നിഴൽ ഭാഗം -2 [നിരുപമ] 159

ഒരു വലിയ മതിൽക്കട്ടു അതിന്റെ കവാടം തുറക്കപ്പെട്ടു..അതൊരു വീട് ആയിരുന്നു വീട് എന്ന് പറയാൻ പറ്റില്ല ഒരു പഴമ തോന്നിപ്പിക്കുന്ന ഒരു പടകൂറ്റൻ നാല്ലുകെട്ട്..

 

അതിന്റെ മുറ്റതായി ഒരു വലിയ ആൽമരവും ഉണ്ട്…കുറെ കുട്ടികൾ അതിന് ചുറ്റും ഇരിക്കുന്നുണ്ട്…പ്രായംചെന്ന കണ്ടാൽ ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ വീണവായിക്കുന്നുണ്ട്…..കുറച്ചു മാറി അവിടെ ആയുധന കലകൾ അഭ്യസിക്കുന്ന ഒരു സ്ഥലവും കാണാം… നേരെ കേറിചെല്ലുന്നത് ആ മാളികയുടെ കോലായിയിൽ ആണ്…അവിടെ 2,3 സ്ത്രീകൾ അവനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്…ഹാളിൽ കേറി ചെല്ലുമ്പോൾ സോഫയിൽ ടിവിയുടെ റിമോർട്ടിനു ഇടികൂടുന്ന ഒരു ചെറുപ്പക്കാരനെയും ഒരു പെൺകുട്ടിയും കാണുന്നുണ്ട് അവൻ അവളോട് എന്തൊക്കെയോ പറഞ്ഞു കളി ആകുന്നുണ്ട്…ദേഷ്യം വന്നവൾ അവനിട്ട് ഒരു കടിയും കൊടുത്തിട്ട് വടക്കെ വശത്തുള്ള സ്റ്റെപ്പുകൾ കയറി അവളുടെ മുറിയെല്ക് ഓടുന്നുണ്ട്…അവരുടെ കളികളെല്ലാം കണ്ടവൻ ചിരിച്ചുകൊണ്ട്…അവൾ കയറിയ സ്റ്റെപ് വഴി മുകളിലേക്കു കയറി….അവൾ കയറിയ മുറിയുടെ വാതിൽ തള്ളിതുറന്നു…..

 

മുന്നിൽ കണ്ട കയ്ച്ച കണ്ട് അവന്റെ കണ്ണിൽ നിന്ന് രക്തംപൊടിഞ്ഞു….തൂങ്ങി ആടുന്ന ആ കാലുകളിലെക് നോക്കി അവൻ അലറി വിളിച്ചു……

 

ആരൂ……..എന്ന് ഉറക്കെ നിലവിളിചാണ് അവൻ ഉറക്കത്തിൽ നിന്ന് എഴുനേൽറ്റത്….നന്നായി ശരീരം വിയർക്കുന്നുണ്ട്..അവന്റെ ഹൃദയമിടിപ് പതിൻ വേഗത്തിൽ ആയി…..കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാലയുടെ ഓം എന്ന് എഴുതിയ ലോക്കറ്റിൽ മുറുകെ പിടിച്ച് കുറച്ചുനേരം കണ്ണുകളടച്ചിരുന്നു കുറച്ചു നേരങ്ങൾക് ശേഷം ആണ് അവൻ സാധാരണ അവസ്ഥയിലേക്ക് എത്തിയത്….മൊബൈൽ എടുത്ത് നോക്കിയപ്പോഴാണ് സമയം 9.00am കഴിഞ്ഞെന്നറിഞ്ഞത്….ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റും കഴിച്ചു അവൻ നേരെ പോയത് ആരോഹിയുടെ വീട്ടിൽക്കായിരുന്നു….

 

മംഗലത്ത് വീട്

 

“ആദി എത്തുമ്പോയേകും അവനെയും കാത്ത് വീടിനു മുന്നിൽ തന്നെ ആരോഹി നിൽക്കുന്നുണ്ടായിരുന്നു….

 

ഹായ്….ആദിത്യൻ…..

മ്മ്….ഹായ്….അംബിക ആന്റി മാഡം ഇല്ലേ അകത്ത്……മ്മ് അമ്മ ഉണ്ട് താൻ വാ

 

അവർ അകത്തേക്കു വരുമ്പോൾ തന്നെ ഹാളിൽ സോഫയിൽ അംബിക ഇരിക്കുന്നുണ്ടായിരുന്നു….

 

മ്മ്….വരൂ ആദി…അവിടെ എന്താ നിന്നുകളഞ്ഞത് ഇവിടെ ഇരിക്കു….അവർക് ഓപ്പോസിറ്റ് സൈഡിലുള്ള സോഫയിൽ തന്നെ അവനോട് ഇരിക്കാൻ പറഞ്ഞു….

 

മ്മ്….അവൻ അവിടെ ഇരുന്നപ്പോളേക്കും അവർക് കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നും പറഞ്ഞു അവൾ അകത്തേക്കു പോയി

 

മാഡം ഞാൻ വന്നത്…..ആരോഹി പറഞ്ഞു കാണില്ലേ….

 

മ്മ് അവൾ പറഞ്ഞിരുന്നു…..പിന്നെ ഞാൻ ആദിയോട് അന്നെ പറഞ്ഞതല്ലേ ഈ മാഡം വിളി വേണ്ടാന്ന്…ആന്റിനു വിളിച്ചൊന്നു….ഇനി ഇപ്പോൾ അമ്മേനാണേലും വിളിക്കലോ…

 

അവൻ അവരുടെ വർത്തമാനം കെട്ട് ഒന്നിരുത്തി മൂളി….മ്മ് മാഡം…ഊപ്സ് സോറി ആന്റി എങ്ങനെ ഉണ്ട് ഇപ്പോൾ ഹെൽത്ത് ഒക്കെ ആണോ…മെഡിസിൻ ഒക്കെ എടുക്കുന്നില്ലേ…ചെക്കപ്പ് ഒക്കെ റെഗുലർ ആയി പോകുന്നില്ലേ….

 

മ്മ് അതൊക്കെ ഒക്കെ ആണ്….പിന്നെ അവൾ ഇന്നലെയാണ് നിങ്ങളുടെ കാര്യം എന്നോട് പറഞ്ഞത് കേട്ടപ്പോൾ എനിക് വിശ്വസിക്കാൻ പറ്റിയില്ല….എന്റെ മോളെ എനിക് അറിയാലോ അവൾ അന്നെ പറ്റിക്കാൻ എന്ത് നുണയും പറയും…അതാ ഒരു ക്ലാരിഫിക്കേഷന് വേണ്ടി ആധിയോട് വരാൻ പറഞ്ഞത്….പിന്നെ നിങ്ങളുടെ കല്യാണകാര്യത്തെ കുറിച് സംസാരിക്കുകയും ചെയ്യലോ…..

 

അപ്പോളാണ് ആരോഹി ജ്യൂസും ആയി അങ്ങോട്ട്‌ വന്നത് അവൻ ജ്യൂസ് കൊടുത്തിട്ട് അമ്മയ്ക്ക് അടുത്തേക് ഇരുന്ന്….ഹാ….അമ്മ ആള് കൊള്ളാലോ…ഞാൻ ഒന്ന് അങ്ങോട്ട്‌ മാറിയപ്പോളേക്കും എന്റെ കുറ്റം പറയാൻ തുടങ്ങിയോ.. മ്മ് എന്തായാലും സംശയം ഒക്കെ മാറിയാല്ലോ…

 

അത് നീ പറഞ്ഞാൽ പോരാ എന്റെ ചോദ്യത്തിന് മറുപടി ആദിയാണ് തരേണ്ടത്…

 

എനിക് സമ്മതമാണ് ഈ വിവാഹത്തിന്….പക്ഷെ….അംബിക അവന്റെ പക്ഷയിൽ നെറ്റിച്ചുളിച്ചു….എന്താ ആദി ഒരു പക്ഷെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..?

 

അതല്ല…എന്റെ കാര്യങ്ങൾ ആരോഹി പറഞ്ഞിട്ടുണ്ടോ എന്നെനിക് അറിയില്ല….ഞാൻ ഒരു അനാഥൻ ആണ്….സ്നേഹതീരം എന്ന ഓർഫനേജ് ആണ് എന്റെ കുടുംബം…പിന്നെ ഞാൻ ഒരു സാധാരണ കാരനാണ് ആരോഹിയുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന വെറും ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ അവിടത്തെ ശമ്പളമാണ് ഏക വരുമാനം..ഞാൻ താമസിക്കുന്ന ഫ്ലാറ്റ് പോലും റെന്റെൻഡ് ആണ്…പിന്നെ നിങ്ങളുടെ സ്റ്റാറ്റസ് വെച്ച് നോക്കുമ്പോൾ ഒരിക്കലും ഞാൻ നിങ്ങളുടെ അടുത്ത് പോലും വരില്ല….എന്നെ കുറിച് എല്ലാം അറിഞ്ഞിട്ട് തന്നെ ഈ വിവാഹം നടക്കണം എന്ന് തോന്നി അതാണ് പറഞ്ഞത് ഇതാണ് ഞാൻ ഈ സാധാരണകാരൻ ആയ ആളെ ആന്റിയുടെ മകൾക് ചേരുമോ….

 

അവന്റെ സംസാരിച്ചു കഴിഞ്ഞപ്പോൾ അംബിക അവനെ നോക്കി ഒരു ചിരി സമ്മാനിച്ഛ് പറഞ്ഞു…

 

ആദി….ഞാൻ പണംകൊണ്ടും സ്റ്റാറ്റസ് കൊണ്ടും ആരേം അളക്കാറില്ല…എന്റെ മകളുടെ ഭർത്താവ് ആകാൻ പോകുന്ന ആൾ നല്ലൊരു വ്യക്തിത്വം ഉള്ള ഒരാൾ ആകണം എന്നെ എനിക് ഉള്ളു അത് ആദിക് ഉണ്ടെന്നു എനിക് അറിയാം അല്ലെകിൽ ഒരു പരിചയവും ഇല്ലാത്ത ഒരാൾ റോഡിൽ രക്തം വാർന്നു മരിക്കാൻ കിടക്കുമ്പോൾ നോക്കി നിന്നവരിൽ ആദി മാത്രമാണ് ജീവൻ നിലർത്താൻ ശ്രമിച്ചതും എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതും ഒരു പരിചയവും ഇല്ലാത്ത എന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ആദിക് എന്തായാലും താലി കെട്ടിയ പെണ്ണിനെ ബഹുമാനിക്കാനും അവളെ സംരക്ഷിക്കനും കഴിയുമെന്ന് എനിക് വിശ്വാസമുണ്ട് അത് എന്റെ മോളകുന്നതിൽ മറ്റാരേക്കാളും സന്തോഷവതിയാണ് ഞാൻ…..

3 Comments

Add a Comment
  1. Very interesting story. Waiting for next part.

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *