പക്കാതെ വന്ത കാതൽ -3??? [ശങ്കർ പി ഇളയിടം] 91

“ഹലോ ……കിച്ചുവേട്ടാ എവിടെയാ.. ഞാൻ…..”
അവൾ പറഞ്ഞു തുടങ്ങും മുൻപേ  അവന്റെ ഫോൺ ചാർജ് തീർന്ന് സ്വിച്ച് ഓഫ്‌ ആയി… നേരം കടന്നു പോകുന്തോരും കിച്ചുവിന്റെ പരിഭ്രമവും കൂടി… അവൾ എന്തോ അത്യാവശ്യം പറയാൻ ആവും വിളിച്ചത്…അവളെ കുറിച്ച് ഓർക്കും തോറും അവനു  പേടി കൂടി തുടങ്ങി രാത്രിയേറെ ആയിരിക്കുന്നു അതും ഒരു പരിചയം പോലുമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് അവന്റെ പാറു ..അവൻ എന്തോ ആലോചിച്ചു കൊണ്ട്   ആ ബൈക്ക് ഓടിക്കുന്ന പയ്യനോട് അവന്റെ ഫോൺ  ഒന്നു  ചോദിച്ചു ..അയാൾ ബൈക്ക് നിർത്തി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു കിച്ചുവിന് നൽകി..

കിച്ചു വേഗം അവളുടെ നമ്പറിലേക്ക് വിളിച്ചു…

അവൾ ഫോണെടുത്തു കിച്ചുവാണെന്നറിഞ്ഞതും..

“കിച്ചുവേട്ടാ എനിക്ക് ചേട്ടൻ പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങാൻ പറ്റില്ലാട്ടോ അവിടെ ഈ വണ്ടിക്ക് സ്റ്റോപ്പില്ലെന്നാ തോന്നുന്നേ…”

എന്നിങ്ങനെ അവളുടെ പരിഭ്രമം കലർന്ന വാക്കുകൾ കേട്ടതും കിച്ചു കൂടുതൽ ആസ്വസ്ഥനായി.. പെട്ടന്ന് അയാൾ ധൈര്യം വീണ്ടെടുത്തു പറഞ്ഞു ..

“പാറു …നീ പേടിക്കേണ്ട ഞാൻ ഈ സ്റ്റേഷനിൽ നിന്ന് അടുത്ത വണ്ടിക്ക് തന്നെ അങ്ങോട്ട്‌ എത്താം താൻ സ്റ്റേഷനിൽ നിന്ന് എങ്ങോട്ടും പോകരുത്.ഞാൻ വരുന്നത്  വരെ  അവിടെ വെയിറ്റ് ചെയ്യണം ….”
എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു..

?????????????