നിർഭയം 9 [AK] 258

പെട്ടെന്നൊരു നാൾ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവർ… പക്ഷെ അവളുടെ ഇത്തരമൊരു ഭാവം കണ്ടുനിൽക്കുന്നവർക്കൊക്കെ ഒരു പുതിയ അനുഭവമാണെന്ന് അവരുടെ മുഖഭാവം സൂചിപ്പിച്ചു… ഇടയ്ക്ക് അവൾക്ക് താങ്ങാവാനും ആരെങ്കിലും വേണ്ടേ… ഒരേ അവസ്ഥയിലുള്ള എന്നെ കണ്ടപ്പോൾ ചിലപ്പോൾ പിടിച്ചുനിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല…

ഇതിനോടകം അവളെനിക്ക് പുതിയ പ്രതീക്ഷകൾ തന്നിട്ടുണ്ടായിരുന്നു… അതെ… മഞ്ജു ജേക്കബ് ഐ പി എസ് ജീവനോടെയുണ്ടെങ്കിൽ എന്റെ നന്ദൻ, അച്ഛൻ, അമ്മ… ഇവരും….

  *********************************

ഇതേ സമയം ബോംബെയിലെ ഒരു വേശ്യാത്തെരുവിൽ പണമിരക്കലിനായുള്ള ഡ്യൂട്ടി രണ്ടു പോലീസുകാർ ആരംഭിച്ചിരുന്നു..

തെരുവുകളിലായി പല കൂരകളിൽ നിന്നും ചില പെണ്ണുങ്ങൾ നോട്ടുകൾ ആ പോലീസുകാരുടെ സമക്ഷം ഏല്പിക്കുന്നുണ്ടായിരുന്നു.. ഒന്നാമനായ പോലീസുകാരന് എല്ലാവരോടും അവജ്ഞ ഭാവമായിരുന്നെങ്കിൽ രണ്ടാമൻ പൈസ പിരിക്കുന്നതിനിടെ ഓരോ സ്ത്രീകളുടെയും ശരീരത്തിന്റെ അളവുകൾ എടുക്കുന്നുണ്ടായിരുന്നു…

“ഇതുപോരല്ലോടീ…”

ഒരു മുഷിഞ്ഞ വസ്ത്രവുമായി വന്ന സ്ത്രീയുടെ പക്ഷം നിന്നും വാങ്ങിയ മുഷിഞ്ഞ നോട്ടുകൾ ആർത്തിയോടെ പോക്കറ്റിൽ കയറ്റുന്നതിനൊപ്പം രണ്ടാമൻ വഷളമായ ചിരിയോടെ പറഞ്ഞു… അതിനുശേഷം അവളുടെ ഇടുപ്പിൽ കയ്യമർത്തി തന്നിലേക്ക് വലിച്ചു മറുകൈ കൊണ്ട് നിതംബത്തിലമർത്തി… നിസംഗഭാവവുമായി അവൾ നിന്നപ്പോൾ ഒന്നാമത്തെ പോലീസുകാരൻ അവനെ പിടിച്ചകത്തി…

“അവളെ വിട്ടേക്ക് നീ…. രംഗമ്മയുടെ പക്കൽ അധികം കാലം പഴക്കമില്ലാത്ത കേസുകെട്ടുകളുണ്ട്… അടുത്തത് അങ്ങോട്ടല്ലേ… “

അൽപം വിമ്മിഷ്ടത്തോടെയാണെങ്കിലും വിടർന്ന കണ്ണുകളോടെ തന്നെ അവൻ അവളെ നോക്കി ചുണ്ടുനനച്ചു… രംഗമ്മയുടെ തെരുവിലെ കൊട്ടാരം ലക്ഷ്യമാക്കി അവർ നടന്നു… ആ തെരുവിലെ തന്നെ ഏറ്റവും മാർക്കറ്റ് ഉള്ള വേശ്യാലയം ആയിരുന്നു രംഗമ്മയുടേത്… ഇന്ത്യയിലെ തന്നെ പല തെരുവുകളിൽ നിന്നും നഗരങ്ങളിൽ നിന്നും എന്തിന്.. ഗ്രാമങ്ങളിൽ നിന്നുപോലും അങ്ങോട്ടേക്ക് പെൺകുട്ടികളെ കടത്തിയിരുന്നു..

ആ വലിയ വേശ്യാലയത്തിന് മുന്നിൽ ഒരു വശത്തായി ഒരു യുവാവിനെ ചിലർ ചേർന്ന് മർദ്ദിക്കുന്നുണ്ടായിരുന്നു.. ഒന്നാമനായ പോലീസുകാരൻ കൂട്ടത്തിലൊരാളെ വിളിച്ചതിനു ശേഷം കാര്യമന്വേഷിച്ചു…

24 Comments

  1. ചെമ്പരത്തി

    പന്നീ…… കൊതിപ്പിച്ചിട്ട്‌ പോകുവാണല്ലേ……?????ഇഷ്ടപ്പെട്ടു……. ഒത്തിരിയേറെ….. വെയിറ്റ് ചെയ്യാം ബാക്കി ഭാഗത്തിനായി …..എങ്കിലും അടുത്ത പാർട്ട്‌ വന്നോ എന്നൊരു ആകാംഷ എല്ലാ ദിവസവും ഉണ്ടാകും??

    1. ??…ഒത്തിരി സ്നേഹം ♥️.. അധികം വൈകാതെ ഇടാം ?

  2. Super❤️❤️❤️❤️

  3. Super ❤️❤️❤️?

    1. Thanks bro ♥️

  4. നിധീഷ്

    അടുത്ത ഭാഗം എന്ന് വരും..❤❤❤

    1. അധികം വൈകാതെ ഇടാം bro ?♥️

  5. സൂപ്പർ നന്നായിട്ടുണ്ട്

  6. എപ്പോൾ

    1. അധികം വൈകില്ല ♥️

  7. കിടിലൻ ബാക്കി പോന്നോട്ടെ…..
    ❤❤❤❤

    1. Thanks bro ♥️

  8. *വിനോദ്കുമാർ G*❤

  9. MRIDUL K APPUKKUTTAN

    ?????

  10. ❤️
    Still waiting

    1. ചെമ്പരത്തി

      ???

      1. അടുത്ത തവണ 1st അടിക്കാം.. ബെസ്മിക്കേണ്ട ??

Comments are closed.