അതെ സമയം രംഗമ്മ അപ്രതീക്ഷിതമായി കടന്നുവന്ന മഹേന്ദ്രനെ കണ്ടു വിറച്ചു നിൽക്കുകയായിരുന്നു… അങ്ങനെ ഇങ്ങോട്ടു വരാത്ത ആളാണ് മഹേന്ദ്രൻ അയാളിങ്ങോട്ട് വന്നെങ്കിൽ അതിനു പിന്നിൽ കാര്യമായ എന്തോ കാണണം… അപ്പോഴും അയാൾ ഫോണിലുള്ള സംസാരത്തിലായിരുന്നു..
“ശരിയേട്ടാ… എല്ലാം പറഞ്ഞ പോലെ..”
ഫോൺ വെച്ചതിനു ശേഷം തിരിഞ്ഞ അവന്റെ മുഖത്തിൽ കുട്ടിത്തം കളിയാടി നിന്നിരുന്നു… പക്ഷെ ആ കുട്ടിത്തം രംഗമ്മയിൽ ഭീതിയുണർത്തി…
“ഇരിക്കൂ സാർ..”
അവൾ അകത്തുള്ള സോഫയിൽ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു..
അവൻ ആ കാണുന്ന ഇരിപ്പിടത്തിൽ വിശാലമായി ഇരുന്നതിന് ശേഷം ഇടത്തെ കാൽ വലത്തെ തുടക്കു മുകളിലായി കയറ്റി വെച്ചു…
“എങ്ങനെ പോകുന്നു രംഗമ്മാ… മാംസകച്ചവടം..”
ഒരു വല്ലാത്ത ചിരിയോടെ അവൻ ചോദിച്ചു..
*************************************
മഞ്ജു റൂമിനകത്തു നിന്ന് പോയെങ്കിലും ഒരുപാട് സംശയങ്ങൾ ബാക്കി ആയിരുന്നു…… ജനലിന്റെ ഓരം ചേർന്ന് മറ്റെങ്ങോ നോക്കി നിൽക്കുന്ന ഗ്രീഷ്മയുടെ ഇടയ്ക്കിടെയുള്ള പാളിയുള്ള നോട്ടം ഞാൻ ശ്രദ്ധിച്ചു….
“ഗ്രീഷ്മേ…”
അൽപം സംശയത്തോടെ ഞാൻ അവളെ വിളിച്ചപ്പോൾ ആ നോട്ടത്തിലുണ്ടായിരുന്ന ഭാവം എനിക്ക് മനസ്സിലായില്ല… ഒരു പക്ഷെ പ്രോപ്പർ ആയിട്ടുള്ള ഞങ്ങളുടെ ആദ്യത്തെ മീറ്റിംഗ് ആയിരുന്നിരിക്കണം ഇത്…
“എന്താ ഏട്ടാ…”
വിളികേൾക്കുന്നതിനോടൊപ്പം തന്നെ ഒരു പരിഭ്രമവും ആ ശബ്ദത്തിൽ നിഴലിച്ചിരുന്നു…
“ഒന്നിങ്ങോട്ട് വരാമോ..”
തൊട്ടടുത്തേക്ക് കണ്ണുകൾ കാണിച്ചുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു…
“ഞാനൊരു കാര്യം ചോദിച്ചോട്ടെ…”
അത് ചോദിച്ചപ്പോൾ എന്താണെന്ന സംശയത്തോടെ അവളുടെ പുരികങ്ങൾ വളഞ്ഞു പൊന്തി… പക്ഷെ ആ കണ്ണുകൾ… അവ എനിക്ക് മുമ്പെങ്ങോ പരിചിതമായ ഒന്നെന്ന പോലെയാണ് തോന്നിയത്…
“നമ്മളിപ്പോൾ എവിടെയാണ്…”
അവളൊന്നു ചിരിച്ചു… എന്ത് മനോഹരമാണ് ആ ചിരി… എന്റെ അമ്മയുടേത് പോലെതന്നെ… എന്തുകൊണ്ടോ ആ ചിരി ഒരേ സമയം എന്നിൽ സമ്മിശ്രവികാരങ്ങളുണർത്തി…
“ഇത് പാലക്കാടുള്ള ഒരു ഗ്രാമമാണ്…”
“അപ്പോൾ…”
“മഞ്ജു ചേച്ചിക്ക് നല്ല അറിവുള്ള സ്ഥലമാണ്… എന്നെ വളരെ നേരത്തെ തന്നെ ഇങ്ങോട്ടായിരുന്നു മാറ്റിയത്…”
“തന്റെ അമ്മയും അനിയത്തിയും…”
“അവർ നാട്ടിലുണ്ട്….. നന്ദേട്ടൻ അവരെ പരമാവധി സഹായിച്ചിരുന്നു…”
പറയുമ്പോൾ അവളുടെ ഇടറിയ ശബ്ദം നന്ദൻ അവളിലും ചെലുത്തിയ സ്വാധീനം വിളിച്ചറിയിച്ചു..
“മ്മ്.. “
❤️
Super ❤️❤️??❤️❤️??❤️❤️?
♥♥♥♥♥♥♥
????
❤❤❤
?????
❤♥❤
Man kurach page kooti ezhuthaamo
???
Okkk
First