അവരുടെ സംസാരത്തിനിടയിൽ ആരോഹിയുടെ കണ്ണുകൾ എപ്പോഴോ ആദിയിൽ ഉടക്കി….നല്ല കാപ്പി കണ്ണുകളാണ് അവന്..കട്ടി പുരികവും മുറി നെറ്റിയിൽ വീണു കിടപ്പുന്നുണ്ട് ക്ലീൻ ഷേവ് ചെയ്ത മുഖം..നല്ല കട്ട താടി ഉണ്ടേൽ കാണാൻ നല്ല ഭംഗി ആയിരിക്കും…എന്നാലും കട്ടി മീശ ആയതുകൊണ്ട് കൊള്ളാം…അവൾ അറിയാതെ അവനെ സ്‌കാൻ ചെയ്യുവാർന്നു ?ആരോഹി എന്നുള്ള അംബികയുടെ വിളിയിൽ നിന്നാണ് അവൾ ഞെട്ടിയത്….
എന്താ നീ ഇവിടെ ഒന്നുമല്ലേ എത്ര നേരമായി വിളിക്കുന്നു….എന്താ എന്താ അമ്മേ….
ആദി ഇറങ്ങുവാണെന്നു…ബാക്കി കാര്യങ്ങൾ അച്ഛനുമായി സംസാരിച്ചിട്ട് ആദിയെ അറിയിക്കാം…….അത് അത്ര ഇഷ്ടമായില്ലെകിലും അവന്റെ മുന്നിൽ വെച്ച് ഇപ്പോൾ ഒരു പ്രശ്നത്തിന് നിൽക്കണ്ട എന്ന് അവൾക് തോന്നി….
യാത്ര പറഞ്ഞു അവൻ ഇറങ്ങുമ്പോൾ അവൾ വീടിന്റെ മുറ്റത് തന്നെ ഉണ്ടായിരുന്നു….അവൻ പോയി കഴിഞ്ഞപോളാണ് താൻ കുറച്ചു നേരം മുമ്പ് അവനെ നോക്കി നിന്ന കാര്യം ഓർത്തിട്ട് അവൾക് ലജ്ജ തോന്നിയത്….അയ്യേ അയാൾ കണ്ടിട്ടുണ്ടാവോ ഞാൻ അയാളെ കണ്ണെടുക്കത്തെ നോക്കിയത്…ശ്യോ എന്തുവാ ആരോഹി സ്വയം നാണംകെടുത്താൻ ആയിട്ട് എന്നും പറഞ്ഞു അവൾ തലക്കിട് ഒരു കൊട്ടും കൊടുത്ത് മുകളിലേക്കു കയറി പോയി….ഇതൊക്കെ കണ്ട് അംബിക അവിടെ നില്കുന്നുടർന്നു…തന്റെ പഴയ കുറുമ്പി ആയ ആരുവിനെ വീടും കണ്ടതിലുണ്ടായ സന്തോഷം ആ അമ്മ മനസ്സിൽ ഉണ്ടായി…എല്ലാം ശരിയായാൽ മതിയായിരുന്നു എന്ന് ഭഗവാനോട് പ്രാർത്ഥിക്കുമ്പോളും അവരുടെ ഉള്ളിൽ ശിവാജിത്ത് എന്ന അവരുടെ ഭർത്താവിന്റെ മുഖം മനസ്സിൽ വന്നു ഇനി ശിവേട്ടനെക്കൊണ്ട് ഒന്ന് സമ്മതിപ്പിക്കണം എന്ന് അവർ മനസ്സിൽ ഓർത്ത് ഓരോന്നും കണക്ക്കൂട്ടി…..
അവിടെ നിന്നും ആദി തന്റെ ബൈക്കിൽ നേരെ പോയത് ഓഫീസിലേക് ആയിരുന്നു പോകുന്നവയിയിൽ എംസി റോഡ് കയറി ആളോയിഞ്ഞ വഴിയിലേക് കയറിയപ്പോഴേക്കും അവന്റെ ബൈക്കിനു മുമ്പിൽ ഒരു ചുവന്ന ബൊലേറോ കാർ വട്ടം വെച്ചു നിന്നു……….
തുടരും ✍️നിരുപമ
Very interesting story. Waiting for next part.
Waiting..
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️