” ആരോഹി സ്റ്റെപ് കയറി മുകളിലേക്കു കയറുമ്പോയേകും പിന്നിൽ നിന്നും വിളി വന്നു..
ആരൂ…….എന്താ അമ്മേ……ഞാൻ പറഞ്ഞ കാര്യമെന്തായി…?
എന്ത് കാര്യം…….?നിനക്ക് ഞാൻ പറഞ്ഞത് എന്താണെന്നു മനസിലായില്ലേ അതോ ഇത്രേം നാളും എന്നെ വട്ടുകളിപ്പിച്ചപോലെ ഇനിയും തുടരാം എന്നാണോ….?ഞാൻ ഉദ്ദേശിച്ചത് നിന്റെ വിവാഹകാര്യം തന്നെ…എന്താ നിന്റെ തീരുമാനം…
എന്റെ തീരുമാനം ഞാൻ നേരത്തേയെ അമ്മയോട് പറഞ്ഞതല്ലേ…എനിക് ഈ വിവാഹത്തിന് താല്പര്യം ഇല്ല അത്ര തന്നെ..
എന്ത് കൊണ്ട്…ഞാൻ കണ്ടുപിടിച്ച പയ്യനെന്താ കുഴപ്പം….കാണാൻ കൊള്ളാം നല്ല വിദ്യാഭ്യാസം ഉണ്ട് പിന്നെ സ്വന്തമായി കമ്പനിയും ഉണ്ട്…ഇതിൽ കൂടുതൽ നിനക്ക് എന്താ വേണ്ടേ…..
അല്ല ആര് കണ്ടുപിടിച്ച പയ്യൻ എന്നാ അമ്മ പറഞ്ഞത്…എനിക് അറിയാം ആരാ കണ്ടു പിടിച്ചതെന്നു…..അയാൾ അല്ലെ അതിനു പിന്നിൽ എന്ത് ചതിയാണെന്നും എനിക് നല്ലപോലെ അറിയാം…..
ആരൂ….നീ ആരെയ അയാൾ എന്ന് വിളിച്ചേ….നിനക്ക് എന്താ എത്ര വട്ടം പറഞ്ഞാലും മനസിലാവാതെ…..ഇത് ഞാൻ അമ്മയോടാണ് പറയേണ്ടത് എനിക് ആളുകളെ തിരിച്ചറിയാൻ കഴിയും പിന്നെ അയാളെ ഞാൻ അയാൾ എന്ന് തന്നെ വിളിക്കും അമ്മ അയാളോട് പറഞ്ഞേക് ഇനി ഈ കാര്യവും പറഞ്ഞു ഞാൻ ഇല്ലാത്ത സമയം ഇങ്ങോട്ട് വരാൻ നിൽക്കണ്ട എന്ന്….എനിക് ഒന്നും അറിയില്ല ഞാൻ ഒന്നും അറിയുന്നില്ല എന്ന് ആരും കരുതണ്ട കേട്ടല്ലോ…
ആരൂ…..എന്നായാലും നിനക്ക് ഒരു വിവാഹം വേണ്ടേ എന്റെ ഇപ്പോഴത്തെ കണ്ടിഷൻ നിനക്ക് അറിയാലോ….നീ എനിക് വാക്ക് തന്നതാ വിവാഹം എത്രയും പെട്ടെന്ന് തന്നെ കഴിച്ചോളാമെന്നു…നീ എന്നെ പറ്റിക്കുവാണോ….നീ ഒരു കാര്യം ഓർത്തോ നിന്റെ വിവാഹം നടത്താതെ നീ പറഞ്ഞത് ഒരിക്കലും നടക്കാൻ പോകുന്നില്ല….ഇനി എന്റെ മരണം ആണ് ആഗ്രഹിക്കുന്നെകിൽ അങ്ങനെ തന്നെ നടക്കട്ടെ…..
അമ്മേ…..ഞാൻ കാരണം ആരും മരിക്കണ്ട….എന്റെ വിവാഹം നടക്കും എത്രയും പെട്ടെന്ന് തന്നെ വരൻ ഞാൻ പറയുന്ന ആൾ ആയിരിക്കും…എനിക് ഒരു ഇഷ്ടം ഉണ്ട് അതെ നടക്കു…..
ആര്…ഞാൻ അറിയാതെ ഏതു ആളാണ്…
നീ പിന്നേം പറ്റിക്കല്ലേട്ടാ……എന്റെ പൊന്നമ്മേ ഒരു പറ്റിക്കലും ഇല്ല….അമ്മയ്ക്ക് അറിയാവുന്ന ആള് തന്നെയാണ്….
എനിക് അറിയാവുന്ന ആളോ…അത് ആരാണ്
…ആദിത്യൻ……..ഏത് നമ്മുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആദിത്യാനോ…..അതെ…
മ്മ്….ആദിയെ എനിക് ഇഷ്ടമൊക്കെ തന്നെയാണ് പക്ഷെ നിങ്ങൾ തമ്മിൽ എപ്പോഴും ഉടക്കായിരുന്നില്ലേ…പിന്നെ എങ്ങനെയാ…
അതൊക്കെ ശരിയാണ്…..പക്ഷെ അന്ന് ആദിത്യൻ ഉള്ളത് കൊണ്ടാണ് എനിക് എന്റെ അമ്മയെ ഇപ്പോഴും ജീവനോടെ കാണാൻ പറ്റുന്നത് അതുകൊണ്ട് തന്നെ പഴയ വിരോധമൊന്നും എനിക് അയാളോട് ഇല്ല….പിന്നെ എനിക് ഇഷ്ടവുമാണ്…
നിനക്ക് മാത്രം ഇഷ്ടപ്പെട്ടാൽ പോരല്ലോ….ആദിക്കും….അമ്മേ ആദിത്യനും ഇഷ്ടമാണ്….ഞാൻ ആദിത്യനെ കണ്ടിട്ടാണ് ഇപ്പോൾ വരുന്നത്….
മ്മ് എന്ത് തന്നെയായാലും ആധിയോട് നാളെ അമ്മയെ വന്നു കാണാൻ പറയു…
ശരി….എന്നും പറഞ്ഞു അവൾ സ്റ്റെപ് കയറി മുകളിലേക്കുപോയി….
കുറച്ചു നേരം കമ്പനി ഫയൽസ് നോക്കി കിടക്കാൻ നേരമായപ്പോൾ ആണ് അമ്മ നാളെ ആദിത്യനെ മീറ്റ് ചെയ്യണമെന്ന് പറഞ്ഞ കാര്യം അവൾ ഓർത്തത്….നേരെ ഫോൺ എടുത്ത് ആദിയുടെ നമ്പറിലേക് വിളിച്ചു…
ആരോഹിയായിട്ടുള്ള കൂടികാഴ്ച കയിഞ്ഞ് പുറത്തൊക്കെ പോയി ലേറ്റ് ആയിയാണ് ആദി ഫ്ലാറ്റിൽ എത്തിയത്….നേരെ കുളിയും കയിഞ്ഞ് കിടക്കാൻ നേരമാണ് ആരോഹിയുടെ ഫോൺ വന്നത്…
ഹലോ….!!
മ്മ് പറഞ്ഞോളൂ ആരോഹി…..
അമ്മ നാളെ കാണണം എന്ന് പറഞ്ഞു…ഞാൻ നമ്മുടെ കാര്യം പറഞ്ഞിട്ടുണ്ട്….മ്മ് ശരി എപ്പോൾ കാണാൻ ആണ്…എവിടെവെച്ച് കാണാനാണ്….രാവിലെ വീട്ടിലെക് വന്നാൽ മതി ഒരു 10മണിക്ക് ശേഷം…..മ്മ് ശരി…വേറെ ഒന്നും ഇല്ലലോ….അത് നമ്മൾ തമ്മിൽ ഉള്ള ഡീൽ വേറെ ആരും അറിയരുത് പ്രേതേകിച് എന്റെ അമ്മ…..മ്മ് അറിയാം ഇതൊക്കെ നേരത്തെ പറഞ്ഞതല്ലേ വേറെ എന്തെങ്കിലും….ഇല്ല എന്നാൽ നാളെ കാണാം….ഗുഡ്നൈറ്റ്…ഒക്കെ ഗുഡ്നൈറ്റ്
Very interesting story. Waiting for next part.
Waiting..
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️