പിറ്റെ ദിവസം രാവിലെ തന്നെ ക്ലാസ്സിലേക്ക് ചെന്നപ്പോൾ അവളിന്നു നേരത്തെ വന്നിരുന്നു .പക്ഷെ അവളുടെ മുഖത്ത് ഒരു സങ്കടവും ദേഷ്യവും കലർന്ന ഒരു മുഖ ഭാവമായിരുന്നു .അത് കൊണ്ട് ഞാൻ അധികം അങ്ങോട്ട് ശ്രദ്ധിക്കുവാൻ പോയില്ല . പിന്നെ എന്റെ മനസ്സിൽ ഒരു അപകർഷ ബോധവും വന്നിരുന്നു . അവൾ നല്ല സാമ്പത്തികമുള്ള കൂട്ടത്തിൽ ആയതുകൊണ്ടു ചിലപ്പോൾ നമ്മളൊന്നും മിണ്ടുന്നതു ഇഷ്ട്ടമായില്ലെങ്കിലോ എന്ന് . ടീച്ചർ ക്ലാസ് എടുക്കുന്ന സമയവും എല്ലാവരും ക്ലാസ്സിൽ ശ്രദ്ധിക്കുമ്പോഴും അവളുടെ മനസ് വേറെയെവിടെയോ ആയിരുന്നു .അത് കൊണ്ട് ഓരോ ക്ലാസ്സിലും വരുന്ന ടീച്ചർ മാർ അവളെ വാണിംഗ് ചെയ്യുന്നത് കാണാമായിരുന്നു . അന്നു ക്ലാസ് കഴിഞ്ഞപ്പോഴാണ് കോളേജിൽ ഫുട്ബോൾ ടീമിന്റെ സെക്ഷൻ നടക്കുന്നത് ഞാൻ അറിഞ്ഞത് .അതിനു വേണ്ടി ഞാൻ ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു . ഗ്രൗണ്ടിൽ നല്ല പെർഫോമൻസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ നല്ലൊരു അടിപൊളി ഷോട്ട് അടിച്ചത് പക്ഷെ ഒരു ചൊല്ലുണ്ടല്ലോ “നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ റൺ ഔട്ട് ആവുന്നത് എന്ത് കഷ്ട്ടമാണെന്നു ” അതുപോലെ നന്നായിഫുട്ബോൾ പരിക്ഷീലി ച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ആവേശത്തിന് ഞാൻ തൊടുത്തു വിട്ട ഷോട്ട് ലക്ഷ്യം തെറ്റി നേരെ അത് വഴി പോയ അവളുടെ മുഖത്ത് തന്നെ പതിച്ചു . പന്ത് വന്നു പതിച്ചതിന്റെ impact ൽ അവളൊന്നു നിലത്തു വീണു . ഇത് കണ്ട ഞാൻ അവളുടെ അടുത്തേക്ക് പോയി സോറി പറഞ്ഞു . പക്ഷെ അവിടെ പിന്നെ നടന്നത് ഞാനും അവളും തമ്മിലുള്ള വാക് പോര് ആയിരുന്നു
അവൾ : എവിടെ നോക്കിയാടാ കളിക്കുന്നത്
ഞാൻ : ഞാൻ സോറി പറഞ്ഞില്ലെടി പിന്നെയെന്തിനാ ഇങ്ങനെ കത്തി കയറുന്നത്?
അവൾ: എടി പോടിന്നൊക്കെ വീട്ടിൽ ഒരാൾ ഇരിക്കുന്നില്ലേ അവരെ പോയി വിളിച്ചാൽ മതി
❤️❤️❤️ kahdakku oru kuzhappavum illa oru 3,4 part lekku ethumbo bro thanne oru track leku ethikolum dairymaayi ezhuthu ❤️❤️
Superb. Wtg 4 nxt part…
♥♥♥♥♥