നിലോഫർ [night rider] 67

അരമണിക്കൂറോളം  നീണ്ട യാത്രക്ക് ശേഷം ഞാൻ കോളേജിന്റെ കവാടത്തിൽ എത്തി ചേർന്നു . തികച്ചും നല്ലൊരു  ഫ്രഷ് അന്തരീക്ഷം തന്നെയാണ് എന്നെ അവിടെ വരവേറ്റതു . പ്രേത്യേകിച്ചു തലേന്ന് ചെറുതായി മഴപെയ്തപ്പോൾ അതിന്റെ ജല കണികകൾ അവിടെയുള്ള മരത്തിൽ പറ്റി  ചേർന്ന് നിൽക്കുന്നുണ്ട്.അതിലേക്കു സൂര്യ പ്രകാശം അടിക്കുമ്പോൾ ഒരു പ്രേത്യേക ഭംഗി തന്നെയാണ് കാണുവാൻ . ഞാൻ ഈ ഭംഗിയെല്ലാം ആസ്വദിച്ചു നടന്നു ഞാൻ എന്റെ ക്ലാസ് മുറിയിൽ എത്തി ചേർന്നു . അപ്പോഴേക്കും മറ്റു സ്റ്റുഡന്റസ് എല്ലാവരും എത്തിയിരുന്നു . കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ടീച്ചറും ക്ലാസ്സിലേക്ക് വന്നു ക്ലാസ്സിൽ എല്ലാവരെയും പരിചയപ്പെടുത്തിനു ശേഷം ക്ലാസ് ആരംഭിക്കുവാൻ തുടങ്ങി   .പെട്ടന്നാണ് ഒരു സുന്ദരമായ ശബ്ദം കേട്ടത്. may I come in miss ? ഞാനപ്പോൾ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി .അതാ നീല കണ്ണുള്ള സുറുമയെഴുതിയ  ഒരു മൊഞ്ചത്തികുട്ടി.അവളെ കണ്ടാൽ പാക്ക് നടി സജൽ അലിയെപോലെയായിരുന്നു. അപ്പോൾ മാഡം അവളെ ഒന്ന് നോക്കി എന്നിട്ടു yes get in അനുവാദം കൊടുത്തു . അവൾ അപ്പോൾ ക്ലാസ്സിലേക്ക് കയറി.അപ്പോഴേക്കും എല്ലാവരും അവളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. കൂട്ടത്തിൽ ഞാനും നന്നായൊന്നു നോക്കിപോയ്യി. എനിക്ക് അപ്പോൾ എന്തോ അവളിൽ ഒരു ആകർഷണം പോലെയാ അനുഭവപെട്ടത്. അവളുടെ പേര് നിലോഫർ എന്നായിരുന്നു. എന്റെ തൊട്ടടുത്ത സ്ഥലമായ കല്പകഞ്ചേരിയിലാണ് അവളുടെ വീടും .പരിച്ചയപെടുത്തിയതിനു ശേഷം  അവൾ എന്റെ തൊട്ടടുത്ത പെൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിൽ വന്നിരുന്നു .അപ്പോൾ അവൾ ചെറുതായൊന്നു എന്നെയൊന്ന്‌  നോക്കി . ബാക്കിയെല്ലാവരും അവളിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ഞാൻ മാത്രം അവളെ ഇപ്പോഴും നോക്കിയിരുപ്പായിരുന്നു . ഇത് ശ്രദ്ധിച്ച ടീച്ചർ എഴുതിക്കൊണ്ടിരുന്ന ചോക്കെടുത്തു എന്റെ നേർക്ക് തന്നെ എറിഞ്ഞു എന്നിട്ടൊരു ഡയലോഗും ” എടാ മതിയെടാ അവളെ വായ്  നോക്കിയത്.അവൾ  എവിടേം പോവുകയൊന്നുമില്ല …”. ഇതുകണ്ട എല്ലാവരും കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു നന്നായിട്ടൊന്നു കളിയാക്കി അപ്പോൾ അവൾ  എന്നെയൊരു  നോട്ടമായിരുന്നു . പക്ഷെ ആ  സുന്ദരമായ മുഖത്ത് മിന്നി മറഞ്ഞ ഭാവം എന്താണെന്ന് മനസിലായില്ല. ഇനി ദേഷ്യമാവുമോ ? തുടരും

4 Comments

  1. ❤❤❤❤❤

  2. Nalle starting ayittunde ishttapettu❤️
    Next part vegam ayikotte

  3. Nannayittund. Wtg 4 nxt part…

  4. തുടക്കം കൊള്ളാം ❤️ പക്ഷെ ഈ തുടക്കവും ഇതിന്റെ ബാക്കി വരുന്ന കാര്യങ്ങളും ഒരുപാട് കഥകളിൽ വന്നിട്ടുണ്ട് ഒരു സ്റ്റാർട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ എഴുതിയെന്നൊള്ളുവെങ്കിൽ കുഴപ്പമില്ല, ബാക്കി ബാക്കി കഥയുടെ view കുറച്ചു വ്യത്യസ്തമായി ചെയ്യാൻ നോക്കിയാൽ നന്നായിരിക്കും
    Waiting for next part ❤️❤️

Comments are closed.