‍ പറഞ്ഞു നിര്‍ത്തി.

യമരാജന്‍:- നിനക്കെന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?
വിധി പറയാന്‍ സമയമായി

സേതു :-ഇല്ല, ഒന്നും ഇല്ല….

യമരാജന്‍:-മാതാപിതാക്കള്‍ക്കും,സമൂഹത്തിനും വെറുക്കപ്പെട്ട നീ നരകത്തില്‍ മനോരോഗ ചികത്സയ്ക്കു വിധേയമാകാനും,
രോഗം ഭേദമായാല്‍ സ്വര്‍ഗത്തിലേക്കു പോകാനും നാം ഉത്തരവിടുന്നു.

സാര്‍…

ബില്‍,
ബാറിലെ വെയ്റ്ററുടെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

അപ്പോഴും ഉമ്പായിയുടെ ഗസൽ തീർന്നിരുന്നില്ല,
മറ്റൊരു ഗാനം അവന്റെ കർണ്ണപുടങ്ങളിൽ വന്നടിച്ചു…

വീണ്ടും പാടാം സഖി,
നിനക്കായി ഒരു വിരഹഗാനം…

?ജ്വാല ?

Updated: April 27, 2021 — 10:40 am

35 Comments

  1. ജ്വാലേച്ചി ❤❤❤

    ???? മനസ്സ് നിറക്കുന്ന രചന….

    മേനോൻ കുട്ടി

  2. മദ്യത്തിൻ്റെ ലഹരിയിൽ അവൻ കണ്ട സ്വപനം അവനും നമ്മുക്കും ഒക്കെയുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങളുടെ ഓർമ്മപ്പെടുത്തൽ…… വ്യത്യസ്തമായ രചനകളുമായി വരുന്ന പതിവ് തെറ്റിച്ചില്ല….. ??

    1. സിദ്ദ്‌,
      വളരെ സന്തോഷം നല്ല വാക്കുകൾക്ക്, നമ്മുടെ സമൂഹത്തിലെ ചില അപചയങ്ങൾ ഒന്ന് വേറിട്ട് പറയണം എന്ന് തോന്നി എഴുതിയത് ആണ്, മുൻപ് എഴുതിയത് ആണേ… ???

  3. വീണ്ടും കണ്ടതിൽ സന്തോഷം…??? ???

    ജ്വാല പിണങ്ങിപ്പോയതാണെന്നു പരദൂഷണം പറഞ്ഞു നടക്കുന്ന നൗഫു ഇതൊക്കെ കാണുന്നില്ലേ..?? ???

    സേതുവിന്റെ കഥ ചിത്രഗുപ്തന്റെ കണ്ണിലൂടെ…. അതിഷ്ടപ്പെട്ടു…. അതാണിതിലെ ഒരു മെയിൻ പോയിന്റ്.. ???

    കാലനെ വിവരിച്ചത് പൊളിച്ചു.. ന്നാലും മൂപ്പരെ ആ കാളക്കൊമ്പു കിരീടം ആരടിച്ചോണ്ടു പോയാവോ? അവിടെയും ബണ്ടിചോർ കയറിയോ? ???

    ജീവിച്ചിരുന്നപ്പോള്‍ നാടിനും ,വീടിനും വേണ്ടാത്തവന്‍, കൊലചെയ്യപ്പെട്ടിരിക്കുന്നു.

    അതുശരി, അപ്പൊ ഇവിടെ വിലയില്ലാത്തോർക്ക് അവിടെയും പുല്ലുവിലയാല്ലേ… പറഞ്ഞത് നന്നായിട്ടോ, വെറുതെ കെട്ടിയ മനക്കോട്ടകളെല്ലാം പൊളിച്ചു തുടങ്ങാലോ..!!???

    നമ്മുടെ നാട്ടിലെ മാധ്യമങ്ങളെക്കാള്‍ വലിയ ന്യൂസ് ഏജന്‍സിയോ പരലോകത്തുള്ളത്.
    ഞാനറിയാത്ത എന്റെ മരണം….

    പാവം പത്രക്കാർ… ജീവിക്കാൻ വേണ്ടി അവര് ഓരോന്ന് കാട്ടിക്കൂട്ടുന്നു… അവരെയിങ്ങനെയൊക്കെ പരിഹസിക്കാമോ ??? .. മോശം മോശം..!! ???

    മാതാപിതാക്കള്‍ക്കും,സമൂഹത്തിനും വെറുക്കപ്പെട്ട നീ നരകത്തില്‍ മനോരോഗ ചികത്സയ്ക്കു വിധേയമാകാനും,
    രോഗം ഭേദമായാല്‍ സ്വര്‍ഗത്തിലേക്കു പോകാനും നാം ഉത്തരവിടുന്നു.

    ഇതിനു യമരാജൻ രാജിവെക്കേണ്ടി വരും… എന്നെപ്പോലുള്ള മനോരോഗികളോട് വിവേചനം കാണിച്ച കാലനെ ഞാൻ കരിങ്കൊടി കാണിക്കുന്നു ??? പാവപ്പെട്ട മനോരോഗികളെ രോഗം മാറിയാലേ സ്വർഗത്തിൽ കയറ്റൂ എന്ന് പറഞ്ഞ കാലൻ രാജിവെച്ചിട്ടു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം.. അല്ലെങ്കിൽ വേണ്ട കാലന് ആജീവനാന്ത അയോഗ്യത തന്നെയായിക്കോട്ടെ..!! ??? എന്നിട്ടു പഴയപോലെ കാലനില്ലാ കാലം വരട്ടെ… നമുക്ക് മരിക്കണ്ടാന്നെ ???

    ചിത്രഗുപ്തന്റെ ചിലമ്പിച്ച ശബ്ദം അവിടെ മുഴങ്ങി.

    ശബ്ദമൊക്കെ ചിലമ്പിച്ചു… മൂപ്പർക്ക് വയസ്സായല്ലോ.. ഉടനെ വിരമിക്കുവാണേൽ മറ്റൊന്നും നോക്കണ്ട, ആരും വായിക്കാത്ത ഒരിക്കലും ലോഡാവാത്ത ഒരു ഓൺലൈൻ പത്രത്തിൽ പരസ്യം കൊടുക്കാം.. അങ്ങോട്ടുള്ള നിയമനം നമുക്ക് ഓൺലൈനിൽ ആരുമറിയാതെ നടത്താം.. എന്നെ നിയമിച്ചാൽ ജ്വാലക്ക് സ്വർഗത്തിൽ വിതരണം ചെയുന്ന കിറ്റും കൊറോണക്കുള്ള വാർഷിക വാക്സിനും ഫ്രീ..??? മതിയായില്ലെങ്കിൽ ഇതുവരെയുള്ള പാപങ്ങളെല്ലാം ആരുമറിയാതെ അവിടുത്തെ ഡാറ്റാബേസിൽ നിന്നും മായ്ക്കുന്ന കാര്യം ഇപ്പോഴേ ഏറ്റിരിക്കുന്നു.. ??? മണത്തറിഞ്ഞുവന്നു ആരെങ്കിലും ചോദിച്ചാൽ കുട്ടിയും കുടുംബവും ഇല്ലാത്തൊനായത് കൊണ്ട് അഴിമതി നടത്തൂലാണ് പറഞ്ഞു സമാധാനിപ്പിക്കാം.. ??? ഡീൽ?? ???

    ————————————-

    വളരെ പ്രസക്തമായ ചില വിമർശനങ്ങൾ ചിത്രഗുപ്തനെക്കൊണ്ടു യമരാജസദസിലെ കച്ചേരിയിൽ ഉംബായീന്റെ ഗസലിന്റെ പശ്ചാത്തലത്തിൽ ഒരു മയത്തിൽ പറയിപ്പിക്കാൻ കാണിച്ച കൗശലത്തിനിരിക്കട്ടെ എന്റെ കയ്യടികൾ..???

    സാധനം പതിവ് പോലെത്തന്നെ.. കൊറോണ വൈറസിന്റെ പ്രോട്ടീൻ പോർമുന പോലെ കൂർത്ത… മൂർച്ച കൂടിയ… ഹൃദയത്തില്‍ തറഞ്ഞ്‌ വേദനിപ്പിക്കുന്ന… ചിന്തിപ്പിക്കുന്ന രീതിയിലുള്ള അവതരണം ???

    1. ഋഷി ഭായ്,
      വളരെ സന്തോഷം ഉണ്ട് താങ്കളുടെ കമന്റ് കാണുമ്പോൾ തന്നെ, പിന്നെ നിങ്ങളെ ഒക്കെ വിട്ട് എവിടെ പോകാൻ.
      ഒരു ജോലി കിട്ടി ഒപ്പം എന്റെ പഠനവും എല്ലാം കൂടി സമയം തികയാത്തത് മാത്രമാണ് പ്രശ്നം, വീണ്ടും ഒരു ലോക് ഡൗൺ പടിവാതിലിൽ എത്തിയപ്പോൾ കുറച്ച് ഒഴിവ് കിട്ടി.
      ഇതൊരു പഴയ കഥയാണ് കുറച്ചു നാൾ കാണാതെ ഇരുന്നപ്പോൾ സാന്നിധ്യം അറിയിക്കാൻ വേണ്ടി മാത്രം ഇട്ടത്.
      ആഹാ, ഹാസ്യാത്മകമായ കമന്റ് പൊളിച്ചു. ഒത്തിരി ഇഷ്ടവുമായി, ചിത്രഗുപ്തന്റെ ഒഴിവ് എന്തായാലും ഋഷി ഭായിക്ക് തന്നെ.
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം… ???

  4. ചെമ്പരത്തി

    ജ്വാല… പതിവ് പോലെ നെഞ്ചിൽ കുത്തിക്കയറുന്ന വാക്കുകളുമായി വീണ്ടും എത്തിയല്ലേ….. ജ്വാല എന്ന പേര് കാണുമ്പോഴേ അറിയാം കുറഞ്ഞ വരികളിൽ ഒരു സാഗരം ഒളിപ്പിച്ചിട്ടുണ്ടെന്നു….. പതിവ് തെറ്റിച്ചില്ല…… ഒരായിരം സ്നേഹത്തോടെ
    ചെമ്പരത്തി….❤❤❤??????

    1. ചെമ്പരത്തി,
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് വളരെ ഇഷ്ടം, ഒരു പഴയ കഥ ഒന്ന് ഇവിടെ ഇട്ടു എന്ന് മാത്രം, കുറച്ചു നാളായി ഒരു ഗ്യാപ്പ് വന്നു അപ്പോൾ ഒന്ന് സാന്നിധ്യം കാണിക്കാൻ വേണ്ടി.
      പുതിയ ഒരു കഥയുടെ പിന്നിൽ ആണ്…
      സ്നേഹപൂർവ്വം…

  5. ഈ പേര് കണ്ടാൽ അതിൽ ഉറപ്പായും ചിന്തിക്കാൻ ഉള്ളത് ഉണ്ടാകും എന്നറിയാം… പ്രതീക്ഷ തെറ്റിയില്ല്യ.. ഉമ്പായിയെ ഓർമിപ്പിച്ചു.. വല്ലാത്ത ഒരു ഇഷ്ട്ടം ആണ് അദ്ദേഹത്തോട്.. കൂടാതെ നന്നായി ചിന്തിക്കാൻ ഉള്ള അല്പം കാര്യങ്ങളും..
    ഡിഗ്രികളുടെ തലക്കനം കാണിക്കാതെ ഏതെങ്കിലും ജോലി ചെയ്യാൻ തയാറാണ് എങ്കിൽ ശത്രുക്കളുടെ എണ്ണം കുറയുമായിരുന്നു എന്നും, കാമുകിയെ ഒഴിവാക്കേണ്ടി വരില്ലായിരുന്നു എന്നും തോന്നി… ഒഴിവാക്കൽ ആണല്ലോ ഏറ്റവും എളുപ്പം അല്ലെ…

    ഒത്തിരി സ്നേഹം ജ്വാല.. വീണ്ടും കാണാം.. ഇഷ്ടമാണ് ഈ വേറിട്ട തൂലികയോട്..
    ❤️

    1. എം. കെ,
      ഉമ്പായി എക്കാലത്തെയും ഫേവറിറ്റ് ആണ് എന്റേത്, സുനയനെ സുമുഖി എന്ന ഗാനം ഇടയ്ക്കിടെ കേൾക്കും,
      ഒരു പഴയ കഥ ഒന്ന് പൊടി തട്ടി എടുത്തതാണ് കുറച്ചു നാളായി എഴുതിയിട്ട് അപ്പോൾ നമ്മുടെ സാന്നിധ്യം ഒന്നറിയിക്കാൻ വേണ്ടി മാത്രം ഇട്ടു.
      വായനയ്ക്കും, സന്തോഷം പകരുന്ന വരികൾക്കും നിറഞ്ഞ സ്നേഹം…

  6. ജ്വാല ചേച്ചി..

    എവിടെ ആയിരുന്നു കുറച്ചു ആയല്ലോ കണ്ടിട്ട്!

    നല്ലൊരു സ്വപ്നം, കുറച്ചു വാക്കുകളിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു,.സ്വപ്നം കാണാൻ 2എണ്ണം അകത്തു ചെല്ലണം, എന്നാലേ കളർ ആവുകയുള്ളു.

    അടുത്ത കഥയും ആയി പെട്ടന്ന് വരണം.

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ് ഭായ്,
      ജോലി കിട്ടി, ഒപ്പം എന്റെ പഠനം എല്ലാം കൂടെ ആകെ അവിയൽ പരുവത്തിൽ ആണ് ഒട്ടും സമയം കിട്ടുന്നില്ല,
      ഇപ്പോൾ കൊറോണ കാരണം നമ്മുടെ ഭാഗം ഒക്കെ അടവാണ്, ഇന്ന് കുറച്ചു ഫ്രീ ആയി എല്ലായിടത്തും ഒന്നെത്തി നോക്കി പോകാം എന്ന് വിചാരിച്ചു.
      ഇതൊരു പഴയ നോട്ട് ആണ് ഒന്ന് പൊടി തട്ടി ഇവിടെ ഇട്ടു, എന്റെ സാന്നിധ്യം ഇവിടെ ഒന്ന് കാണിക്കാൻ വേണ്ടി മാത്രം…

  7. ഉംബായി ഗസൽ അച്ഛന്റെ ഫേവറിറ്റുകളിൽ ഒരു നൊമ്പരമായി ഒന്ന് ഓർമയിലേക്ക് വന്നു പണ്ട് പാടുന്നത്.നന്ദി.
    എന്നത്തേയും പോലെ മനോഹരം ആയ വരികൾ.എന്നും ഒരു ആരാധകൻ ആണ് ജ്വാല എന്ന എഴുകാരിയുടെ.
    വരും എഴുത്തുകൾക്കായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. ആനന്ദ്,
      എന്റെയും ഫേവറൈറ്റുകളിൽ ഒന്നാണ് ഉംബായിയുടെ ഗസൽ, ഒറ്റയ്ക്കിരുന്ന് ഇങ്ങനെ കേൾക്കുമ്പോൾ ഒരു സന്തോഷം ആണ്.
      ഇതൊരു പഴയ എഴുത്ത് ഒന്ന് ഇട്ടതാണ്. കുറെ നാളായി എഴുതിയിട്ട് അസാന്നിധ്യം ഒന്ന് കുറയ്ക്കാൻ ഇട്ടതാണീ കഥ.
      വളരെ സന്തോഷം ബ്രോ ???

  8. നല്ല സ്വപ്നം അതും ബാറിൽ.. എന്തായാലും കഥ നന്നായിരുന്നു.. ജ്വാലയുടെ എഴുത്തിൻ്റെ കാര്യം പിന്നെ പറയണ്ടല്ലോ..
    സ്നേഹത്തോടെ

    1. ഇന്ദൂസ്,
      രണ്ടെണ്ണം ഉള്ളിൽ പോകുമ്പോൾ ആണല്ലോ ദിവാസ്വപ്നം കാണുന്നത്, ഒരു പഴയ കഥ പൊടി തട്ടി പോസ്റ്റി എന്ന് മാത്രം..
      വളരെ സന്തോഷം…

  9. സ്വപനത്തിന്റെ തുടക്കവും ഒടുക്കവും ഒന്നും വേർതിരിച്ചു അറിയാൻ പറ്റാത്ത വിധം വരികൾ ചേർന്ന് നിന്നിരുന്നു.,.,. എന്നത്തേയും പോലെ മനോഹരമായ എഴുത്ത്.,.,.,
    സ്റ്റേ സേഫ്.,.,
    സ്റ്റേ ഹാപ്പി.,.,.
    സ്നേഹത്തോടെ.,.,
    ??

    1. തമ്പു അണ്ണാ,
      വീണു കിട്ടിയ ഒഴിവാണ് ഇപ്പോൾ, കൊറോണ കാരണം ഇവിടെല്ലാം അടവാണ് അപ്പോൾ പണ്ട് കുറിച്ചിട്ട പഴയ എഴുത്ത് ഒന്ന് പൊടി തട്ടി ഇട്ടു എന്ന് മാത്രം, എന്റെ സാന്നിധ്യം ഒന്ന് ഉറപ്പിക്കാൻ വേണ്ടി മാത്രം.
      ഇപ്പോൾ കിട്ടിയ അവധി ദിനങ്ങൾ കുറച്ചു വായനയും, എഴുത്തും ഒക്കെ ആയി കൂടാം..
      സ്നേഹപൂർവ്വം…

      1. ആഹാ.,.,.അവിടെങ്ങനാ.,.,കൊറോണ കാരണം അടവാണോ.,., അടുത്ത് എവിടെയെങ്കിലും.,., കൂടുതൽ പ്രശ്നങ്ങൾ ഉള്ള ഏരിയ ഉണ്ടോ.,.,

        1. ഇവിടെ ഞങ്ങളുടെ പഞ്ചായത്ത് പൂർണമായും അടവാണ്, എല്ലാ വാർഡും…

  10. നല്ലൊരു പകൽ സ്വപ്നം. ഒരുപക്ഷെ സമൂഹത്തിൽ ഇന്ന് നടക്കുന്ന ചില സത്യങ്ങൾ സ്വപ്നമാക്കിയെഴുതി എന്നുവേണമെങ്കിൽ പറയമല്ലേ!
    With Love, Bernette

    1. ചേച്ചി സത്യത്തിൽ ഇത് ഒരു പഴയ എഴുത്ത് ഒന്ന് പൊടിപതട്ടി ഇട്ടതാണ് ഒരു വലിയ ഗ്യാപ്പ് ആയി എഴുതിയിട്ട് അപ്പോൾ എന്റെ സാന്നിധ്യം ഒന്നറിയിക്കാൻ.
      വളരെ സന്തോഷം ചേച്ചി വായനയ്ക്കും, അഭിപ്രായത്തിനും…

    1. ???

  11. കുറെ ആയല്ലോ ജ്വാല കണ്ടിട്ട്…

    നമുക്ക് എന്താ സംഭവിക്കുന്നത് എന്നറിയാത്ത ഒരു സമൂഹം ആയി മാറുന്നു നം..

    നല്ല എഴുതു ജ്വാല ❤❤❤

    1. നൗഫു ഭായ്,
      ജോലി ആയതിനു ശേഷം തീരെ സമയം കിട്ടുന്നില്ല ഒപ്പം എന്റെ പഠനവും എല്ലാം കൂടെ ആകുമ്പോൾ എഴുത്തിനു അവധി കൊടുത്തു. ഇപ്പോൾ വീണ്ടും കൊറോണ ആധിപത്യത്തിൽ ഇവിടെ ഒക്കെ അടവാണ് വീണുകിട്ടിയ ഇടവേളയിൽ പഴയ ഒരു എഴുത്ത് പൊടി തട്ടി ഇട്ടതാണ്. ഞാൻ ഇവിടെ ഒക്കെ ഉണ്ട് എന്നൊന്ന് അറിയിക്കേണ്ട… വളരെ സന്തോഷം ഭായ്…

  12. നിധീഷ്

    1. ???

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല… നല്ല പകൽ കിനാവ്… ചെറിയ ഒരു കഥയിൽ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിച്ചു എഴുതിയിട്ടുണ്ട്… വീണ്ടും നല്ല നല്ല കഥകൾ പ്രതീക്ഷിച്ചുകൊണ്ട് ???

    1. സുജീഷേട്ടാ എപ്പോഴും നൽകുന്ന സ്നേഹത്തിനു വളരെ സന്തോഷം, ഒരു പഴയ എഴുത്ത് പൊടി തട്ടി ഇട്ടതാണ്…

  14. എന്താ ഇപ്പൊ ഇവിടെ നടന്നത് ???
    ഒരു ഗാസലിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുമ്പോൾ വായിക്കുന്നതിന്റെ ഇടയിൽ ഒരു വരിയിൽനിന്നുപോലും കണ്ണെടുക്കാത്ത വായിക്കാൻ പറ്റി അത് ജ്വാലയുടെ എഴുതിന്റെ ഒരു പ്രേത്യേകതയായി എനിക്ക് എന്നും തോന്നിയതാണ്
    മനുഷ്യമനസിനെ കിറിമുറിക്കുന്നതിൽ ജ്വാല എന്നും വിജയമായിരുന്നു
    പ്രഫെഷനും ഇതുമായി ബന്ധപ്പെട്ടതാണെന്ന് ആണ് എന്റെ ഓർമ

    1. വളരെ സന്തോഷം വിക്ടർ, വീണ്ടും ഒരു ലോക് ഡൗൺ പോലെ ആയപ്പോൾ കിട്ടിയ ഇടവേളയിൽ പഴയ ഒരു എഴുത്ത് പൊടി തട്ടി ഇട്ടു എന്ന് മാത്രം… ???

  15. വ്യത്യസ്തമായ കഥ, ഒരു ചെറുകഥയ്ക്ക് വേണ്ട എല്ലാം അടങ്ങിയിരിക്കുന്നു. പകൽകിനാവ് ആത്മാരോഷം ആണോ? അടിപൊളി കഥ.

    1. വളരെ നന്ദി നിഴൽ, വെറുതെ ഓരോ കാടുകയറിയ ചിന്തയുടെ ബാക്കി പത്രമാണ് ഇത്… ???

    1. ???

Comments are closed.