നിർഭയം 9 [AK] 258

“ഷിറ്റ്…”

“എന്തുപറ്റി മാം…”

“ഒന്നുമില്ല… അങ്ങനെ ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞുകേട്ടതായി ഓർക്കുന്നില്ല… അല്ല അക്കൂട്ടത്തിൽ അങ്ങനെ ഒരുത്തൻ ഇല്ലായിരുന്നു…”

അവൾ തിരിഞ്ഞുനോക്കിയപ്പോഴേക്കും നീരവും ഐസക്കും പോയിരുന്നു…

“മാം.. അപ്പോൾ…”

“നമുക്ക് നോക്കാം വിവേക്.. പിന്നെ ആരുമില്ലെന്നു കരുതണ്ട… നമുക്കൊക്കെ നമ്മൾ ഇല്ലെടോ… ഇപ്പൊ ഞാനും താനുമൊക്കെ ഒരുപോലെയാണ്..നല്ലൊരു സുഹൃത്തായി തന്നെ എന്നെ തനിക്കു കാണാം..”

മഞ്ജു എന്നോടത് പറയുമ്പോഴും ഞാൻ കരഞ്ഞു തളർന്നെന്നു തോന്നിക്കുന്ന രണ്ടുകണ്ണുകളിലേക്ക് തന്നെ ശ്രദ്ധിക്കുകയായിരുന്നു….. ഇടയ്ക്കിടെ കണ്ണുകൾ തമ്മിലിടയുമ്പോൾ ആ കണ്ണുകളിൽ ഒരു പതർച്ചയും ഞാൻ അറിയുന്നുണ്ടായിരുന്നു…..

                                                  -തുടരും…

കഥ ഒഴിവാക്കിയിട്ടില്ലെന്ന് അറിയിക്കാൻ തൽക്കാലം അപ്‌ലോഡ് ചെയ്തതാണ്.. കുറച്ചുകൂടെ എഴുതിയിട്ട് ഇടാം എന്നായിരുന്നു കരുതിയത്… അപ്പൊ എന്തായാലും വൈകും..

ഒരുപാട് കാര്യങ്ങളിൽ കൺഫ്യൂഷൻ തോന്നാം…. ബാക്കി വരുന്ന ഭാഗങ്ങളിൽ എല്ലാം വ്യക്തമാക്കാം…♥️?