നിൻറെ ഓർമ്മകളിൽ………. [Chikku] 137

നാലുവർഷത്തെ  എൻറെ പഠനം പൂർത്തിയാക്കി നാട്ടിൽ വരുമ്പോൾ  പലതും നടന്നുകഴിഞ്ഞിരുന്നു ഒരിക്കൽപോലും അവൻ എന്നെ ഒന്നും അറിയിച്ചില്ല അറിയിക്കാൻ സമ്മതിച്ചില്ല എന്നുള്ളതാണ് ശരി കാരണം അതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ ഞാൻ നാട്ടിൽ വരുമെന്ന് ഉറപ്പായിരുന്നു അവന്. ക്യാൻസർ എന്ന മാറാരോഗം അവനെ പിടി മുറുക്കി യിരുന്നു. അവനായിരിക്കും എന്നെ സ്വീകരിക്കുമെന്ന് എന്ന് കരുതി എയർപോർട്ടിൽ വന്നത്  പക്ഷേ എന്നെ സ്വീകരിച്ചത് കരഞ്ഞുകലങ്ങിയ കണ്ണുമായി നിൽക്കുന്ന അച്ഛനായിരുന്നു. എൻറെ കൂടെ അപ്പോൾ ഒന്നും  പറഞ്ഞില്ല വീട്ടിലേക്ക് പോകുന്നതിനു പകരം  വണ്ടി അവൻ അഡ്മിറ്റ് ചെയ്ത് ആശുപത്രിയിലേക്ക് ആയിരുന്നു പോയത്. എന്താ ഇവിടെ എന്ന് ചോദിച്ചിട്ട് അച്ഛൻ ഒന്നും പറഞ്ഞില്ല. അവിടെ എല്ലാം തകർന്നിരുന്ന  അഞ്ജുവിനെയാണ്   ഞാൻ കണ്ടത് എന്നെ കണ്ടു വാവിട്ടുകരഞ്ഞു കെട്ടിപ്പിടിച്ചു  എന്താണെന്ന് ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. അങ്ങനെ എന്നെയും അവളെയും എൻറെ അച്ഛൻ അവൻ കിടക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. സത്യം പറഞ്ഞു കഴിഞ്ഞാൽ ആ കിടപ്പ് കണ്ട് ഞാൻ തകർന്നു പോയി.പക്ഷേ മുഖത്തൊരു പുഞ്ചിരിയും ആയിട്ടാണ് അവൻ എന്നെ സ്വീകരിച്ചത്. എനിക്ക് ഒന്നും പറയാനോ ചെയ്യാനോ പറ്റിയിരുന്നില്ല. അവൻറെ അടുത്തേക്ക് ഞങ്ങളെ അവൻ വിളിച്ചു അഞ്ചുവിന്റെയ് വലതുകൈ എൻറെ  വലതുകൈയ്യിൽ വെച്ചുതന്നു. എന്നിട്ട് അവൻ പറഞ്ഞു എൻറെ മോളെ പൊന്നുപോലെ നോക്കണം ഒരിക്കലും നീ അവളെ വിഷമിപ്പിക്കരുത് അതെനിക്ക് സഹിക്കാനാവില്ല. നീ ഒരിക്കലും എന്നെ ഓർത്ത് വിഷമിക്കരുത്. എൻറെ  അന്ത്യകർമ്മങ്ങളും   ചടങ്ങുകളും പൂർത്തിയായി കഴിയുമ്പോൾ നീ അവളുടെ കഴുത്തിൽ താലി കെട്ടണം. ഞാൻ പൊട്ടിക്കരഞ്ഞു.

അച്ഛൻ പിന്നീട് പറഞ്ഞു അവനു ക്യാൻസറായിരുന്നു  ലാസ്റ്റ് സ്റ്റേജിലാണ് കണ്ടുപിടിച്ചത് എന്നുള്ള കാര്യം. പക്ഷേ എനിക്ക് അവൻറെ ആഗ്രഹം സാധിച്ചു കൊടുക്കണം ആയിരുന്നു സമയവും സന്ദർഭവും ഒന്നും ഞാൻ നോക്കിയില്ല ഹോസ്പിറ്റലിൽ നിന്ന് പോയി ഒരു സ്വർണ കടയിൽ നിന്ന് ഒരു താലി വാങ്ങി ഞാൻ അവൻറെ മുന്നിൽവച്ച്  അഞ്ചുവിന്റെയ് കഴുത്തിൽ താലി ചാർത്തി ആരവങ്ങളോ ആളുകളും ഇല്ലാതെ ആ ഹോസ്പിറ്റലിൽ മുറിയിൽവച്ച്  അഞ്ജുവിനെ ഞാൻ എൻറെ ഭാര്യയായി സ്വീകരിച്ചു.  അവന് നിറകണ്ണുകളോടെ കാണുന്നുണ്ടായിരുന്നു അവൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാൻ അഞ്ചുൻറെ കഴുത്തിൽ താലി കെട്ടുന്നത് കാണുന്നത്. അന്ന് ഉറങ്ങിയ അവൻ  പിന്നെ ഉണർന്നില്ല. ഇന്ന് അവൻറെ കല്ലറയിൽ  വിളക്ക് വെച്ച് മാറുമ്പോൾ  അവൻറെ ചിരിച്ചു നിൽക്കുന്ന മുഖമാണ് എൻറെ ഓർമ്മയിൽ………

 

( അക്ഷരത്തെറ്റുകളും മറ്റു  തെറ്റുകളുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അത് ചൂണ്ടി കാണിച്ചു തരിക…❤️❤️)

18 Comments

  1. “അക്ഷരത്തെറ്റുകളും മറ്റു തെറ്റുകളുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അത് ചൂണ്ടി കാണിച്ചു തരിക”…
    \\\\\
    വീണ്ടും ഒന്നു വായിച്ചു നോക്കിയാല്‍ തെറ്റുകൾ മനസ്സിലാകും..

    ??????

    1. Thanks ???????

  2. ചെമ്പരത്തി

    എന്തുവാടെ…. എല്ലാവരും കൂടി രാവിലെ തന്നെ sad ആക്കുവാണല്ലോ….???

    ❤❤???❤❤????

    1. ചെറിയൊരു മനസ്സുഖം…..???

  3. ?❣️?

  4. നിധീഷ്

  5. നന്നായിട്ടുണ്ട്….❣️❣️❣️❣️

  6. വിരഹ കാമുകൻ???

    ❤❤❤

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3

  8. വിച്ചൂസ്

    Sad ആക്കിയാലോ മോനുസേ

  9. ♥️♥️

Comments are closed.