പക്കാതെ വന്ത കാതൽ -3??? [ശങ്കർ പി ഇളയിടം] 91

അവൾ ഫോണെടുത്തു കിച്ചുവിന്റ നമ്പറിലേക്ക് വിളിച്ചു…എന്തു കൊണ്ടോ ആ വാർത്ത അവനോടു അവൾക്കു  പറയാൻ തോന്നിയില്ല …അവളുടെ സംസാരത്തിൽ നിന്നും അവൾക്കു എന്തോ ടെൻഷൻ ഉള്ള പോലെ കിച്ചുവിനു  മനസിലായി ..അവൻ അവളെ   ആശ്വാസവാക്കുകൾ കൊണ്ട്  സമാധാനിപ്പിച്ചു..

“പാറുട്ടി …ഒന്നു കൊണ്ടും പേടിക്കണ്ട താൻ ട്രെയിൻ ഇറങ്ങുമ്പോൾ ഞാൻ സ്റ്റേഷനിൽ  തന്നെ ഉണ്ടാവും….”

അവന്റെ  സ്നേഹത്തോടെയുള്ള  വാക്കുകൾ  മതിയായിരുന്നു  അവളിൽ  ഉരഞ്ഞു  പൊന്തിയ  ചിന്തകളെ   ഒന്നു  തണുപ്പിക്കാൻ ….

??????????????

സമയം വൈകുന്നേരം  ആയതോടെ
കിച്ചു ബൈക്കുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുവനായി ഇറങ്ങി …   ഇനി ഒരുമണിക്കൂർ  മതിയായിരുന്നു കിച്ചുവിനു  പാറുവിന്റെ  അടുത്തേക്കെത്തുവാൻ ..തന്നെ കാണുമ്പോൾ എന്താവും അവളുടെ അവളുടെ പ്രതികരണം..
തന്നെ അവൾക്ക് ഇഷ്ടപ്പെടുമോ? ഈ വക ചിന്തകൾ യാത്രയിൽ ഉടനീളം അവനെ വേട്ടയാടിക്കൊണ്ടിരുന്നു..പെട്ടെന്ന് വണ്ടിയിൽ നിന്ന് ഒരു ഒച്ച കേട്ടു..അവൻ ബൈക്ക് സൈഡാക്കി നോക്കി..

” ….ടയർ പങ്ചർ!!!!!!…”

ഒരു നിമിഷം അവൻ  ഒന്ന് പകച്ചു..
ഇനിയിപ്പോ ഇവിടന്ന് ബസ്സ് ഒക്കെ കിട്ടി അങ്ങെത്തുമ്പോൾ… അവൻ ബൈക്ക് തള്ളി. അടുത്തുള്ള വർക്ക്‌ ഷോപ്പിൽ കയറ്റി വച്ചു .
എന്നിട്ട് റോഡിന്റെ അറ്റത്ത് നിന്ന് ദൂരെയ്ക്ക് നോക്കി വല്ല ബൈക്കും വന്നാൽ കൈ കാണിച്ചു നോക്കി ..പക്ഷെ പലരും നിർത്താതെ  പോയി..

15 മിനിട്സ് കഴിഞ്ഞു ഒടുവിൽ ഒരു ബൈക്ക് നിർത്തി….അയാളോട് റെയിൽവേ സ്റ്റേഷൻ വരെ പോകാനായി  ലിഫ്റ്റ്  ചോദിച്ചതും അയാളും  ആ  റൂട്ടിലേക്കായതു  കൊണ്ട്  കിച്ചുവിനെ കൂടെ കൂട്ടാമെന്നു  അയാൾ സമ്മതിച്ചു..
കുറെ ദൂരം കഴിഞ്ഞപ്പോൾ അവന്റെ മൊബൈൽ റിങ് ചെയ്തു….

6 Comments

  1. ? ആരാധകൻ ?

    ഇതും സുപ്പര്‍

  2. Kollam nice story, kurachu speed kooduthal feel cheyyunnu

  3. ❤❤

Comments are closed.