വയര്‍ നിറഞ്ഞു.പതുക്കെ അവിടം വിട്ടു ബസ് സ്റ്റാന്‍ഡിലേക്ക് പോയി.ഇനി അടുത്ത നഗരത്തിലേക്കാണ് എന്റെ യാത്ര.ഈ അവധിക്കാലം ,എങ്ങനെ ചിലവഴിക്കണം എന്ന് തീരുമാനിക്കുന്നത് ആ നഗരമാണ്.നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ഒരു ദേശാടനക്കിളിയാണ് ഞാന്‍.എന്റെ കയ്യിലെ പണം ഏകദേശം തീര്‍ന്നിരിക്കുന്നു.പക്ഷെ എനിക്ക് ഭയമില്ല.ആകാശത്തിലെ പക്ഷികള്‍,എക്സ്സ്പെഷ്യലി ദേശാടനക്കിളികള്‍ ഒന്നും കരുതി വയ്ക്കുന്നില്ല.
ബസ്സില്‍ കയറി .നല്ല തിരക്കുണ്ട്.വിന്‍ഡോ സീറ്റ് തരപ്പെട്ടു.കുപ്പില്‍ കരുതിയ ‘വെള്ളം’ കുടിച്ചു ക്ഷീണം മാറ്റാന്‍ തുടങ്ങി.അടുത്ത് വെളുത്ത ഖദര്‍ അണിഞ്ഞ ഒരു കിളവന്‍ വന്നിരുന്നു.
“എവിടുന്നാ.?” അയാള്‍.
“കുറച്ചു അകലേന്നാ.”ഞാന്‍.
“എങ്ങോട്ടാ ?” അയാള്‍.
“കുറച്ചു ദൂരോട്ടാ.”ഞാന്‍.
ഇല്ല.ഈ സ്വാതന്ത്രം ഊള വര്‍ത്തമാനം പറഞ്ഞു നശിപ്പിക്കാന്‍ എനിക്ക് കഴിയില്ല.അതാ,കായല്‍ക്കാറ്റ് എന്റെ മുഖം തടവുന്നു.അതിന്റെ തണുപ്പ് ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നു.പച്ചപ്പാടശേഖരങ്ങള്‍.അവയില്‍ നീന്തിക്കളിക്കുന്ന താറാക്കൂട്ടം.വഴിയരുകില്‍ അലസമായി പുല്ലു തിന്നുന്ന ആടുകള്‍.കൊയ്ത്തു കഴിഞ്ഞ പാടത്തില്‍ ക്രിക്കറ്റ് കളിക്കുന കുട്ടികള്‍.ഓരോ നിമിഷവും കാഴ്ചകള്‍ മായുന്നു.കണ്ണടയുവാന്‍ തുടങ്ങുന്നു.
വീണ്ടും കുപ്പി തുറന്നു ദ്രാവകം അകത്താക്കി.ഒരു അപ്പൂപ്പന്‍ താടി ,പൊന്തകള്‍ക്കിടയിലൂടെ പറന്നുപോകുന്നത് മിന്നായംപോലെ കണ്ടു..അത് എങ്ങോട്ടാണ് പോകുന്നത് ?
അടുത്ത സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അരികിലിരുന്ന വൃദ്ധന്‍ എഴുന്നേറ്റു പോയി.അയാളുടെ ഊള രാഷ്ട്രീയം ഞാന്‍ കേള്‍ക്കാന്‍ വിസമ്മതിച്ചതിലുള്ള ഈര്‍ഷ്യ ആ മുഖത്തുണ്ട്.
ബസ്സിലിരുന്നു മദ്യപിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഏറ്റവും ബുദ്ധിമുട്ട് ,ടച്ചിങ്ങ്സ് ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്നാണു.ഈ ചിന്ത അത്യാര്‍ത്തിയാണ്.സ്വാതന്ത്രം ദുരുപയോഗിക്കാന്‍ എനിക്ക് കഴിയില്ല.ബസ് സ്റ്റോപ്പില്‍ ,ഒരു മുറുക്കാന്‍ കടയുടെ മുന്‍പില്‍ തൂക്കിയിട്ടിരിക്കുന്ന ,അച്ചാര്‍ പാക്കറ്റുകള്‍ ,കപ്പ വറുത്തതു ഒക്കെ കണ്‍കുളിര്‍ക്കെ കണ്ടു മനസ്സില്‍ അവയുടെ രുചി വരുത്തി ,വീണ്ടും രണ്ടു കവിള്‍ മോന്തി.അപ്പോള്‍ ആ സ്റ്റോപ്പില്‍നിന്ന് ഒരു സുന്ദരി പെണ്‍കുട്ടി ബസ്സില്‍ കയറി.
Super