നിഴലായ് അരികെ -3 [ചെമ്പരത്തി] 340

പ്രിയ തലകുനിച്ചു മിണ്ടാതെ നിന്നു…. അവളുടെ മിഴികൾ പെയ്തുകൊണ്ടേ ഇരുന്നു…. പെട്ടന്ന് എന്തോ ഓർത്തതുപോലെ അവൾ തലയുയർത്തി..

ആ നിമിഷം തന്നെയാണ് നന്ദന്റെ “പറയെടീ “എന്ന അലർച്ച മുഴങ്ങിയത്.

ഞെട്ടി പുറകോട്ട് മാറിയ പ്രിയയുടെ അധരങ്ങൾ ചലിച്ചു……” അതെ… ഞാൻ ആണ് അതെഴുതിയതു….. എനിക്ക് സാറിനെ ഇഷ്ടമാണ്…..ഈ ജീവിതം മുഴുവൻ എനിക്കു,  സാറിനെ പിരിയാതിരിക്കുമായിരുന്നെങ്കിൽ എന്നാഗ്രഹം ഉണ്ട്….. “

അത് കേട്ടുകൊണ്ട് സ്റ്റാഫ്റൂമിലേക്ക്‌ കയറിവന്ന ആര്യ ഞെട്ടിത്തരിച്ചു നിന്നു. നിരഞ്ജന പോയി വിളിച്ചു കൊണ്ട് വന്നതാണ് ആര്യയെ….. അവർക്കറിയാം അവനെ തണുപ്പിക്കാൻ ആര്യക്കെ കഴിയൂ എന്ന്. നിരഞ്ജനയുടെ മുഖത്തു ഒരു ചെറുപുഞ്ചിരി വിടർന്നു. പക്ഷെ അതിന് ഒരു നിമിഷാർദ്ധം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ…..

“മനുഷ്യനെ ഭ്രാന്ത്‌ ആക്കുന്നോടീ “എന്നൊരു അലർച്ചയും കൂടെ തന്നെ പടക്കം പൊട്ടും പോലെ ഒരു ശബ്ദവും കേട്ടു.

ആര്യയും നിരഞ്ജനയും നോക്കുമ്പോൾ,  കവിൾ പൊത്തിപ്പിടിച്ചു നിൽക്കുന്ന പ്രിയയെയും കൈ കുടയുന്ന നന്ദനെയും ആണ് കാണുന്നത്.

പെട്ടന്ന് പ്രിയ പതിയെ പിറകോട്ടു മറിഞ്ഞു……. ഓടിയെത്തിയ ആര്യ, നിലത്തു വീഴുന്നതിനു മുന്പ് അവളെ താങ്ങി.

“നന്ദാ…. നീ എന്താ ഈ കാണിച്ചേ……… അവിടെ പോയി ഇരിക്ക്….. എന്തിനാ ഇവളെ നീ തല്ലിയത്???? “

“നീ കേട്ടതല്ലേ അമ്മൂ….. ഇവൾ പറഞ്ഞത്…. ആ കത്തുകൾ എല്ലാം ഇവൾ എഴുതിയതാണെന്ന്. ഇത്രയും കാലം എന്നെ പൊട്ടനാക്കിയത് ഇവൾ ആണെന്ന്.

ആകെ കൺഫ്യൂഷനിൽ ഞെട്ടി നിന്ന നിരഞ്ജന “സർ.. അത്…… “പറയാൻ തുടങ്ങിയതും, നന്ദൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. നിരഞ്ജന അതോടെ വായടച്ചു….. പ്രിയയുടെ അടുത്തേക്ക് മേശപ്പുറത്തിരുന്ന കുപ്പി വെള്ളവുമായി പോയി…..

8 Comments

  1. ❤️❤️❤️❤️❤️

  2. സഹോദരാ/സഹോദരി…

    കഥയുടെ alignment മാറ്റു… വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല…

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

    2. 5 part already submitted…അത് കഴിഞ്ഞു എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞത്

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??

Comments are closed.