പക്കാതെ വന്ത കാതൽ -3??? [ശങ്കർ പി ഇളയിടം] 91

രാവിലെ കോളേജിൽ പോകുന്നെന്ന് പറഞ്ഞു ഇറങ്ങിയതാണ് വീട്ടിൽ നിന്ന്.. ബാഗിൽ രാവിലെ കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഇരിപ്പുണ്ടായിരുന്നു .. അവൾ അത് എടുത്തു കഴിക്കുവാൻ തുടങ്ങി..
തിരുവനന്തപുരത്തെ ഏത് സ്റ്റേഷനിൽ ഇറങ്ങണം എന്നൊക്ക കിച്ചു  അവൾക്കു  പറഞ്ഞു  കൊടുത്തിരുന്നു ..
സ്റ്റേഷൻ എത്തുമ്പോൾ രാത്രി ആകുമെന്ന് കിച്ചുപറഞ്ഞത് അവൾ ഓർത്തു..അവൾ വെറുതെ മൊബൈൽ എടുത്തു  നോക്കി….ഇനിയും അവിടെയെത്താൻ സമയം ഒരുപാടുണ്ട് …അവളുടെ മനസ് എത്രയും പെട്ടെന്നു കിച്ചുവിന്റെ  അടുത്തേക്ക് എത്താൻ കൊതിച്ചു .. എന്നാൽ സമയത്തിന്റെ സൂചി ഒച്ചിനെ പോലെ ഇഴഞ്ഞു  പൊയ്ക്കോണ്ടിരുന്നു .. അവൾ മുകളിലെ ബർത്തിലേക്ക് വലിഞ്ഞു കയറി ബാഗ് പില്ലോ പോലെ വച്ചു നീണ്ടു നിവർന്നു കിടന്നു…പതിയെ അവൾ നിദ്രയിലേക്ക്  വീണു …

ട്രെയിനിന്റെ ഉച്ചത്തിൽ ഉള്ള ചൂളം വിളി കേട്ട് ആണ് അവൾ ഉണർന്നത്…അവൾ താഴെ ഇരിക്കുന്ന  ഒരു  ചേച്ചിയോട്  സ്ഥലം തിരക്കി …

“ഇനിയും 5 മണിക്കൂർ ആകും മോളെ ….”ആ   ചേച്ചി അവളോട്‌ പറഞ്ഞു….

അപ്പോഴാണ് തൊട്ടടുതിരിക്കുന്ന  രണ്ടു സ്ത്രീകൾ സംസാരിക്കുന്നത്  അവളുടെ  ശ്രെദ്ധയിൽ പെട്ടത്  …

മിസ്സ്ഡ് കാൾ വഴി പ്രണയ അഭ്യർത്ഥന നടത്തി  പെൺകുട്ടിയെ  മാനഭംഗപെടുത്താൻ ശ്രെമിച്ച  യുവാവ്  അറസ്റ്റിൽ ..പത്രത്തിൽ  വന്നൊരു വാർത്തായിരുന്നു  അവരുടെ ചർച്ചാ  വിഷയം .പാറു ഒരു  ഞെട്ടലോടെ അതു കേട്ടു..താനും ഇതു പോലെയൊക്കെ ചതിക്കപെടുമോ എന്നൊരു ചിന്ത അവളിലൂടെ കടന്നു പോയി …ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത  കിച്ചുവേട്ടനെ  വിശ്വസിച്ചു കൊണ്ടാണ്  താനും ഇറങ്ങി തിരിച്ചിരിക്കുന്നത് ..താൻ അറിഞ്ഞിടത്തോളം കിച്ചുവേട്ടൻ  നല്ലൊരു സ്വഭാവത്തിന്റെ  ഉടമയാണെന്നവൾക്കറിയാമായിരുന്നു …എന്നിരുന്നാലും ആ  ചേച്ചി മാരുടെ സംസാരം കേട്ട് അവളിൽ ഒരു  ഭയം നിഴലിച്ചു …

6 Comments

  1. ? ആരാധകൻ ?

    ഇതും സുപ്പര്‍

  2. Kollam nice story, kurachu speed kooduthal feel cheyyunnu

  3. ❤❤

Comments are closed.