നിർഭയം 9 [AK] 258

“ഗോവിന്ദട്ടനിൽ നിന്നുമായിരുന്നു നിന്നെ അവിടേക്കെത്തിച്ച വിവരം ഞാനറിഞ്ഞത്… നീ ക്യാമ്പിൽ നിന്നു ചാടുന്നത് കണ്ടിരുന്ന എന്റെ ഒരു ഫ്രണ്ട് എന്നോട് സൂചിപ്പിച്ചപ്പോൾ ഞാനാദ്യം അദ്ദേഹത്തെ ആയിരുന്നു കണ്ടിരുന്നത്… പിന്നെ അധികം വൈകിക്കാനും തോന്നിയില്ല… നിന്നെയെങ്കിലും എനിക്ക് രക്ഷിക്കണമായിരുന്നു… പുഴവക്കത്തു കണ്ടെടുത്ത തലയില്ലാത്ത നന്ദന്റെ ശരീരത്തെ കുറിച്ച് അറിഞ്ഞതിനാൽ അവനെകുറിച്ചുള്ള എന്റെ പ്രതീക്ഷകൾ അവസാനിച്ചിരുന്നു… നീ എങ്ങനെയും വിവരമറിഞ്ഞാൽ അവരെ തകർക്കുമെന്നറിയാമെങ്കിലും അപ്പോൾ റിസ്ക് എടുക്കാൻ തോന്നിയില്ല… അല്ലെങ്കിലും നേർക്കുനേർ കളിക്കുന്നതല്ലല്ലോ അവരുടെ രീതി… പക്ഷെ ഞാനവിടെയെത്തിയപ്പോഴേക്കും നീ ജെപി യേ കലാപുരിക്കയച്ചിരുന്നു… “

സംശയപൂർവം ഞാൻ പുരികമുയർത്തിയപ്പോൾ അവൾ അതെ എന്ന് കണ്ണടച്ചുകാണിച്ചു..

“അതെ ഇനി അവനില്ല…അവനിനി നമുക്ക് മുന്നിലില്ല..”

അത്‌ പറയുമ്പോൾ അവനോടുള്ള അവളുടെ കോപം അഗ്നിയായി ആ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…

“ബാക്കിയുള്ളവരെ ഞങ്ങൾ വകവരുത്തുമ്പോൾ മരിക്കുന്നതിന് മുന്നേ ഒരുത്തൻ പറഞ്ഞതാണ് നന്ദന്റെയും നിന്റെ ഫാമിലിയുടെയും മരണം… അബോധാവസ്ഥയിൽ കുത്തൊഴുക്കുള്ള പുഴയിൽ വീണ എന്നെ ജീവനോടെ കണ്ടതിലുള്ള അയാളുടെ ആശ്ചര്യമാണ് നന്ദന്റെ ആ പ്രവൃത്തിയേ എനിക്ക് മനസ്സിലാക്കി തന്നത്… മറ്റെന്തോ അവരുടെ മുമ്പിൽ വെച്ച് ചാക്കിലോ മറ്റോ കെട്ടി അവൻ പുഴയിലേക്കിട്ടിരിക്കാം… അവൻ തന്നെയായിരിക്കാം എന്നെ ആ ചാക്കുകെട്ടുകൾക്കിടയിൽ  മറച്ചത്.. അല്ല അവൻ തന്നെയാണ് അത്‌ ചെയ്തത്… എന്തായാലും അതെല്ലാം കഴിഞ്ഞിട്ടിപ്പോൾ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു…… നിന്നെ എങ്ങനെയും അവിടെ നിന്നും കുറച്ച് കാലത്തേക്ക് മാറ്റണമായിരുന്നു… നിലവിൽ ഞാനും ഇപ്പോൾ ഡിപ്പാർട്മെന്റിന്റെ അറിവിൽ കാണാനില്ലാത്തവളാണ്.. ഇവർ രണ്ടുപേരുമാണ് എന്നെ നിന്റെ അടുത്തെത്താൻ സഹായിച്ചത്… എന്റെ ഫ്രണ്ട്‌സ്.. നീരവ് കൃഷ്ണ ആൻഡ് ഐസക്… ഇവരാണ് ഡിപ്പാർട്മെന്റ് ന്റെ അറിവിൽ ജെപി യേ വേരോടെ തകർത്തത്… അതിനുള്ള തെളിവുകൾ നിന്റെ കയ്യിലും ഒരു കോപ്പി ഏൽപ്പിച്ചിരുന്നു… നീ മാത്രം ബാക്കി ആവുകയാണെങ്കിൽ എല്ലാം അവസാനിപ്പിക്കാൻ.. “

മഞ്ജു മാം പറയുന്നതെല്ലാം ഞാൻ കേട്ടിരിക്കുകയായിരുന്നു…

“എന്നാൽ മാമിന് നേരിട്ട് ഇറങ്ങിക്കൂടെ…”

“നേരിട്ടിനിയും ഇറങ്ങാറായിട്ടില്ല… ഡിപ്പാർട്മെന്റിലും ചാരന്മാരുണ്ട്… ദ്രോഹം ചെയ്യുന്നവർ…പക്ഷെ എനിക്കൊപ്പവും ഉണ്ട് ചിലർ… ചില കറയില്ലാത്തവർ… നമുക്കിനിയും ഒരുപാട് ചെയ്തുതീർക്കാനുണ്ട്…”

“നമുക്ക്??..”

ഒരു സംശയത്തോടെ ഞാൻ ചോദിച്ചു…

24 Comments

  1. ചെമ്പരത്തി

    പന്നീ…… കൊതിപ്പിച്ചിട്ട്‌ പോകുവാണല്ലേ……?????ഇഷ്ടപ്പെട്ടു……. ഒത്തിരിയേറെ….. വെയിറ്റ് ചെയ്യാം ബാക്കി ഭാഗത്തിനായി …..എങ്കിലും അടുത്ത പാർട്ട്‌ വന്നോ എന്നൊരു ആകാംഷ എല്ലാ ദിവസവും ഉണ്ടാകും??

    1. ??…ഒത്തിരി സ്നേഹം ♥️.. അധികം വൈകാതെ ഇടാം ?

  2. Super❤️❤️❤️❤️

  3. Super ❤️❤️❤️?

    1. Thanks bro ♥️

  4. നിധീഷ്

    അടുത്ത ഭാഗം എന്ന് വരും..❤❤❤

    1. അധികം വൈകാതെ ഇടാം bro ?♥️

  5. സൂപ്പർ നന്നായിട്ടുണ്ട്

  6. എപ്പോൾ

    1. അധികം വൈകില്ല ♥️

  7. കിടിലൻ ബാക്കി പോന്നോട്ടെ…..
    ❤❤❤❤

    1. Thanks bro ♥️

  8. *വിനോദ്കുമാർ G*❤

  9. MRIDUL K APPUKKUTTAN

    ?????

  10. ❤️
    Still waiting

    1. ചെമ്പരത്തി

      ???

      1. അടുത്ത തവണ 1st അടിക്കാം.. ബെസ്മിക്കേണ്ട ??

Comments are closed.