നിൻറെ ഓർമ്മകളിൽ………. [Chikku] 137

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം  ഞങ്ങളുടെ അച്ഛൻറെയും അമ്മയുടെയും ചിരി കേട്ടാണ് ഞങ്ങൾ അവരെ നോക്കുന്നത്. അപ്പോൾ അവർ പറഞ്ഞു  അഞ്ചു നിനക്ക് ഉള്ളതാണെന്ന് പണ്ടേ ഞങ്ങൾ പറഞ്ഞു വച്ചതാണെന്ന്. സത്യത്തിൽ ഇതറിഞ്ഞപ്പോൾ അപ്പോഴത്തെ എൻറെയും അവളുടെ മാനസിക അവസ്ഥ എന്താണെന്ന് ഞങ്ങൾക്ക് ഇന്നും അറിയില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്  അവർക്ക് ആദ്യമേ അറിയാമായിരുന്നു അതിന് കാരണം അപ്പു ആണ്. ഞാൻ എൻറെ ഇഷ്ടം അഞ്ചുവിനോട് തുറന്നു പറഞ്ഞ ദിവസം തന്നെ അവൻ അത് രണ്ടു വീട്ടിലും പറഞ്ഞിരുന്നു.  അതിനുശേഷം ഞങ്ങൾ വീട്ടുകാരുടെ സമ്മതത്തോടുകൂടി പ്രണയിച്ചു നടന്നു. കാലങ്ങൾ കടന്നുപോയി പ്ലസ് ടു അവസാന വർഷം  റിസൾട്ട് വന്നു. ഞങ്ങൾ നല്ല രീതിക്ക് പാസ്സായി. ഞങ്ങളുടെ ഉപരിപഠനത്തിനായി അച്ഛൻറെ അനിയൻറെ സഹായത്തോടുകൂടി അച്ഛൻ  ഇംഗ്ലണ്ടിലെ ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി. ഇതിൽ വിഷമം എനിക്കായിരുന്നു അഞ്ചുവിനെ പിരിഞ്ഞിരിക്കുന്നു എന്നുള്ള ഒരു വിഷമം. ഞാൻ തിരിച്ചു വന്നാലുടൻ ഞങ്ങളുടെ കല്യാണം അതായിരുന്നു  എനിക്ക് ആശ്വസിക്കാൻ പറ്റുന്ന  ഒരു കാര്യം.

പക്ഷേ വിധി പലപ്പോഴും ഒരു ക്രൂരനാണ്. ഞങ്ങൾ യാത്രയ്ക്ക് തയ്യാറെടുത്ത് അപ്പോൾ  ഞങ്ങളെ വിട്ടു അപ്പുവിന്റെയും  അഞ്ചുവിന്റെയും അച്ഛനും അമ്മയും യാത്രയായി  ഒരു വാഹനാപകടത്തിൽ. പതിനെട്ടാം വയസ്സിൽ അവർ അനാഥരായി.  പിന്നെയുള്ള അവൻറെ ജീവിതം അത് അഞ്ജുവിനു വേണ്ടി മാത്രമായിരുന്നു. അവൻ ഇംഗ്ലണ്ടിലേക്ക് വരുന്നില്ലെന്ന് തീർത്തുപറഞ്ഞു. ഞാനും പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ  അവൻ എതിർത്തു എന്നെ  ഇംഗ്ലണ്ടിലേക്ക് പറഞ്ഞുവിട്ടു. അവൻ അവൻറെ അച്ഛൻറെ കട നോക്കി നടത്തി. അവൻറെ അനിയത്തി ഒരു കുറവും വരാതെ സംരക്ഷിച്ചു. ആദ്യമായി ഞാൻ ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ  അവൻ എന്നോട് ചോദിച്ചു അവിടെ ചെന്ന് പുതിയ പെണ്ണുങ്ങളെ കാണുമ്പോൾ നീ എൻറെ അഞ്ജുവിനെ മറക്കുമോ എന്ന് അതിനു മറുപടി പറഞ്ഞത് എൻറെ കൈ ആയിരുന്നു അവൻറെ കരണം നോക്കി  കൊടുത്തു ഇതേവരെ ഒന്നു നുള്ളി പോലും ഞാനവനെ നോവിച്ചിട്ടില്ല. അവനറിയാം ഞാൻ ഒരിക്കലും അഞ്ചുവിനെ മറന്നു ജീവിക്കില്ലന്ന് എന്നിട്ട് അവൻ  ആ ചോദ്യം ചോദിച്ചപ്പോൾ സഹിക്കാൻ പറ്റിയില്ല. അവൻ ആടി ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങി എന്നെ കെട്ടിപ്പിടിച്ചു ആ ഒരു  കെട്ടിപ്പിടിയിൽ എൻറെ എല്ലാ ദേഷ്യവും അലിഞ്ഞു തീർന്നു.

18 Comments

  1. “അക്ഷരത്തെറ്റുകളും മറ്റു തെറ്റുകളുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അത് ചൂണ്ടി കാണിച്ചു തരിക”…
    \\\\\
    വീണ്ടും ഒന്നു വായിച്ചു നോക്കിയാല്‍ തെറ്റുകൾ മനസ്സിലാകും..

    ??????

    1. Thanks ???????

  2. ചെമ്പരത്തി

    എന്തുവാടെ…. എല്ലാവരും കൂടി രാവിലെ തന്നെ sad ആക്കുവാണല്ലോ….???

    ❤❤???❤❤????

    1. ചെറിയൊരു മനസ്സുഖം…..???

  3. ?❣️?

  4. നിധീഷ്

  5. നന്നായിട്ടുണ്ട്….❣️❣️❣️❣️

  6. വിരഹ കാമുകൻ???

    ❤❤❤

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3

  8. വിച്ചൂസ്

    Sad ആക്കിയാലോ മോനുസേ

  9. ♥️♥️

Comments are closed.