നിഴലായ് അരികെ – 20 – ക്ലൈമാക്സ് | Nizhalay Arike – 20 | Author : ചെമ്പരത്തി
[ Previous Part ]
സ്നേഹം നിറഞ്ഞ വായനക്കാരോട്………
നിഴലായ് അരികെ എന്ന ഈ കഥ എന്റെ ആദ്യ ശ്രമം ആണ്……അതിനെ നെഞ്ചേറ്റിയ പ്രിയവായനക്കാരോടും , അതേ പോലെ തന്നെ പല സന്നിഗ്ദ്ധഘട്ടങ്ങളിലും എന്നെ സഹായിച്ച തമ്പുരാൻ, പ്രവാസി, ജ്വാല, വൈറസ്, etc……. തുടങ്ങിയവരോടെല്ലാം (എല്ലാ കവർ പിക് കൾക്കും കടപ്പാട് തമ്പുരാനോട് ആണ് )
ന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കട്ടെ…..
തുടർന്നു വായിക്കുക…. അഭിപ്രായങ്ങൾ പറയുക….
തന്റെ മുന്നിൽ അലറിക്കുതിച്ചോഴുകുന്ന വെള്ളം പോലെ നന്ദന്റെ പ്രജ്ഞയിലേക്കിരച്ചു കയറിയ ഇരുട്ടിന് പിടി കൊടുക്കാതവൻ അവൾക്കു പുറകെ വെള്ളത്തിലേക്കു കുതിച്ചു….
എന്നാൽ നിലത്തു നിന്ന് അവന്റെ കാൽ പറിയുന്നതിനു മുന്നേ തന്നെ ഓടിയെത്തിയ ഗാർഡുമാരിൽ ഒരാൾ അവന്റെ വയറിനു കുറുകെ ചുറ്റിപിടിച്ചു പുറകോട്ട് വലിച്ചു….
“അമ്മൂ…..”
എന്നൊരു നിലവിളിയോടെ അയാളുടെ കൈയ്യിൽ നിന്നും കുതറിമാറാൻ നന്ദൻ ശ്രമിച്ചുവെങ്കിലും തകർന്ന മനസ്സിന് ശരീരത്തെ നിയന്ത്രണത്തിൽ ആക്കാൻ കഴിയാതിരുന്നതിനാൽ ആകണം,ആ പിടിവിടുവിക്കാൻ അവനു കഴിഞ്ഞില്ല….
അതേ സമയം പുറകെ ഓടിയെത്തിയ ഗാർഡുമാരിൽ മറ്റൊരാൾ തെന്നിത്തെറിച്ച, ചെങ്കുത്തായ പാറക്കെട്ടുകളുടെ വിളുമ്പിലേക്ക് വേഗത്തിൽ വളരെ ശ്രദ്ധയോടെ നീങ്ങി……
മ്യാനെ… ഇവിടെ ഇപ്പൊ വരുന്നുണ്ടേൽ ഈ കഥ വായിക്കാൻ ഒക്കെ മാത്രം ആണ്…. ഏറെ കാലമായി ഈ സൈറ്റിൽ കേറിയിട്ട്…. എന്നാലും..
തുടക്കം മുതൽ ആണ് വായിച്ചു തുടങ്ങുന്നത്.. അത് കൊണ്ടു ഈ ആഴ്ച തന്നെ വായിച്ചു തീർക്കാം. എന്ന് മാത്രം പറയട്ടെ….
അപ്പോൾ ഡീറ്റെയിൽഡ് അഭിപ്രായം പിന്നെ…
♥️♥️
പ്രവാസി broo ogw entha eduthu kalanje ??? ini epppzha bakki kadhakal varunne kinnarathumbikal okke pending anallo
With love ❤️❤️❤️❤️❤️❤️
Owg വരും…. അതേപോലെ ബാക്കി കഥകളും….. ഇത്തിരി വെയിറ്റ് ചെയ്യണം…. മ്യാൻ തിരക്കിൽ ആണ്….????
മതി മ്യാൻ….. സമയം പോലെ വായിച്ചു പറയൂ….. സ്നേഹം ???????????????
Da ദേവനേം അമ്മുനേം ഒരുപാട് ഇഷ്ടമായി ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളുടെ ലിസ്റ്റിൽ രണ്ടു പേരുകൾ കൂടെ ചേർന്നു. കുറച്ചൂടെ വേണേൽ നീട്ടാമായിരുന്നു?ബാക്കി എന്തായി എന്നറിയാൻ ഒരിത് വീട്ടിൽ അവർ പോയില്ലല്ലോ പിന്നെ മ്മടെ റോബി ഓന്റെ പെണ്ണ് കാണലും കഴിഞ്ഞില്ല ?.
ഇജ്ജ് എന്നെ പറ്റിച്ചു ഞാൻ ഇതൊക്കെ കൂടെ കാണുമെന്നു കരുതി.
പിന്നെ അമ്മു പാറ പുറത്തുന്ന് വീണപ്പോ ഞാൻ കരുതി തീർന്നെന്ന് bt ക്ലൈമാക്സ് അങ്ങനെ വെല്ലോം ആയിരുന്നേൽ സത്യായിട്ടും നിന്നെ ഞാൻ തട്ടിയേനെ
Jst miss ?.
ഏതൊക്കെ ഭാഗങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റിയെന്നു അറിയില്ല പ്രത്യേകിച്ച് ആ ബൈക്ക് ആക്‌സിഡന്റ് മുതലുള്ള ഭാഗങ്ങൾക്ക് അഭിപ്രായമേ പറഞ്ഞിട്ടില്ല bcoz അവിടം മുതൽ curiosity കൂട്ടുന്ന level ൽ ആയിരുന്നു കഥ പോയത്.
ആദ്യം തന്നെ അമ്മു ആയിരിക്കും ആ letter ന്റെ ഉടമ എന്ന് തോന്നിയിരുന്നു പക്ഷെ ഇടയ്ക്ക് അനു എന്നൊരു കഥാപാത്രത്തിന്റെ പേര് പറഞ്ഞതും ആ ലൈബ്രറി സീനും മനസ്സിൽ ഉള്ളത്കൊണ്ട് അത് ഉറപ്പിക്കാൻ പറ്റിയില്ല. പിന്നെ അവസാനത്തെ കത്തും അങ്ങനെ ഉള്ളത് ആയിരുന്നല്ലോ. സത്യം പറഞ്ഞാൽ ആ ആക്‌സിഡന്റ് മുതൽ ഇടയ്ക്കിടെ കിളികൾ പോയും വന്നും നിക്കുവാർന്നു ?.
കഥ ഒരുപാട് ഇഷ്ടമായി bt കുറച്ചൂടെ നീട്ടാത്തത്തിൽ നല്ലോണം വിഷമം ഉണ്ട്?.
???????
??????
Pin ചെയ്ത cmt ഇപ്പോഴാ കണ്ടത്
ഒരു part കൂടെ ഉണ്ടല്ലേ ?സന്തോഷമായി ഉണ്ണിയേട്ടാ സന്തോഷമായി
Waiting….. ?
???????????????????
രാഹുൽ……. മറക്കാനാകാത്ത കഥാപാത്രങ്ങളിലേക്ക് അമ്മൂനേം ദേവനേം ചേർത്തു വക്കുന്നു എന്നതിൽ കൂടുതൽ സന്തോഷം എനിക്ക് മറ്റെന്താണ്…..
//പിന്നെ അമ്മു പാറ പുറത്തുന്ന് വീണപ്പോ ഞാൻ കരുതി തീർന്നെന്ന് bt ക്ലൈമാക്സ് അങ്ങനെ വെല്ലോം ആയിരുന്നേൽ സത്യായിട്ടും നിന്നെ ഞാൻ തട്ടിയേനെ
Jst miss//
അങ്ങനെ തന്നെ ആണ് ഉദ്ദേശിച്ചത് ?♂️?♂️പക്ഷെ തെറി കേട്ട് മരിക്കാൻ പറ്റാത്തത് കൊണ്ട് മാറ്റിയതാണ് ????
പിന്നെ നീട്ടാത്തതിന്റെ കാരണം, ഒത്തിരി വലിച്ചു നീട്ടിയാൽ ബോർ ആകും എന്നത് മാത്രമാണ്….. ഒരായിരം സ്നേഹത്തോടെ ???????????????????????
Vakkukalkk atheethaman thankalude kadha.onnum parayan illa .kadhayude aa ozhukk ❤️❤️❤️ ithinte vaalattavum pinneyum orupad kadhakalum ezhuthan kazhiyatte enn asamsikkunnu angane varumenn pratheekshikkunnu ❤️❤️❤️❤️❤️❤️❤️
അയ്യോ അങ്ങനെ ഒക്കെ പറയാൻ മാത്രം ഉണ്ടോ…… ഇതിലും നല്ല കഥകൾ ഇവിടെ വന്നിട്ടുണ്ട്… പ്രവാസി, തമ്പുരാൻ, ജ്വാല, ഖൽബിന്റെ പോരാളി,etc….. പോലുള്ളവരുടേതൊക്കെ.
എങ്കിലും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അനല്പമായ സന്തോഷം ഉണ്ട്…. ആശംസകൾക്ക് ഒരായിരം നന്ദി…. സ്നേഹത്തോടെ ??????????????
മുത്തേ ജീവിതം നേരിട്ട് കാണുന്ന പോലെ തോന്നിപോയി വായിച്ചു തുടങ്ങിയപ്പോൾ പിന്നെത്തേക് വെക്കാൻ തോന്നിയില്ല മുഴുവൻ ഒരുമിച്ച് വായിച്ചു അറിയാതെ പോലും കണ്ണ് നിറഞ്ഞു പോയി അത്രക്ക് കിടിലൻ പ്രണയകഥ ആയിരുന്നു
ഹൃദയം നിറഞ്ഞ സ്നേഹമീ വായനക്കും കുറിച്ചിട്ട വരികൾക്കും…??????????????
കഥ ഒരു രക്ഷയും ഇല്ല കേട്ടോ.ഉഗ്രനായിട്ടുണ്ട്. എന്നാലും ഒരു വിഷമം നമ്മുടെ റോബിൻന്റെയും കാർത്തികയുടെയും പ്രണയവും വിവാഹവും കൂടി പ്രതീക്ഷിച്ചിരുന്നു. സാരമില്ല അത് ഒരു അടുത്ത പാർട്ട് ആയി എഴുതിയാൽ മതി. എഴുതാതെ ഇരിക്കരുത്.
പിന്നെ ഒന്നും പറയാനില്ല ഉഗ്രൻ കഥ. ഒരു feel good story ആണ്. ഇനിയും എഴുത്ത് തുടരുക. എല്ലാ ആശംസകളും നേരുന്നു.
സ്നേഹപൂർവ്വം വായനക്കാരൻ
ജോൺ….. ഒരായിരം സ്നേഹം ???????????????
.
ആഹാ കൊള്ളാലോ
????????????????
എന്റെ പൊന്നു മനുഷ്യാ
നിങ്ങളെന്നെ ധർമ്മ സങ്കടത്തിൽ ആക്കി
ക്ളൈമാക്സ് എന്ന വാലറ്റം കണ്ടപ്പോ തൊട്ട് വായിക്കാൻ നോക്കി. ഇരിക്കുവായരുന്നു
പക്ഷെ ഈ പണി എന്നെ സമ്മയിക്കൂല്ല
അമ്മൂനൊന്നും പറ്റില്ലെന്ന് എനിക്ക് അറിയാമർന്നു…
ഓരോ നിമിഷവും തീരല്ലേ എന്ന് കൊതിചിട്ടാ വായിച്ചത്…
അജ്ജാതി ഫീൽ ആണ്
സ്നേഹം ഒരു ലോഡ്..
നല്ലൊരു കഥ തന്നതിന്
അത് പൂർത്തി ആക്കിയത്തിന്
ഇനിയുമൊരുപാട് അക്ഷരങ്ങൾ ആ വിരൽത്തുമ്പിൽ പൂവിട്ടു വിടരട്ടെ
ചെമ്പരത്തി ?????????????????
പിന്നെ ആ ബാക്കിള്ള വാലറ്റം വേം പൊന്നോട്ടെ ട്ടാ???????
രണ്ടോ മൂന്നോ ആഴ്ച ക്കുള്ളിൽ വരും എന്നാണ് പ്രതീക്ഷിക്കുന്നത്……??????
ഉണ്ണിക്കുട്ടാ…. തിരിച്ചുമൊരായിരം സ്നേഹമീ വായനക്കും കുറിച്ചിട്ട വരികൾക്കും…… സ്നേഹപൂർവ്വം ??????
ഈ കഥ വായിച്ചിട്ട് എന്താണ് അഭിപ്രായം പറയേണ്ടതെന്ന് എനിക്കറിയില്ല. പ്രകൃതിയെയും കാലാവസ്ഥയെയും വർണ്ണിക്കാനുള്ള താങ്കളുടെ കഴിവ് അപാരമാണ്. ഇനിയും കഥകൾ എഴുതാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു ?
അഭിപ്രായം എന്താണെങ്കിലും പറയാം നിഖി………??????
കുറിച്ചിട്ട വാക്കുകൾക്കു ഒരായിരം സ്നേഹം……..????????????????❤❤❤❤????
എല്ലാം ശുഭമായി അവസാനിച്ചപ്പോൾ തന്നെ മനസിന് ഒരു സന്തോഷം ഫീൽ ചെയ്യുന്നുണ്ട് പിന്നെ റോബിൻറെയും കീർത്തനയുടെയും കല്യാണവും എല്ലാവരും കൂടെ ഒരുമിച്ചു അവരുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നത് കൂടെ കാണിച്ചു അവസാനിപ്പിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നി എന്നു വച്ചു ഇത് മോശം ആണെന്നല്ല പറഞ്ഞെ ഇതു നന്നായിട്ടുണ്ട് അതും കൂടെ add ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെ എന്ന പറഞ്ഞെ എന്തായാലും ഇത്രേതിം നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന ബ്രോക്ക് സന്തോഷത്തോടെ ഉള്ള നല്ലൊരു ജീവിതം നേരുന്നു
With?
സിദ്ധു…… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം……പറഞ്ഞു തീർക്കാൻ കുറച്ചും കൂടി ഉണ്ട് എന്നതിനാൽ ഞാൻ ഒന്നും കൂടി വരും…..
സ്നേഹത്തോടെ ?????❤❤❤??
ബ്രോ, നന്നായിട്ടുണ്ട്.. ?❤️
അപ്പൊ അനുമോൾ ഇവന് കത്ത് എഴുതിയിട്ടില്ലേ.? പിന്നെ എന്തിനാ അവള് ലൈബ്രറിയിൽ നിന്നും കരഞ്ഞോണ്ട് ഓടിയത്..? ഇവനെ ഇഷ്ട്ടം ആയിരുന്നു, അത്രേ ഒള്ളോ..? അതുപോലെ അവള് അപ്പോ സൂയിസൈഡ് ചെയ്യാൻ കാരണം പീഡിപ്പിച്ചത് കൊണ്ടാണോ..? ആ ക്യാരക്ടർ അത്രക്ക് ക്ലിയർ ആയില്ല..?
കത്ത് അപ്പൊ ആര്യ തന്നെ എഴുതിയതാണ് മനസിലായി അതാണ് എനിക്ക് മറ്റവളുടെ കാര്യം ഡൌട്ട് വന്നേ.. !
എന്നാലും ഇവൻ വെറും തോൽവി ആണ്, അങ്ങോട്ട് പറയുന്നത് ഒന്നും കേക്കില്ല ഇങ്ങോട്ട് പറയുന്നത് ഫുൾ കേട്ടോണം, തെണ്ടി, ആ പോർഷൻ ഒക്കെ കലി കേറിയിട്ട് പാടില്ലായിരുന്നു..
അതുപോലെ മറ്റവള് ആദ്യം ഇവനായി കല്യാണം ഒറപ്പിച്ചവള്, അവള് പാവം ആണ് എന്ന് കരുതി വെറുതെ എന്നെ മൂഞ്ചിച്ചു വിട്ടു.
പക്ഷെ ഈ കഥയുടെ ഹൈലൈറ് ആര്യയുടെ കത്തുകൾ തന്നെ ആയിരുന്നു, അത് അവൻ വായിക്കുന്ന പാർട്സ് ഒക്കെ നൈസ് ആയിരുന്നു, ഇടിവെട്ട് സാദനം.. ???
അനുമോൾ ആത്മഹത്യാ ചെയ്തു എന്ന് കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി, അവള് ആണ് കത്തെഴുതിയത് എന്ന് ഞാൻ ഒറപ്പിച്ചതാ, അതാകും, ബട്ട് സ്റ്റിൽ സങ്കടം ആയി, അവൾക് അധികം സീൻസ് കൊടുക്കാഞ്ഞത് നന്നായി ഇല്ലേൽ കരഞ്ഞു ചത്തേനെ.. ?
എങ്കിലും ആര്യയുടെ അവള് സമ്മതിച്ചു തരുന്ന പോലെ, ഇവൻ എന്ന പ്രാന്ത് ഹൂ അത് വേറെ ഫീൽ ആയിരുന്നു, ഓരോ ദിവസത്തെയും കാര്യങ്ങൾ ഡയറി എഴുതിയത് വായിച്ചപ്പോ, അത് കഴിഞ്ഞിട്ടും ഈ തെണ്ടി അവളെ അവിടെ ഇട്ടിട്ട് പോയപ്പോ ശെരിക്കും കലി കേറിയത് കോപ്പ്.. ?
അവസാനം അവന്റെ മനസ്സിൽ അവൾക്ക് എന്ത് സ്ഥാനം ആണെന്ന് കട്ടി തന്നതായിരുന്നു ആ വെള്ളച്ചാട്ടത്തിൽ പോയ സീൻ, അത് ഇന്റെൻസ് ആയിരുന്നു.. ?
എന്തായാലും ബ്രോ, ഒരുപാട് ഇഷ്ടപ്പെട്ടു, ഞാൻ കഥ കണ്ടിട്ട് കൊറേ അയി ബട്ട് വായിക്കാൻ മടി ആയിരുന്നു സെഡ് എൻഡിങ് വല്ലതും ആകുവോ എന്ന് പേടിച്ചു, കാരണം വേറെ ഒന്നും അല്ല, ആ കഥയുടെ പേര് തന്നെ, പക്ഷെ എനിക് ഒരുപാട് ഇഷ്ട്ടം അയി, ചിലയിടങ്ങളിൽ ഇച്ചിരി ഡീറ്റൈലിംഗ് ആകാമായിരുന്നു എന്ന് തോന്നി, എങ്കിലും സാരം ഇല്ല, ആദ്യ തുടർകഥ അല്ലെ, അതുകൊണ്ട് കൊഴപ്പം ഇല്ല.. ❤️
അതുപോലെ ഇച്ചിരി വൈകി എന്ന് അറിയാം എങ്കിലും ഹാപ്പി വെഡിങ് ആനിവേഴ്സറി ബ്രോ ?
ഇനി ഒരു ഭാഗം ഉണ്ടാകുമെങ്കിലും അതിൽ കാണാം, അല്ലെങ്കിൽ അടുത്ത കഥയിൽ കാണാം.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ആദ്യം തന്നെ, അറിയിച്ച ആശംസകൾക്ക് ഒരായിരം സ്നേഹം……
എനിക്ക് തോന്നുന്നത് ആദ്യമായി ആണ് ഒരാൾ ഇത്രയും ഡീറ്റൈൽ ആയി ഒരു cmt ഇടുന്നത് എന്നാണ്…… ഒത്തിരി സന്തോഷം…..
അനു എന്ന ക്യാരക്റ്റർ ന് ഞാൻ അത്രമാത്രമേ പ്രാധാന്യം കൊടുത്തിരുന്നുള്ളൂ…… അതു കൊണ്ടാണ് കൂടുതൽ വിശദീകരണങ്ങളിലേക്ക് പോകാതിരുന്നത്…..
അവളുടെ കാര്യങ്ങൾ വായനക്കാരന്റെ ഭാവനക്കനുസരിച്ചു ചിന്തിച്ചോട്ടെ എന്ന് വച്ചതാണ്….. ഒരു പക്ഷെ ടെയിൽ എൻഡിൽ അതു മാറിക്കൂടാ എന്നില്ല….
പിന്നെ നന്ദന്റെ സ്വഭാവത്തെ കുറിച്ച് ആര്യ തന്നെ കത്തിലും അല്ലാതെയും പറയുന്നുണ്ട്….. അവനു ദേഷ്യം കൂടുതൽ ആണെന്നുള്ളത്…..
ബാക്കിയൊക്കെ അടുത്ത വരവിൽ പറയാട്ടോ…. സ്നേഹത്തോടെ ?????????❤❤❤??
നിങ്ങള പൊളിയാണ് ബ്രോ..
താങ്ക്യൂ asher ????❤❤❤❤??????
പ്രിയ ചെമ്പരത്തി.,.,
ആദ്യത്തെ ആമുഖം വായിച്ചു.,., അതിൽ എൻറെ പേര് ഒക്കെ എടുത്ത് എഴുതാനും മാത്രം ഞാൻ എന്താ ചെയ്തത് എന്ന് എനിക്കറിയില്ല,..,
അതിൻറെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല,..,
എന്തായാലും സന്തോഷം.,.,
പിന്നെ കഥ ഞാൻ വായിച്ചു.,., അതിൽ അവരുടെ പ്രണയവും കുറുമ്പുകളും എല്ലാം നിറഞ്ഞ് നിൽക്കുന്നു അത് താങ്കളുടെ എഴുത്തിന്റെ ഒരു പ്രത്യേകതയാണ്.,.,. കഴിഞ്ഞ ഭാഗത്തിലെ അപ്രതീക്ഷിത അവസാനം ഈ ഭാഗത്തിൽ നല്ല രീതിയിൽ തന്നെ മാച്ച് ചെയ്തു എഴുതി.,., ഗർഡ്സും കൊള്ളാം.,., അവരുടെ ജോലി ചെയ്തതിന് ഒരു കൈക്കൂലിയുടെ ആവശ്യമില്ലല്ലോ.,., എന്തായാലും ക്ലൈമാക്സ് വരെ നല്ല ഒരു ഫീൽ തന്നെ വായിക്കാൻ സാധിച്ചു അത് തന്നെ എഴുത്തുകാരന്റെ വിജയമാണ്.,.,.
ഇനി ഒരു ടെയിൽ എൻഡുമായി വരും എന്നല്ലേ പറഞ്ഞത്.,., അതിൽ അവരുടെ ആരുടെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും ഇതിൽ പറയാതെ വെച്ച ചില കാര്യങ്ങളും കാണാൻ കാത്തിരിക്കുന്നു.,.,. ഒരുപാട് വലിയ കമന്റിനൊന്നും ഞാൻ മുതിരുന്നില്ല.,.,.
നിറഞ്ഞ സ്നേഹത്തോടെ.,.,
തമ്പുരാൻ.,.
?
പലപ്പോഴും പല സാഹചര്യങ്ങളിലും ഇവിടെ പതറി നിന്നപ്പോൾ എന്നെ സഹായിച്ചത് താങ്കൾ ആണെന്ന് പറയാൻ എനിക്ക് യാതൊരു മടിയും വിചാരിക്കേണ്ട കാര്യമില്ല…. അതു ഞാൻ എന്നാളും സ്നേഹത്തോടെ ഓർമിക്കും……
ടെയിൽ എന്റുമായി അധികം താമസിയാതെ വരാമെന്നു പ്രതീക്ഷിക്കുന്നു…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ….???????❤❤❤❤❤?????
❤️❤️❤️???
???????❤❤❤❤❤❤??
????❤️❤️❤️❤️
???❤❤❤❤?????????സ്നേഹം ഹാഷിർ
നന്ദിയുണ്ടെടോ.. കഴിഞ്ഞ പാർട്ടിൽ വിളിച്ച തെറി തിരിച്ചെടുത്തിരിക്കുന്നു?
ഒരുപാടിഷ്ടമായി ട്ടോ..
ന്നാലും പറയാൻ ബാക്കി വച്ച ഒരുപാട് കാര്യങ്ങൾ ഇല്ലേ!
ഇവരുടെ തുടർ ജീവിതം.. അപ്പനമ്മമാർ… റോബി.. കുഞ്ഞി.. ഒക്കെ..
തുടർന്നൂടെ..
ഒരു സീസണ് 2 കിട്ടിയാൽ സന്തോഷം ആയേനെ..
നല്ല ബുദ്ധി തോന്നാൻ വേണ്ടി ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കാം ട്ടോ??❤️❤️
സ്നേഹം തടിയാ….??
അവരെ എല്ലാം കൂടി അടുത്ത പാർട്ടിൽ വരാട്ടോ…….
സ്നേഹപൂർവ്വം ?????❤❤❤???
ചെമ്പു…….
ഓരോ ഭാഗവും ആകാംഷയോടെ കാത്തിരുന്നു ആസ്വദിച്ചു വായിച്ച ഒരു തുടർകഥയുടെ അവസാനം ആണ്.കഥ തീർന്നല്ലോ എന്നോർത്ത് സങ്കടം ഉണ്ട്. എന്നായാലും തീരേണ്ടത് തന്നെയാണല്ലോ.ആദ്യ ശ്രമം തന്നെ വളരെ മികച്ച രീതിയിൽ തന്നെ എഴുതി അവസാനിപ്പിക്കാൻ സാധിച്ചല്ലോ..അഭിനന്ദങ്ങൾ..♥️
വളരെ മികച്ച ഒരു ഭാഗം തന്നെ ആയിരുന്നു ഇത് ഒത്തിരി ഏറെ ഇഷ്ടമായി.കഴിഞ്ഞ ഭാഗത്തിന്റെ അവസാനം ഉണ്ടായിരുന്ന ആ അപകടം തീർത്തും അപ്രതീക്ഷിതം ആയിരുന്നു വളരെ ടെൻഷനോട് കൂടി ആത് ഇത് വായിച്ചത് അമ്മു നമ്മളെ വിട്ട് പോകുമോ എന്ന് പേടിച്ച നിമിഷങ്ങൾ.അങ്ങനെ ഒന്നും അവളെ കൊല്ലില്ല എന്ന് അറിയാമെങ്കിലും.
വെള്ളച്ചാട്ടത്തിൽ വെച്ച് നടന്ന രക്ഷാപ്രവർത്തനം ഒക്കെ നല്ല രീതിയിൽ തന്നെ എഴുതി.
അമ്മുവിന്റെയും ദേവന്റെയും പ്രണയനിമിശങ്ങൾ,അവളുടെ കുറുമ്പും വാശിപിടിക്കലും ഒക്കെ വളരെ ആസ്വദിച്ച് തന്നെ വായിക്കാൻ സാധിച്ചു.പ്രത്യേകിച്ച് ആ ചുംബന രംഗങ്ങൾ ഒക്കെ?നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.പരിക്ക് പറ്റി കിടന്നപ്പോൾ ദേവനും കുഞ്ഞിയും കൂടെ അമ്മുവിനെ നല്ല കരുതലോടെ ശുശ്രൂഷിച്ചത് ഒക്കെ എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.കഥ ഒരു ഇടത്തും ലാഗും തോന്നിയില്ല.
പിന്നെ കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ ആയുള്ള കാർത്തികയുടെ റോൾ അക്കെ നന്നായിരുന്നു അവളും റോബിനും ഒന്നിക്കുന്ന സീൻസ് കൂടി വേണമായിരുന്നു.
കഴിഞ്ഞ ഭാഗത്തിൽ കമന്റ് ഇടാൻ സാധിച്ചില്ല കഷമിക്കണം മാമാ?.
ഇനിയും പുതിയ നല്ല കഥകളും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.ആശംസകൾ.
With Lots Of Love♥️♥️
࿇ꫝηⱥη₫࿇
ആനന്ദ്…….ഒരായിരം സ്നേഹമീ വായനക്കും കുറിച്ചിട്ട വരികൾക്കും…..
എന്നായാലും തീരെണ്ടതാണ് അതു കൊണ്ട് വലിച്ചു നീട്ടാതെ അവസാനിപ്പിച്ചു….. പക്ഷെ കുറച്ചു കാര്യങ്ങൾ പറയാൻ ബാക്കി വച്ചു…. അതുമായി തിരികെ വരും……
അതു കഴിഞ്ഞു പുതിയ കഥ…..
സ്നേഹത്തോടെ ?????????❤❤❤❤❤
ചെമ്പരത്തി,
അങ്ങനെ കഥയെ അവസാനിപ്പിച്ചു, അവസാനിച്ചത് വീണ്ടും കുത്തിപ്പൊക്കാതെ പുതിയ ഒരു കഥയുമായി വരിക.
സത്യത്തിൽ കഥ അവസാനിച്ചപ്പോൾ തീർന്ന് പോയല്ലോ എന്നൊരു നൊമ്പരം മനസ്സിൽ വന്നു.
ഒന്നു പറയട്ടെ പ്രണയത്തിന്റെ, സ്നേഹത്തിന്റെ മറ്റൊരു ഫീൽ അത്രയ്ക്കും ഗംഭീരമായി എഴുതി ഓരോ വായനക്കാരന്റെ മനസ്സിലേക്കും എത്തിക്കാൻ കഴിഞ്ഞു അത് താങ്കളുടെ എഴുത്തിന്റെ പ്രത്യേകതയാണ്.
അവസാനം ശുഭമായി നിർത്തിയതിൽ ഇഷ്ടം…
അപ്പോൾ ചടഞ്ഞിരിക്കാതെ പുതിയത് എഴുതിയ്ക്കോളൂ…
സ്നേഹപൂർവ്വം…
പ്രിയ ജ്വാല….. എഴുതിയതിനെ കുത്തിപ്പൊക്കാൻ ഇല്ല…. പക്ഷെ പറയാൻ ബാക്കിവച്ച ചില കാര്യങ്ങൾ പറയാൻ ഉണ്ട്…. അതു മാത്രമേ ഉള്ളൂ…?
മടിപിടിച്ചിരിക്കില്ല….. അടുത്ത കഥ പകുതിയോളം പൂർത്തിയാക്കിയതാണ്….. ചെറിയൊരു ബ്രേക്കിനു ശേഷം അതുമായി തിരിച്ചെത്ത്തും….. ഉറപ്പ്……. ഒരായിരം സ്നേഹത്തോടെ….???????????❤❤
A feel good love story✨️✨️
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു, പിന്നെ ഉള്ള ആ കത്തിന്റെ ട്വിസ്റ്റ് ഉം പൊളിച്ചു. അത് ഒരു നീറ്റലായി മാറുമോ എന്നൊരു സംശയം ഉണ്ടായിരുന്നു, but അത് ആര്യ തന്നെ എഴുതിയതാണെന്ന് അറിഞ്ഞപ്പോ കഥയുടെ ലെവൽ ഒന്ന് കൂടെ ഉയർന്നു.
Go ahead ?waitting for next story.
ഇനിയുള്ളവയിൽ കൂടുതൽ lovely moment’s പ്രേതീക്ഷിക്കുന്നു.
എന്തൊക്കെ പറഞ്ഞാലും പ്രണയം പൈങ്കിളി തന്നെ ആണല്ലോ, അതുകൊണ്ടാണല്ലോ മറ്റുള്ള റിലേഷൻഷിപ് ൽ നിന്ന് ഇത് വേറിട്ടു നിൽക്കുന്നത് ?.
ഇനിയും വരികളിൽ നിന്ന് മനസുകളിലേക്ക് പ്രണയം പകരാൻ സാധിക്കട്ടെ…….
-സ്റ്റോറി teller
ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഹൃദയം നിറഞ്ഞ സന്തോഷം…..
ആശംസകൾക്ക് നന്ദി….ഇനിയും മറ്റൊരു കഥയുമായി വരും…. കൂടെ ഉണ്ടാകുക…. സ്നേഹത്തോടെ…..?????❤❤
ഈ കഥ മൊത്തം വയികാൻ ആവറേജ് എത്ര ടൈം എടുക്കും… കുറെ exm undayond tym ഇല്ല.. അതാ ???
നോർമൽ സ്പീഡ് ആണെങ്കിൽ ഏകദേശം 4മണിക്കൂർ വേണ്ടിവരും ????
Nice❤
താങ്ക്യൂ…..???????❤❤???
ചെമ്പുസ്..,.,.,.
വൈകിയാണ് ഇത് വായിക്കാൻ തുടങ്ങിയത്.,.,.,.,. വായിച്ചു തുടങ്ങിയപ്പോൾ ഇഷ്ട്ടം കൂടി.,.,.,.,. ഓരോ വരികളിലും എന്തോ ഒരു മനോഹരിതയുണ്ട്.,.,.,.,.
അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്ന മനസിൽ സന്തോഷം നിറക്കുന്ന ഓരോ ഭാഗങ്ങൾ..,..,.,,.
പെട്ടന്ന് അവസാന ഭാഗം തീരെ പ്രതീക്ഷിച്ചിരുന്നില്ല..,.,.,. അത്രക്ക് ഇഷ്ട്ടമായിരുന്നു ദേവനും ആര്യയും..,.,.,, അവരുടെ പ്രണയവും.,.,.,.,.
ആദ്യ രചന ആയിട്ട് കൂടി ഇത്ര മനോഹരമായ ഒരു കഥ സമാനിച്ചതിന് നന്ദി.,.,..,,…,,
ഒറ്റ പാർട്ടിൽ തീരുന്ന ടൈൽ end പാർട്ടിനായി കത്തിരിക്കുവാണ്.,.,.,.,..,.
ആര്യയുടെയും അവളുടെ ദേവന്റെയും കഥയാറിയാൻ.,.,.,..,,.,.
സ്നേഹത്തോടെ സിദ്ധു ❤
സിദ്ധു……. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഹൃദയം നിറഞ്ഞ സന്തോഷം…. കൂടുതൽ വലിച്ചു നീട്ടാതെ അവസാനിപ്പിക്കണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നതിനാൽ ആണ് ഇവിടെ വച്ചു തീർത്തത്…. എങ്കിലും കുറച്ചു ചോദ്യങ്ങൾക്കുള്ള മറുപടി ബാക്കി ഉള്ളത് കൊണ്ട് ഒരു ടെയിൽ എൻഡ് ഉം ആയി തിരിച്ചു വരും താമസിയാതെ….. സ്നേഹത്തോടെ ?????❤❤❤❤❤❤????
ബ്രോ,എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട കഥ അവസാനിപ്പിച്ചല്ലോ എന്ന സങ്കടം മാത്രം. പെട്ടെന്ന് അവസാനിപ്പിച്ചപോലെ തോന്നി.ഇനിയൊരു പാർട്ടോടെ തരുമെന്ന് കേട്ടതിൽ വളരെയധികം സന്തോഷം.വീണ്ടും മനോഹരമായ കഥകളുമായി വരുന്നതിന് കാത്തിരിക്കുന്നു.എന്ന് സ്നേഹത്തോടെ
വേട്ടക്കാരൻ…
വേട്ടക്കാരാ…..അധികം താമസിയാതെ വരും എന്നുറപ്പ് തരുന്നു ഒരായിരം സ്നേഹത്തോടെ…….??????❤❤❤???
ഇഷ്ടായി ഒരുപാട്…
അവസാനിച്ചു എന്നറിഞ്ഞപ്പോ ഒരു സങ്കടം…
ഓരോ വാക്കുകളും അത്രയേറെ ഹൃദയം കവർന്നു
ആദ്യം മുതൽ അവസാനം വരെ നല്ലരു ഫീലോടെ വായിക്കാൻ പറ്റി……
ഇത്രയും നല്ലരു കഥ തന്നതിന് ഒരുപാട് നന്ദി ❤❤❤❤❤
പുതിയ കഥകളും ആയി വീണ്ടും വരും എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤❤❤❤❤
സ്നേഹത്തോടെ
സുൽത്താൻ ❤❤❤❤❤❤
ഈ വരികളെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം സുൽത്താൻ……. ഇനിയുമൊരു കഥയുമായി വരും…. കുറച്ചു നാളുകൾക്കു ശേഷം…. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???❤❤❤??
Nyzz bro???
താങ്ക്സ് ബ്രോ ??????❤❤❤??????
????????????
??????❤❤❤❤❤????