നിഴലായ് അരികെ -3 [ചെമ്പരത്തി] 340

നിഴലായ് അരികെ 3

Author : ചെമ്പരത്തി

[ Previous Part ]

 

“നീ….. നീ…. നിനക്കെങ്ങനെ……..” പെട്ടന്ന് എന്തോ ഓർത്തത് പോലെ നന്ദൻ ചുറ്റും നോക്കി കൈ താഴ്ത്തി….

“സ്റ്റാഫ്‌ റൂമിലേക്ക് വാ…. രണ്ടും…… ഇപ്പോൾ തന്നെ “പറഞ്ഞിട്ട് ചവിട്ടിക്കുലുക്കി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി.

നിരഞ്ജന, പ്രിയയുടെ കയ്യിൽ പിടിച്ചു……

“നാവ് പിഴച്ചല്ലോ ന്റെ ദേവീ…….. വാടി പ്രിയക്കുട്ടീ……..  എന്തായാലും വേണ്ടില്ല……. പോയി നോക്കാം “

പ്രിയ മുൻപോട്ടു വരാതെ നിന്നപ്പോൾ നിരഞ്ജന തിരിഞ്ഞു നോക്കി……. പ്രിയയുടെ മിഴികളിൽ നിന്നു നീർമണികൾ താഴെ വീഴുന്നു…..

“എന്റെ പ്രിയക്കുട്ടി…… നീ എന്തിനാ കരയുന്നെ??… നീ ധൈര്യമായിട്ട് വാ……നമുക്ക് പോയി ആ പഞ്ചരക്കുട്ടനെ ഒന്ന് വളച്ചൊടിച്ചു കുപ്പീലാക്കീട്ടു വരാം”

“ഞാൻ വരില്ല…….. ആ ലെറ്ററിന്റെ കാര്യം നീ എന്തിനാ പറഞ്ഞത് നീരു?????? ഇന്ന് നമ്മളെ ശരിയാക്കും സർ……… പിന്നെ സർ പഞ്ചാര ഒന്നും അല്ല…. കലിപ്പനാ….”   പ്രിയയുടെ മുഖം കണ്ണീരിലും,  നാണം കൊണ്ട് ചുവന്നു.

“അയ്യോടി……..അങ്ങേരെ പറഞ്ഞപ്പോഴേക്കും പെണ്ണ് അങ്ങ് ചുവന്നല്ലോ……… പിന്നെ എത്ര കാലം നീ ഇത് ഒളിച്ചു വക്കും????? എന്നെങ്കിലും പറയണ്ടേ…. നീ വാ എന്റെ പ്രിയക്കുട്ടീ…… ഞാൻ കൂടെ ഇല്ലേ…. രണ്ടു ചീത്ത പറയുമായിരിക്കും അതിൽ കൂടുതൽ എന്താകാൻ……. നീ പേടിച്ചിട്ട് മാറ്റി പറയല്ലേ ട്ടോ…….സ്റ്റാഫ്റൂമിൽ വേറെ ആരും ഇല്ലാതിരുന്നാൽ മതിയായിരുന്നു “

       അവൾ പ്രിയയുടെ കൈ പിടിച്ചു വലിച്ചു സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു. പുറകെ അറുക്കുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ പ്രിയയും……

8 Comments

  1. ❤️❤️❤️❤️❤️

  2. സഹോദരാ/സഹോദരി…

    കഥയുടെ alignment മാറ്റു… വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല…

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

    2. 5 part already submitted…അത് കഴിഞ്ഞു എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞത്

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??

Comments are closed.