“അതെ വിവേക്… ഈ പരിക്കൊന്ന് ഭേദമായിട്ട് നീ എന്റെ ടീമിൽ തന്നെ ആയി ജോയിൻ ചെയ്യുന്നു… അതിനുള്ള കാര്യങ്ങളെല്ലാം ഞാൻ ചെയ്തോളാം… പക്ഷെ നമുക്കിനി നേരിട്ടൊരു യുദ്ധത്തിന് ഇറങ്ങാൻ പറ്റില്ല..”
മൗനമായിരുന്നു എന്റെ മറുപടി… പക്ഷെ പല കണ്ണുകളും എന്നിലേക്ക് ദൃഷ്ടി പതിപ്പിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..
“എനിക്കറിയാം നിന്നിലെ ഇപ്പോഴത്തെ മാനസികാവസ്ഥ… എല്ലാം ശരിയാകും എന്നേ പറയാനാകൂ… പക്ഷെ അധികകാലം കഴിഞ്ഞാൽ പലതും നമ്മുടെ കൈ വിട്ടു പോകും..”
“ഞാനുണ്ട് മാം കൂടെ..”
അത് പറയുമ്പോൾ ഒരുപാട് കണക്കുകൂട്ടൽ എന്റെ മനസ്സിലുണ്ടായിരുന്നു…
“എന്നാലും നിന്നിലേക്ക് അവർ എങ്ങനെ വന്നെന്ന് മനസ്സിലായില്ല… ഞാനും നന്ദനും എല്ലാം നിന്നെ പരമാവധി മുന്നിലെത്തിക്കാതെ നോക്കി…”
“അവർക്ക്… അവർക്ക് ആളുമാറിപ്പോയതാണ് മാം… നന്ദന്റെ പേരെന്റ്സ് ആണെന്ന് കരുതിയതാണ്…. പിന്നെ ആണ് ഐഡന്റിഫയ് ചെയ്തത്… ആൻഡ്… അവന്റെ അനിയൻ രാഹുൽ… ഞാനുമായി പണ്ടൊന്നുടക്കിയതാണ്…”
എന്റെ വാക്കുകൾ കേട്ട മഞ്ജുമാഡം ചെറുതായി ഒന്ന് അമ്പരന്നിരുന്നു..
“വാട്ട്….!!”
“യെസ് മാം..അവർക്ക് അന്നത്തെ സംഭവത്തിൽ എനിക്കുള്ള പങ്കിനെക്കുറിച്ച് വിവരമില്ലായിരുന്നു… നന്ദൻ..അവൻ എല്ലാം മുൻകൂട്ടി കണ്ടു അവന്റെ അച്ഛനെയും അമ്മയെയും സേഫ് ആക്കിയിരുന്നു… പക്ഷെ… അവന്റെ വീട്ടിലേക്ക് എന്റെ പേരെന്റ്സിനു പോകേണ്ടി വന്നു…. “
പറഞ്ഞപ്പോൾ അറിയാതെയെങ്കിലും എന്റെ ശബ്ദമൊന്നിടറിയിരുന്നു…
“അപ്പോൾ ഈ രാഹുൽ…”
“അവനുമായി ഞാനൊന്ന് ഉടക്കിയിരുന്നു മാഡം… കോളേജിൽ ആയിരുന്നപ്പോൾ… അവൻ പക്ഷെ എന്നെ തിരിച്ചറിഞ്ഞിരുന്നില്ല… പിന്നെ എങ്ങനെ ഇത്ര കാലത്തിനു ശേഷം അറിഞ്ഞെന്ന ധാരണ എനിക്കില്ല..പക്ഷെ അക്കൂട്ടത്തിൽ അവനുണ്ടായിരുന്നു…”
പന്നീ…… കൊതിപ്പിച്ചിട്ട് പോകുവാണല്ലേ……?????ഇഷ്ടപ്പെട്ടു……. ഒത്തിരിയേറെ….. വെയിറ്റ് ചെയ്യാം ബാക്കി ഭാഗത്തിനായി …..എങ്കിലും അടുത്ത പാർട്ട് വന്നോ എന്നൊരു ആകാംഷ എല്ലാ ദിവസവും ഉണ്ടാകും??
??…ഒത്തിരി സ്നേഹം ♥️.. അധികം വൈകാതെ ഇടാം ?
Super❤️❤️❤️❤️
♥️
Super ❤️❤️❤️?
Thanks bro ♥️
അടുത്ത ഭാഗം എന്ന് വരും..❤❤❤
അധികം വൈകാതെ ഇടാം bro ?♥️
സൂപ്പർ നന്നായിട്ടുണ്ട്
♥️
എപ്പോൾ
അധികം വൈകില്ല ♥️
കിടിലൻ ബാക്കി പോന്നോട്ടെ…..
❤❤❤❤
Thanks bro ♥️
❤
♥️
?????
♥️
❤️
Still waiting
♥️♥️
1st?
???
അടുത്ത തവണ 1st അടിക്കാം.. ബെസ്മിക്കേണ്ട ??
☕️?