നിർഭയം 10 [AK] 243

“കോളേജ് ബ്രില്ല്യന്റ് സ്റ്റുഡന്റ് നെ ആരെങ്കിലും അറിയാതിരിക്കോ…”
ഒരു കുസൃതിയോടെ ഞാനത് ചോദിച്ചപ്പോൾ ആ കണ്ണുകളിലും കുസൃതി നിറഞ്ഞു… നല്ല ഭംഗിയുള്ള ചിരി അവളെനിക്ക് സമ്മാനിച്ചു…

“എന്നിട്ട് ഒരേ കോളേജിലായിരുന്നെന്ന് ഞാൻ പറയേണ്ടി വന്നു…”

പരിസരം മറന്നുചിരിച്ചു കൊണ്ടവളത് പറഞ്ഞപ്പോൾ ഞാനുമതിൽ പങ്കുചേർന്നു… എന്തുകൊണ്ടോ എന്റെ മനസ്സിലുള്ള വേദന കുറക്കാൻ ഇവളുടെ സാമിപ്യം സഹായിക്കുന്നു… ആ കണ്ണുകളിലെ തിളക്കവും ആ നിഷ്കളങ്കമായ ചിരിയും എന്റെ മനസ്സിലും എന്തെല്ലാമോ ആശ്വാസം നിറച്ചു… ഇവളെ പോലെയൊരു പെണ്ണിനെ ആർക്കാണ് ഇത്ര വേദനിപ്പിക്കാനാവുക ..

“തനിക്കെങ്ങനെയാ എന്നെ അറിയുക ..”

“അത്‌ പിന്നെ… കോളേജിലെ റൗഡിയെ ആരെങ്കിലും അറിയാതിരിക്കുമോ  “

ഒളിപ്പിച്ചു വെച്ച കുസൃതിയോടെ അവളത് പറഞ്ഞപ്പോൾ അത്‌ എനിക്കിട്ടു വെച്ചതാണെന്ന് മനസ്സിലായി ചെറുതായി ഒന്ന് പ്ലിങ്ങി… പിന്നെന്താ… അവൾ പറയുന്നതിനങ്ങു ചെവിയോർത്തു..

“ഞാൻ വന്നപ്പോൾ വിവേകേട്ടനെ കുറിച്ച് കേട്ടിരുന്നു… എവിടെ നിന്നൊക്കെയോ… വിവേക് ശങ്കർ… സസ്പെന്ഷനിൽ ഉള്ള ബീസ്റ്റ് എന്നാ ചിലർ പറഞ്ഞെ… ന്നാൽ ചിലർക്ക് അറിയില്ലായിരുന്നു…”

അവൾ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു

“ഞാനതിനു കോളേജ് ഹീറോ ഒന്നുമല്ലായിരുന്നല്ലോ… പിന്നെ പൊളിറ്റിക്സിലും ഇല്ല… ആർട്സ് ആൻഡ് സ്പോർട്സിനും ഇല്ല.. പിന്നെ…”

“അത്‌… ഞാൻ കോളേജിൽ വന്നതിന് ശേഷം ഒരു ദിവസം രാഹുലുമായി ഒരു പ്രോബ്ലം ണ്ടായിരുന്നു… ഏട്ടൻ നേരത്തെ പറഞ്ഞ ജെപി യുടെ അനിയൻ… അയാൾ ന്നോട് മോശം രീതിയിൽ ഇടപെട്ടു… അപ്പൊ ചേച്ചിമാർ പറഞ്ഞതാ…ഏട്ടനോട്‌ പറഞ്ഞാൽ മതിയാരുന്നു.. പക്ഷെ സസ്പെൻഷനിൽ ആയിപ്പോയെന്ന്… പക്ഷെ അയാൾക്ക് വൈകാതെ ഒരാക്‌സിഡന്റ് പറ്റി… പിന്നീട് ഭാഗ്യത്തിന് ശല്യം ണ്ടായില്ല.. പിന്നെ ഹരിയേട്ടനും കുറെ പറഞ്ഞു..”

അതെന്നിൽ ഒരു ഞെട്ടലുണ്ടാക്കിയെങ്കിലും ഒരു പുഞ്ചിരിയോടെ അവൾ പറയുമ്പോൾ അവളുടെ ഓരോ ഭാവമാറ്റങ്ങളും ഞാൻ കാണുകയായിരുന്നു.. വിടരുന്ന കണ്ണുകളും സദാ പുഞ്ചിരിക്കുന്ന ചുണ്ടുകളും ആ സംഭാഷണത്തിന്റെ മാറ്റുകൂട്ടി.. പിന്നെയും ഞങ്ങളെന്തൊക്കെയോ പറഞ്ഞു… ഒരുപാട് കാലത്തിനു ശേഷം കണ്ടുമുട്ടുന്ന നല്ല സുഹൃത്തിനോടെന്ന പോലെയോ അതിൽപരമോ ആയി അവൾ വാ തോരാതെ സംസാരിക്കുകയായിരുന്നു.. അവിടെ ഞാൻ നല്ലൊരു കേൾവിക്കാരനായി… അവളുടെ മുന്നിൽ.. ആ സംഭാഷണത്തിന് മുന്നിൽ ഞാനെന്റെ വേദനകളെ പതിയെ മറന്നു… ആ നിമിഷത്തിലേക്കായി ജീവിച്ചു…

                                               -തുടരും..

അടുത്ത പാർട്ട്‌ അടുത്ത ആഴ്ച തരാം ഗുയ്സ്‌ ?