ഉമ്മ: മോനുസെ , ഇങ്ങൾ ആൺകുട്ടിയാളു എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇങ്ങള്ക്ക് അത് അധിക ദിവസം കൊണ്ട് നടക്കാൻ പറ്റില്ല. ഇങ്ങള് അത് എങ്ങനേലും സോൾവാക്കും . പക്ഷെ ഞങ്ങൾ പെണ്ണുങ്ങൾക്കു അത് മനസ്സിൽ എപ്പോഴുമുണ്ടാവും . ഇങ്ങള് രണ്ടാളും ഇനിയും കാണാനുള്ളതല്ലേ ആ കോളേജിൽ .അത് കൊണ്ട് ഇന്റെ കുട്ടി ഓളോട് ഒന്നുകൂടെ ക്ഷമ പറഞ്ഞേക്കു. ചെലപ്പോ ഓൾക്ക് എന്തെകിലും പ്രശ്നമുണ്ടാവും അതുകൊണ്ടാവും ഓള് അന്റടുത്തു ചൂടായതെന്നു തോന്നുന്നു .ഇനി ഓള് പറ്റൂലാന്ന് പറയുകയാണെങ്കിൽ ഒളെ ഇന്റടുത്തേക്കു കൊണ്ടുവാ . ഉമ്മ ഓൾക്ക് നല്ലൊരു ബിരിയാണി വെച്ച് കൊടുക്കാം .അപ്പോൾ ശരിയായിക്കോളും.
ഇത് കേട്ടപ്പോൾ ഞാൻ ഉമ്മാനെ ഒന്ന് അതിശയത്തിൽ നോക്കി .ഉമ്മ തന്നെയാണോ ഇത് പറയുന്നതെന്ന് . അപ്പോൾ അവിടെ ഒരു കൂട്ട ചിരിയാണ് സംഭവിച്ചത് . അതിനു ശേഷം ഉമ്മ വേഗം ഒരു പുഞ്ചിരി നൽകി താഴേക്ക് പോയി . ഉമ്മ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തോന്നിഎനിക്കു . പിന്നെ അവസാനം പറഞ്ഞതു തമാശ ആണെങ്കിലും അതെനിക്ക് മനസിലുള്ള ഭാരം കുറച്ചു ഇറക്കി വെക്കുവാൻ കഴിഞ്ഞു. അല്ലെങ്കിലും ഉമ്മയുടെ ഇതുപോലെയുള്ള തമാശ നിറഞ്ഞ മോട്ടിവേഷൻ എനിക്കും പ്രേതെയ്കിച്ചു ഉപ്പാക്കും ഞങ്ങളുടെ മനസിലെ വിഷമങ്ങൾ ഉണ്ടാകുമ്പോൾ ഇറക്കി വെക്കുവാൻ പറ്റിയിട്ടുണ്ട് . വെറുതെയല്ല ഉപ്പ പറഞ്ഞത്.ഉമ്മയാണ് ഇതിനു സൊല്യൂഷൻ നൽകാൻ ഏറ്റവും നല്ലതെന്നു .
അങ്ങനെ നാളത്തെ ദിവസത്തിനായി അവളുമായുള്ള പ്രശ്നം സോൾവ് ചെയ്യുവാൻ തീരുമാനിച്ചു നാളത്തെ പുലരിക്കായി കണ്ണടച്ച് കിടന്നു . തുടരും .
സുഹൃത്തുക്കളെ ഒരുപാട് കാലത്തിനു ശേഷമാണ് എഴുതുന്നത്.അതുകൊണ്ടു തെറ്റുകൾ ഉണ്ട് .അതുകൊണ്ടു നിങ്ങൾ ക്ഷമിക്കണേ .പിന്നെ ഞാൻ സ്റ്റോറി എഴുതി എക് സ്പേർട്ടുമല്ല .ഞാൻ എന്റെ കഴിവിന്റെ പരമാവധി കഥ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് .പിന്നെ ജോലി തിരക്കുകൾകിടയിൽ നിന്നാണ് ഇത് എഴുതുന്നത് .അതുകൊണ്ടു പേജുകൾ കുറവായി പോയാൽ അതിനും ക്ഷമിക്കുക . അടുത്ത ഭാഗം കൂടുതൽ പേജുകൾ add ചെയ്തു എഴുതുവാൻ ശ്രമിക്കുന്നതാണ് .സ്നേഹത്തോടെ night rider .
❤️❤️❤️ kahdakku oru kuzhappavum illa oru 3,4 part lekku ethumbo bro thanne oru track leku ethikolum dairymaayi ezhuthu ❤️❤️
Superb. Wtg 4 nxt part…
♥♥♥♥♥