നിർഭയം 10 [AK] 243

എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല… എന്തൊക്കെയാണ് ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുന്നത്… നഷ്ടങ്ങൾ മാത്രമായിരിക്കുന്നു…

ആശ്വസിപ്പിക്കുന്നത് പോലെ എന്റെ കയ്യിലനുഭവപ്പെട്ട മൃദുസ്പർശം എന്നിൽ തെല്ലൊരാശ്ചര്യമുളവാക്കി… എന്നാലും ഒന്നോ രണ്ടോ വട്ടം മാത്രം കണ്ടുപരിചയമുള്ള… ആദ്യമായി മാത്രം സംസാരിക്കുന്ന എന്റെ പക്കൽ നിന്നുകൊണ്ട് ഒരുപാട് ബന്ധമുള്ള ആരോടോ എന്ന പോലെയുള്ള പെരുമാറ്റം.. അതെന്നിൽ എന്തൊക്കെയോ സംശയങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു..

“ഗ്രീഷ്മ…”

“ഓ..”

“നമ്മൾ തമ്മിൽ നാട്ടിൽ വെച്ചല്ലാതെ കണ്ടിട്ടുണ്ടോ… മുൻപെങ്ങൊ കണ്ടിട്ടുള്ളത് പോലെ…”
ഒരല്പം പരുങ്ങലോടെ ഞാനത് ആരാഞ്ഞപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി..

“നമ്മൾ ഒരേ കോളേജിൽ പഠിച്ചവരാണ്…”

പുഞ്ചിരിയോടുകൂടിയ ആ മറുപടി എന്നിൽ അമ്പരപ്പുളവാക്കി… അൽപസ്വല്പം ജാള്യതയും… അല്ലെങ്കിൽ ഇപ്പോൾ ജാള്യത തോന്നേണ്ട കാര്യമെന്താണ്.. ഒരു കോളേജിൽ ഒരുപാട് പേർ പഠിക്കില്ലേ.. അതിൽ എല്ലാവരെയും നമുക്ക് അറിയണമെന്നുണ്ടോ..

“അതാണ് കണ്ടുപരിചയം… പക്ഷെ തന്നെ… ഹ്മ്മ്.. തന്റെ ഫുൾ നെയിം എന്താണ്..”

“ഗ്രീഷ്മ സദാനന്ദൻ…”

അവളുടെ ചിരിച്ചുകൊണ്ടുള്ള ആ മറുപടി എന്നിൽ ഉണർത്തിയത് അത്ഭുതമായിരുന്നു… ഗ്രീഷ്മ സദാനന്ദൻ…. അതെ… അന്ന് കോളേജിൽ മുഴുവൻ പറഞ്ഞുകെട്ടിരുന്ന പേര്… പക്ഷെ അന്നത് ആരാണെന്നറിയണമെന്ന് തോന്നിയില്ല.. ആരായാലും നമുക്കെന്താ എന്ന ചിന്തയായിരുന്നു…ഒരിക്കൽ കോളേജിന് മുന്നിൽ അഭിമാനമായ ഗ്രീഷ്മയുടെ ഫോട്ടോ കണ്ടപ്പോൾ കുറച്ചുനേരം നോക്കിനിന്നിട്ടുണ്ട്… അത്ര മാത്രം…
പിജി സെക്കന്റ്‌ ഇയറിൽ പഠിക്കുമ്പോഴായിരുന്നു അധ്യാപകരുടെ പക്കൽ നിന്നും ആദ്യമായി ആ പേര് കേട്ടത്… ബ്രില്ല്യന്റ് സ്റ്റുഡന്റിനെ കുറിച്ച്… നമ്മൾ പിന്നെ അൽപസ്വല്പം ഉഴപ്പിനടക്കുക കൂടി ചെയ്തതിനാൽ അതൊന്നും കാര്യമായെടുത്തില്ല… പക്ഷെ സ്വാതിയെ വളക്കാനായി ഹരി ഇവളോട് സൗഹൃദം സ്ഥാപിച്ചെന്ന് പറഞ്ഞിരുന്നു… അങ്ങനെയാണ് കോളേജ് ബ്രില്ല്യന്റ് സ്റ്റുഡന്റിന്റെ ഐ ഐ എം മോഹത്തെക്കുറിച്ചറിഞ്ഞത്… അവളുടെ വീട്ടിലെ സാഹചര്യം മോശമാണെന്നും കേട്ടിരുന്നു.. പക്ഷെ അവളുടെ ബ്രില്യൻസ് വെച്ച് സ്കോളർഷിപ്പുകളോ സ്പോൺസർഷിപ്പോ എല്ലാം കിട്ടുമായിരുന്നല്ലോ… അതുകൊണ്ട് രണ്ടാം വർഷത്തിൽ പഠിക്കുന്ന അവൾക്ക് വേണ്ടി സ്കോളർഷിപ്പുകൾ തിരഞ്ഞുപിടിക്കുക എന്നതായിരുന്നു കുറച്ചുനാൾ ഞങ്ങളുടെ ജോലി..

“തന്റെ ഐ ഐ എം മോഹം ഉപേക്ഷിച്ചിരുന്നോ…”

ആ ചോദ്യം കേട്ട് കിളിപോയിനിൽക്കുന്ന ഗ്രീഷ്മയെയായിരുന്നു കുറച്ചു നേരം ഞാൻ കണ്ടത്.. എന്നാൽ അധികം വൈകാതെ തന്നെ ഒരു വിഷാദഭാവം അവളിൽ നിഴലിക്കുന്നത് കണ്ടു…

“കുഴപ്പമില്ല.. ഞാൻ വെറുതെ ചോദിച്ചെന്നെ ള്ളൂ..”
ചോദിച്ചത് വിഷമമുണ്ടാക്കിയെന്നു കരുതി പറഞ്ഞു…അവളൊന്ന് പുഞ്ചിരിച്ചു..

“ഏയ്… ഇനി വിഷമിച്ചിട്ടെന്താ…ഡിഗ്രി അവസാനവർഷമായപ്പോഴേക്കും അച്ഛൻ മരിച്ചു… അമ്മയ്ക്കാണേൽ അസുഖവും… പിന്നെ സാഹചര്യം കൊണ്ട് മാര്യേജും..  “

അത്‌ പറഞ്ഞപ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു നിരാശാഭാവം തെളിഞ്ഞുനിന്നു…

“ഏട്ടനപ്പൊ ന്നെ അറിയാരുന്നോ.. ”
അതു ചോദിക്കുമ്പോൾ അവളുടെ കണ്ണുകളുടെ തിളക്കവും കൗതുകവും ആ മുഖത്തേക്ക് തന്നെ നോക്കാൻ എന്നെ പ്രേരിപ്പിച്ചു.. ആ കണ്ണുകളിലേക്ക്..

Updated: May 13, 2021 — 6:11 am

11 Comments

  1. Super ❤️❤️??❤️❤️??❤️❤️?

  2. ♥♥♥♥♥♥♥

  3. നിധീഷ്

    ❤❤❤

  4. Mridul k Appukkuttan

    ?????

  5. *വിനോദ്കുമാർ G*❤

    ❤♥❤

  6. Man kurach page kooti ezhuthaamo

  7. തൃകാലദ്ര്കൻ

    First

Comments are closed.