നിഴലായ് അരികെ -3 [ചെമ്പരത്തി] 340

അവർ ചെല്ലുമ്പോൾ സ്റ്റാഫ് റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല…… നന്ദൻ കൈത്തലത്തിൽ മുഖം താങ്ങി ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടു പ്രിയയുടെ ഉള്ളം തേങ്ങി… പ്രണയം കൊണ്ട് മുറിവേറ്റ ഹൃദയത്തെ തലോടി ആശ്വസിപ്പിക്കാൻ അവളുടെ ഹൃദയം തുടിച്ചു. അവളുടെ കാലുകൾ അവളറിയാതെ മുന്നോട്ട് ചലിച്ചു.

അതെ നിമിഷം തന്നെയാണ് നന്ദൻ തല ഉയർത്തിയത്. കോപം കയറി വിറയ്ക്കുന്ന അവന്റെ മുഖം കണ്ട പ്രിയയുടെ കാലുകൾ അറിയാതെ നിശ്ചലമായി.

നന്ദൻ ചാടി എണീറ്റു…. അത് കണ്ട നിരഞ്ജന ഒരു കാൽ പിന്നോട്ട് വച്ചു.

” ഇങ്ങോട്ട് നീങ്ങി നിൽക്കെടീ ….. “

പതിഞ്ഞതെങ്കിലും ആ ശബ്ദത്തിന്റെ മൂർച്ച അവരെ ഭയപ്പെടുത്തിയിരുന്നു..

“പറ നിനക്കെങ്ങനെ അറിയാം എനിക്ക് ലെറ്റർ കിട്ടിയ കാര്യം?????.. “

“സർ..  അത്…… അത്…”അവൾ ഒരു ആശ്രയത്തിനു പ്രിയയെ നോക്കി.

“ശരി……നീ പുറത്തിറങ്ങി നിൽക്ക്. ഞാൻ പ്രിയയോട് ചോദിച്ചോളാം “

“സർ…… വേണ്ട” രണ്ടു പേരും ഒരേപോലെ ആണ് പറഞ്ഞത്….

“പറഞ്ഞത് കേട്ടില്ലാന്നുണ്ടോ?? ” നന്ദന്റെ സ്വരം ഉയർന്നു. നിരഞ്ജന ചാടി പുറത്തിറങ്ങി.നിസ്സഹായതയോടെ, ഒരാശ്രയത്തിനായി ചുറ്റും നോക്കുന്ന പ്രിയയെക്കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ കണ്ണുകൾ കൊണ്ട് ചുറ്റും ഒന്ന് പരതി, ശേഷം എന്തോ തീരുമാനിച്ചത് പോലെ മുൻപോട്ട് പാഞ്ഞു.

നന്ദൻ, പ്രിയയെ വലിച്ചു തന്റെ മുൻപോട്ട് നിർത്തി…. “പറ……… നീ ആണോ ആ കത്ത്  എഴുതിയത്???? “

അവന്റെ സ്വരത്തിലെ അപകടകരമായ ശാന്തത പ്രിയയെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു……

“സർ…… ഞാൻ…. ഞാൻ….. “

“ഞാൻ ചോദിച്ചത്, ആ കത്തുകൾ നീ ആണോ എഴുതിയത് എന്നാണ്….. ഇനിയും മനസിലായില്ലന്നുണ്ടോ??? “

8 Comments

  1. ❤️❤️❤️❤️❤️

  2. സഹോദരാ/സഹോദരി…

    കഥയുടെ alignment മാറ്റു… വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല…

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

    2. 5 part already submitted…അത് കഴിഞ്ഞു എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞത്

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??

Comments are closed.