നിർഭയം 10 [AK] 243

അപ്പോഴായിരുന്നു റൂമിനകത്തേക്ക് മഞ്ജുവും മറ്റൊരാളും കൂടെ അകത്തേക്ക് കടന്ന് വന്നത്….
അയാളുടെ വേഷം ഒരു ഡോക്ടർ ആണദ്ദേഹമെന്നത് സൂചിപ്പിച്ചു..

“വിവേക്… ഇത് ഡോക്ടർ മുരളീധരൻ… ബോധം വന്നെന്നറിഞ്ഞു വന്നതാണ് തന്നെ ഒന്ന് നോക്കാൻ..തന്നെ ഇദ്ദേഹം ആണ് നോക്കിയിരുന്നത്…”

മഞ്ജു പറഞ്ഞതിനൊപ്പം തന്നെ ഡോക്ടർ തുടർന്നു…

“നതിങ് ടു വൊറി മിസ്റ്റർ വിവേക്… ജസ്റ്റ്‌ വൺ റെഗുലർ ചെക്കപ്പ്.. തനിക്ക് വലിയ കുഴപ്പമൊന്നും ഇല്ലാത്തതുകൊണ്ടാണല്ലോ ഞാൻ ചിന്നു… സോറി.. മഞ്ജുവിനൊപ്പം ഈ ഒരവസ്ഥയിൽ തന്നെ വിട്ടത്… സംഭവത്തിന്റെ സീരിയസ്നസ് അറിയാം… ബട്ട് നല്ല റസ്റ്റ്‌ വേണം തനിക്ക്…”

എനിക്കുവേണ്ടി ആശുപത്രി സജീകരണങ്ങളോട് കൂടി ഒരുക്കിയ മുറിയിൽ നിന്ന് അദ്ദേഹം അത്‌ പറയുമ്പോൾ പതിയെ മഞ്ജുവും ഗ്രീഷ്മയും പുറത്തേക്കിറങ്ങിയിരുന്നു…ഡോക്ടറുടെ പരിശോധന കഴിഞ്ഞപ്പോൾ മഞ്ജു അകത്തേക്ക് കയറിവന്ന് ഡോക്ടറുമായി എന്തെല്ലാമോ സംസാരിക്കുന്നത് കണ്ടു..ശേഷം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം മഞ്ജു ഡോക്ടറുമായി പുറത്തേക്കു പോയി… അല്പസമയത്തിന് ശേഷം എന്റെ അടുത്തേക്കായി ഗ്രീഷ്മ വന്നു… അപ്പൊ ഇവളാണെന്റെ ബൈസ്റ്റാൻഡർ.. കെട്ടിയൊതുക്കിയ മുടിയിൽ അനുസരണക്കേട് കാണിച്ചു കൊണ്ട് ചിലത് കാറ്റിൽ പാറുന്നുണ്ടായിരുന്നു… ഞാൻ നോക്കുന്നത് അവളെ തന്നെയാണെന്നറിഞ്ഞപ്പോൾ ആ മുഖത്ത് എന്തെല്ലാമോ ഒരു വെപ്രാളം കാണാൻ സാധിച്ചു…

ഞാൻ ആലോചിക്കുകയായിരുന്നു… ശ്രീജിത്ത്‌ നമ്പ്യാരെന്ന ആഭാസന്റെ കൂടെ എങ്ങനെ ഇവൾ ഇത്രയും കാലം പിടിച്ചു നിന്നു… എത്രത്തോളം കഷ്ടതകൾ ഈ കുട്ടി അനുഭവിച്ചു കാണണം.. നന്ദൻ പറഞ്ഞതിനെ തുടർന്ന് ഇവളുടെ ഫാമിലിയുടെ അവസ്ഥയേ കുറിച്ച് ഏകദേശധാരണ ഉണ്ടായിരുന്നു.. അവൻ തന്നെയായിരുന്നു ആ ഫാമിലിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്… അവരെ സഹായിക്കുമ്പോൾ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു തരം ആവേശം അവനിലുണ്ടായിരുന്നു… അതെന്തിനാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല…

“ഹ്മ്മ്.. മ്മ് “..
ഗ്രീഷ്മയുടെ മുരടനക്കമാണ് എന്നെ ചിന്തയിൽ നിന്ന് തിരികെ കൊണ്ടുവന്നത്… എന്താണെന്ന ഭാവേന ഞാനത് നോക്കുമ്പോൾ മറ്റെങ്ങോ നോക്കുന്ന അവളെ കാണാൻ സാധിച്ചു… പക്ഷെ ഇടയ്ക്കിടെ ആ കണ്ണുകൾ എന്നെ പാളിനോക്കുന്നത് ഞാനപ്പോഴേക്കും കണ്ടിരുന്നു…

“ഗ്രീഷ്മ..”

“ഓ…”
വിളി കേൾക്കുന്നതിനൊപ്പം തന്നെ അവളെന്റെ അരികിൽ എത്തിയിരുന്നു..

“നന്ദന്റെ ഫാമിലി… വല്ലതും അറിഞ്ഞിരുന്നോ…”

“മ്മ്… എല്ലാം ചിന്നു ചേച്ചി പറഞ്ഞിരുന്നു… വല്ലാത്ത അവസ്ഥയിലാണ് അവരിപ്പോൾ… പിന്നെ നന്ദേട്ടന്റെ ബോഡി ഐഡന്റിഫൈ ചെയ്തതിനുശേഷം അവരത് കൊണ്ടുപോയിരുന്നു….. “

“മ്മ്..”
എന്റെ മറുപടി ഒരു മൂളലിലൊതുക്കിയപ്പോൾ അവൾ തുടർന്നു…

“വിവേകേട്ടൻ എവിടെയാണ് എന്ന് പറഞ്ഞിരുന്നില്ല..അവർ കുറെ അന്വേഷിച്ചിരുന്നെന്ന്  കേട്ടു.. അച്ചന്റേം അമ്മേടേം കാര്യം അറിയിച്ചിട്ടില്ല…വിവരമറിയാഞ്ഞിട്ട് കുറെ വിഷമിച്ചു..ആ അമ്മയുടെ അവസ്ഥ ആകെ കൈവിട്ട പോലെയായിരുന്നു.. പിന്നെ നന്ദേട്ടന്റെ അച്ഛൻ അവരെയും കൊണ്ട് അവരുടെ നാട്ടിൽ നിന്നായിരുന്നു വന്നത്.. അദ്ദേഹം അങ്ങോട്ടുതന്നെ കൊണ്ടുപോയി..എല്ലാം മഞ്ജുചേച്ചി പറഞ്ഞതാണ്…  “

Updated: May 13, 2021 — 6:11 am

11 Comments

  1. Super ❤️❤️??❤️❤️??❤️❤️?

  2. ♥♥♥♥♥♥♥

  3. നിധീഷ്

    ❤❤❤

  4. Mridul k Appukkuttan

    ?????

  5. *വിനോദ്കുമാർ G*❤

    ❤♥❤

  6. Man kurach page kooti ezhuthaamo

  7. തൃകാലദ്ര്കൻ

    First

Comments are closed.