നിഴലായ് അരികെ -3 [ചെമ്പരത്തി] 340

നന്ദൻ വീണ്ടും തന്റെ കസേരയിലേക്ക് ഇരുന്നു. മേശമേൽ കൈമുട്ടുകൾ ഊന്നി, കൈത്തലത്തിൽ തല താങ്ങി..

ആര്യ , നിരഞ്ജന കൊടുത്ത വെള്ളം കൈക്കുമ്പിളിൽ എടുത്തു  പ്രിയയുടെ മുഖത്തേക്ക് പതിയെ കുടഞ്ഞു….പ്രിയ ഒന്ന് ഞരങ്ങി, പതിയെ കണ്ണുകൾ ചിമ്മിതുറന്നു. കുറച്ചു നേരം അങ്ങിനെ ഇരുന്നിട്ട് അവൾ ആര്യയുടെ കൈ പിടിച്ചു എഴുന്നേറ്റു.

ആര്യ നോക്കിയപ്പോൾ,  അവളുടെ ചുണ്ടിന്റെ അരികു പൊട്ടി ചെറുതായി ചോര ഒഴുകുന്നുണ്ട്…. വെളുത്ത കവിളിൽ  നാല് വിരൽപ്പാടുകൾ നല്ലതുപോലെ തെളിഞ്ഞിരിക്കുന്നു.

“പ്രിയാ……… താൻ എന്ത് പണിയാ ഈ കാണിച്ചത്??? ”   ആര്യയുടെ സ്വരത്തിൽ ചെറുതായി ദേഷ്യം കലർന്നിരുന്നു…..

” മിസ്സ്‌…. ഞാൻ….. “

“നിരഞ്ജനാ…….. പ്രിയയെയും കൂട്ടി ലൈബ്രറിയിൽ പോയി ഇരുന്നോളൂ…. ഞാൻ കുറച്ചു കഴിയുമ്പോൾ വരാം അങ്ങോട്ട് … ഇന്ന് ക്ലാസ്സിൽ കയറേണ്ട…….. കേട്ടോ…. “

“ശരി മിസ്സേ……… വാ പ്രിയാ…. ” എന്നും പറഞ്ഞു നിരഞ്ജന, പ്രിയയെ ചേർത്ത് പിടിച്ചു ലൈബ്രറിയിലേക്ക് നടന്നു….

പ്രിയയുടെ ശരീരത്തിന്റെ വിറയലും മനസിന്റെ പിടപ്പും നിരഞ്ജനക്കു നല്ലതുപോലെ മനസിലാകുന്നുണ്ടായിരുന്നു….. എങ്കിലും കൂടുതൽ ഒന്നും സംസാരിക്കാൻ അവൾ മുതിർന്നില്ല…..

അതെ സമയം………….

ആര്യ,  നന്ദന്റെ മുന്നിലെ കസേരയിൽ ഇരുന്നു, അവനെ രൂക്ഷമായിട്ടു ഒന്ന് നോക്കി..

“നന്ദാ…… ഇത് കുറച്ചു കൂടിപ്പോയീട്ടോ……. അത് ഒരു പാവം പെൺകുട്ടി അല്ലെ…. അതിനെ തല്ലി വേദനിപ്പിക്കണമായിരുന്നോ??????? അല്കെങ്കിൽ തന്നെ അവളെ തല്ലാൻ നിനക്കെന്താ അവകാശം??? ഒന്നുമില്ലെങ്കിലും നിന്റെ സ്റ്റുഡന്റ് അല്ലെ അവൾ……. ആ ഒരു……….. “

നന്ദൻ പതിയെ തല ഉയർത്തി…..

8 Comments

  1. ❤️❤️❤️❤️❤️

  2. സഹോദരാ/സഹോദരി…

    കഥയുടെ alignment മാറ്റു… വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല…

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

    2. 5 part already submitted…അത് കഴിഞ്ഞു എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞത്

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??

Comments are closed.