വീട്ടുകാരെ പറഞ്ഞപ്പോൾ എനിക്ക് അത് ശെരിക്കും കൊണ്ട പോലെ ആയിരുന്നു . അതുകൊണ്ടു ഒരു പെണ്ണിനോട് പറയാൻ പാടില്ലാത്ത വാക്കുകളാണ് ഞാൻ അടുത്തതായി ഉപയോഗിച്ചത്
ഞാൻ : എങ്കിൽ പിന്നെ നീ പോയി ഉണ്ടാക്കടി @#$% മോളെ
ഇത് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടുകയും പിന്നെ ദേഷ്യം വരുകയും അവൾ കൈ ഉയർത്തി എന്റെ മുഖത്തേക്ക് അടിക്കുവാനും ശ്രമിച്ചു . പക്ഷെ അവളുടെ നീക്കം ഞാൻ മുൻകൂട്ടി കണ്ടതിനാൽ എനിക്ക് അവളുടെ അടി തടുക്കുവാൻ പറ്റി . അപ്പോഴേക്കും ഞങ്ങളുടെ ഒച്ചയും ബഹളവും കേട്ടുകൊണ്ട് കുട്ടികൾ അവിടെ എത്തിയിരുന്നു . ഇത് കണ്ട അവൾ കൂടുതൽ സീൻ ആക്കണ്ട എന്ന് കരുതിയിട്ടാവണം അവൾ പെട്ടന്ന് എന്നെയൊന്നു കലിപ്പിച്ചു നോക്കിയതിനു ശേഷം തിരിച്ചു നടന്നു .എന്നിട്ടൊന്നു തിരിഞ്ഞു നോക്കി ഇങ്ങനെ പറഞ്ഞു ” ഐ വിൽ ഷോ യു “. ഞാൻ പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല . അപ്പോഴേക്കും അവളെ പിക്ക് ചെയ്യുവാൻ കാറ് വന്നിരുന്നു . അവൾ അകത്തു കയറി ഒന്നുകൂടെ എന്നെ നോക്കി പോയി. അവൾ പോയതിനു ശേഷം ഞാൻ തിരികെ ഗ്രൗണ്ടിലേക്ക് നടന്നു . പക്ഷെ മനസിന് ആകെ ഒരു അസ്വസ്ഥത ആയിരുന്നു . അതുകൊണ്ടു ഞാൻ ബാക്കി നാളെയാക്കാം എന്ന് പറഞ്ഞു തിരികെ ബൈക്കിനടുത്തേക്കു ചെന്നു . പക്ഷെ മനസ് ആകെ depressed ആയതിനാൽ ഞാൻ ബൈക്ക് എടുക്കാൻ നിന്നില്ല .സെക്യൂരിറ്റിയെ ഏല്പിച്ചു താക്കോലുമെടുത്തു ഞാൻ ബസ് സ്റ്റോപ്പിലേക്ക് ചെന്നു . ബസിൽ ഇരിക്കുമ്പോഴും നേരത്തെ നടന്ന കാര്യമായിരുന്നു മനസ്സിൽ മുഴുവൻ .എന്നാലും അവളെന്തിനാ ഞാൻ സോറി പറഞ്ഞിട്ടും എന്നോട് വളരെ ഹർഷായി പെരുമാറിയത് ? ഇനി പണക്കാരി ആയതിന്റെ ജാഡ കാണിച്ചതാണോ? ഇനി നാളെ എന്തൊക്കെ നടക്കുമോ ആവോ ? പിന്നെ എനിക്കും തോന്നി ഞാനും അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ആ വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നു .ഒന്നുമെങ്കിലും അവളും ഒരു പെണ്ണല്ലേ . ആ കാര്യത്തിൽ എനിക്ക് ഭയങ്കര കുറ്റബോധം വന്നിരുന്നു. വീട്ടിൽ എത്തിയപ്പോൾ ഉമ്മയുണ്ടാക്കിയ പലഹാരങ്ങൾ പോലും കഴിക്കാതെ ഞാൻ എന്റെ റൂമിലേക്ക് വിട്ടു. ഇത് കണ്ട ഉമ്മ എന്താ ഒന്നും കഴിക്കാതെ പോവുന്നത് എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലാന്നു കനത്തിൽ ഞാൻ മറുപടി നൽകി. ഇത് കേട്ട ഉമ്മ ഒന്ന് പേടിക്കുകയും കണ്ണിൽ നിന്ന് വെള്ളം വന്നോ എന്നും എനിക്ക് തോന്നി . പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല. ചിലപ്പോൾ എന്റെ മനസൊന്നു ശാന്തമായതിനു ശേഷം സംസാരിക്കാമെന്നു വിചാരിച്ചു കാണും ആ പാവം .
Superb. Wtg 4 nxt part…
♥♥♥♥♥