“തേവിടിശ്ശി.. ഹ്മ്മ്..ഞങ്ങളും അധ്വാനിക്കുന്നുണ്ടെടോ…”
“അറിയാം..കിടക്കയിലല്ലേ… ഹഹ..”
അവൻ പരിഹാസച്ചുവയോടെ പറഞ്ഞു..
“താങ്കൾക്കറിയാമോ എന്നറിയില്ല.. ഇവിടെ മാനം വിറ്റ് ജീവിക്കുന്ന പലർക്കും പല കഥകളുണ്ടാവും… അതിൽ വളരെ കുറച്ചുപേർ മാത്രമേ സ്വയം ഈ തൊഴിൽ തിരഞ്ഞെടുക്കുന്നുള്ളൂ…”
അവൾ പറയുമ്പോൾ വേലുവിൽ ഒരു മാറ്റവുമുണ്ടായിരുന്നില്ല…പതിവ് പല്ലവികൾ കേൾക്കുന്നെന്ന ധാരണയുള്ളതുപോലെ..
“ഹ്മ്മ് ”
അവളൊന്നു ചിരിച്ചു…
“പൊങ്കലിന്റെ അന്ന് തമിഴ്നാട്ടിലെ ഒരു കോവിലിൽ അമ്മയുടെ കൂടെ തോഴാൻ പോയ ഒരു പത്തുവയസ്സുകാരി പെൺകുട്ടിയായിരുന്നു ഞാൻ… അതെ തിരക്കിൽ വെച്ച് അമ്മയെ കാണാതെ ഒരുപാട് കരഞ്ഞു.. ഒടുവിൽ രക്ഷക്കായി ഒരമ്മയെത്തി… ആ നിമിഷം ദൈവതുല്യമായി കണ്ടതാണ് അവരെ… അമ്മാവുടെ അടുത്ത് എത്തിക്കാമെന്ന അവരുടെ വാക്കുകൾ വിശ്വസിച്ചവളായിപ്പോയി… ഒടുവിൽ അവരീ തെരുവിൽ എന്നെ വിറ്റ് കീശ നിറക്കുമ്പോൾ നോക്കി നിന്ന എന്നോട് അമ്മയെ കൊണ്ടുവരാമെന്ന് പറഞ്ഞു പോയത് ഇന്നും ഓർമയുണ്ട്… “
അവൻ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു..
“പിന്നെ നരകതുല്യമായ ദിനങ്ങൾ… ആ പത്തുവയസ്സുകാരിയെ ആദ്യമായി അനുഭവിച്ചറിഞ്ഞത് ജരാനരകൾ ബാധിച്ച ഒരു വൃദ്ധൻ… ഹഹ… പിന്നെ വരുന്ന ഓരോരുത്തരോടും രക്ഷിക്കാൻ പറഞ്ഞു കരഞ്ഞു.. ആരു കേൾക്കാൻ… കൊച്ചുമനസ്സിനെ ആരൊക്കെയോ ചേർന്ന് പഠിപ്പിച്ചു പുറത്തുനിന്നും വരുന്നവരെ വിശ്വസിക്കരുതെന്ന്… പിന്നീട് പലരും തന്നോട് വിവരം ചോദിച്ചപ്പോൾ ഭയന്ന് ഒന്നും വിട്ടുപറഞ്ഞില്ല… അതിൽ രക്ഷിക്കാൻ വന്നവരുമുണ്ടെന്ന് അറിഞ്ഞില്ല… ഇന്ന് എല്ലാവരും ഉപയോഗിച്ച് ഏതാണ്ട് ചണ്ടിപരുവമായി… മരിക്കാതിരിക്കാൻ ജീവിക്കുന്നു… എങ്ങനെ ജീവിച്ചാലുമിനിയെന്താ… “
പുറമെ ചിരിച്ചുകൊണ്ടാണവളത് പറഞ്ഞതെങ്കിലും ആ ചിരി അവനിൽ ആരൊക്കെയോ ചേർന്ന് പ്രഹരമേൽപ്പിക്കുന്ന പ്രതീതിയായിരുന്നു നൽകിയത്.. പരിസരം മറന്നുകൊണ്ട് വേലു നിന്നെങ്കിലും അവൾ അവനുള്ള പ്രതിഫലം വെച്ച് നടന്നുനീങ്ങിയിരുന്നു… ചിലപ്പോൾ തന്റെ കസ്റ്റമറെയും കാത്തുനിൽക്കാൻ..
തന്റെ തോളിൽ ഒരുകയ്യമർന്നപ്പോഴായിരുന്നു അവൻ സ്വബോധം വീണ്ടെടുത്തത്..
അടുത്ത കടക്കാരനായിരുന്നു അത്… അയാളെ നോക്കിയപ്പോൾ അയാൾ മറ്റേതോ ദിശയിലേക്ക് നോട്ടം പായിക്കുകയായിരുന്നു…ആ വശത്തേക്ക് നോക്കിയപ്പോൾ അവനും ആ കാഴ്ച കണ്ടുനിന്നു..
ആ കാറിൽ നിന്നിറങ്ങിയ യുവാവിന്റെ മുന്നിൽ ഒച്ചാനിച്ചു നിൽക്കുന്ന രംഗമ്മ…
“ഓ ഇവർക്കിങ്ങനെ ഒരു ഭാവവുമുണ്ടോ.. ചെലപ്പോ നല്ല വെല കിട്ടാനാവും..”
അവൻ പരിഹാസത്തോടെ പറഞ്ഞപ്പോൾ തന്റെ തോളുകളിൽ ഇരിക്കുന്ന കൈകൾ ഒന്നു മുറുകി..
“അത് മഹേന്ദ്രനാണ്…”
ആ കടക്കാരൻ അത് പറഞ്ഞപ്പോൾ അവൻ ഒന്നയാളെ നോക്കി…
“മഹേന്ദ്രഷെട്ടി..!!”
അയാളൊന്നു കൂടി പറഞ്ഞു…
പലരും നേരിൽ കാണാൻ പോലും ഭയപ്പെടുന്ന…എന്നാലും അത്ര പെട്ടെന്നൊന്നും പ്രത്യക്ഷപ്പെടാത്ത മഹേന്ദ്രഷെട്ടി..അയാളാണോ ഇത്..ഈ ചോക്ലേറ്റ് പയ്യൻ… മനസ്സിൽ ഒരിക്കൽ കൂടി ആ രൂപം പതിപ്പിക്കുകയായിരുന്നു വേലു..
❤️
Super ❤️❤️??❤️❤️??❤️❤️?
♥♥♥♥♥♥♥
????
❤❤❤
?????
❤♥❤
Man kurach page kooti ezhuthaamo
???
Okkk
First