“അതാണ് രാഹുല്‍.ഞാന്‍ കൊല്ലാന്‍ പോകുന്നവന്‍.കൂടെയുള്ളത് അവന്റെ അടുത്ത ഇരയാണ്.അവനു ഇത് വരെ നാല്പതു പെണ്കുട്ടികളുമായി ബന്ധമുണ്ട്.ഉടന്‍ അമ്പതു തികയ്ക്കുകയാണ് അവന്റെ ടാര്‍ഗറ്റ്.” അവള്‍ പറഞ്ഞു.
“ഹേയ്,നീയെന്താ ഇവിടെ ?” ഒരു യുവാവിന്റെ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി.
ജീന്‍സും നീല ഷര്‍ട്ടും അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍.കൂടെ ഒരു യുവതിയുമുണ്ട്.
“സജിത്ത്…”അവളുടെ സ്വരം ചെറുതായി വിറച്ചു.
“ഇതെന്റെ ഭാര്യയാണ്.മായ.ആ സംഭവത്തിനു ശേഷം ,ഇപ്പോഴാണ് നാം കണ്ടുമുട്ടുന്നത്.മായക്ക് എല്ലാം അറിയാം.” സജിത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു.മായയും ഞങ്ങള്‍ക്ക് നേരെ നോക്കി ചിരിച്ചു.
“ഇതാരാ..”സജിത്ത് എന്നെ നോക്കി ചോദിച്ചു.
“ഒരു ഫ്രണ്ട്…”അവള്‍ പറഞ്ഞു.
ഞാന്‍ ഉപചാരം പൂര്‍വ്വം പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
“ഞങ്ങള്‍ പോവുകയാണ്.കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു.”ഞങ്ങളോട് യാത്ര പറഞ്ഞു അവര്‍ നടന്നു.അവള്‍ സജിത്തും ഭാര്യയും പോകുന്നത് നോക്കിയിരുന്നു.അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്.ഭാര്യാഭര്‍ത്താക്കന്‍മാരെക്കാള്‍ രണ്ടു കൂട്ടുകാരെ പോലെയാണ് അവര്‍ ഒന്നിച്ചു നടക്കുന്നത്.
ഇപ്പോള്‍ അവളുടെ മുഖം വാടിയിരിക്കുന്നു.ഒരു മഴക്കാലത്ത് തെളിയുന്ന മങ്ങിയ വെയിലിന്റെ നിറം.
“അയാളെ കൊല്ലുന്നില്ലേ ?” ഞാന്‍ ചോദിച്ചു.
അവളുടെ മുഖം താഴ്ന്നു.
“കഴിയുന്നില്ല അല്ലെ ?കഴിയില്ല.കാരണം ,സജിത്തിനെയും അയാളുടെ ഭാര്യയേയും കണ്ടപ്പോള്‍ ,എന്താണ് തോന്നിയത് .നിങ്ങള്‍ക്ക് ലഭിക്കെണ്ടിയിരുന്ന ഒരു നല്ല ഭാവി ഇല്ലാതായി പോയതിന്റെ കുറ്റബോധം അല്ലെ..” ഞാന്‍ ചോദിച്ചു.
അവളുടെ കണ്ണ് നിറഞ്ഞു.
“എനിക്ക് ഭാഗ്യമില്ല.ഭാഗ്യമില്ലാത്ത ഒരു മണ്ടിയാണ് ഞാന്‍.” അവള്‍ മുറിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
Super