നിറം [വിമർശകൻ] 56

കണ്ണാടിയിലേക്കൊന്ന് നോക്കി.. യൗവ്വനത്തിന്റെ തുടക്കമെന്നോണം അവരുടെ അത്രക്ക് നിറമില്ലെങ്കിലും ഇരു നിറത്തിൽ മുഖത്ത് ഒരു പാട് പോലും ഇല്ലാണ്ട് സുന്ദരിയായി ഞാൻ തിളങ്ങി… ( മുഖത്ത് പാടുള്ളവർക്ക് സൗന്ദര്യം ഇല്ലെന്ന് അല്ലാട്ടോ – ഇപ്പൊ മുഖക്കുരു വരുന്ന എനിക്ക് അന്ന് മുഖക്കുരു വരുമായിരുന്നില്ല – അത്രേ ഞാനുദ്ദേശിച്ചൊള്ളു )

എന്നിലെ ആത്മവിശ്വാസത്തെ തട്ടി ഉണർത്തി ഞാനെന്നോട് വീണ്ടും പറഞ്ഞു: “നീയും സുന്ദരി തന്നെ…”

നിറം ഇത്തിരി കുറഞ്ഞാലെന്താ ഞാനെന്റെ അമ്മടേം അച്ഛന്റേം പൊന്നാര മോളാ..

 

എന്നെ നിറം വെപ്പിക്കൽ യജ്ഞം അമ്മ കുറച്ചു നാളത്തേക്ക് നിറുത്തി വെച്ചേർന്നു ആ കഥ ഞാൻ പറയാം…

 

എന്റെ അച്ഛന്റെ ജേഷ്ട്ടന്റെ ഭാര്യ കസ്തൂരി മഞ്ഞൾ അരച്ച് മുഖത്ത് തേച്ചത് കണ്ട ആകാംക്ഷയിൽ അമ്മ ഇതിന്റെ ഗുണങ്ങൾ ആരാഞ്ഞു: “ഇത് തേച്ചാൽ നാലോണം വെളുക്കും, അതും എത്രയും പെട്ടെന്ന് തന്നെ.. സാധാരണ മഞ്ഞൾ പോലെ അല്ലാ…” മൂപ്പത്തി അമ്മയോട് പറഞ്ഞു കൊടുത്തു.

 

ഗുയ്സ്… എന്നെ അവർ ചതിച്ചു.. ഗുയ്സ്…

ഇത്രനാളത്തെ പരിശ്രമത്തിൽ വെളുക്കാത്ത ഞാൻ ഇതിടാൻ സമ്മതിക്കില്ലെന്ന് അറിയാവുന്ന എന്റെ പുന്നാര അമ്മ ഉറങ്ങി കിടക്കുന്ന എന്റെ മുഖതങ് തേച്ചു പിടിപ്പിച്ചു, അതും ഒരൊന്നൊന്നര കട്ടിയിൽ..

 

എന്നിട്ടെന്റെ അമ്മ ഇങ്ങനെ സ്വപ്നം കണ്ടു…

“രാവിലെ മോള് എണീക്കുന്നു.. വെളുത്തത് കാണുന്നു… അമ്മയെ കെട്ടിപ്പിടിക്കുന്നു… ഉമ്മ വെക്കുന്നു… അങ്ങനെ… അങ്ങനെ…”

 

പെട്ടെന്ന് അമ്മക്ക്‌ ആകെ അസ്വസ്ഥത … അമ്മ വാഷ് റൂമിൽ പോയി വന്ന ഉടനെ കാണുന്നത് ഉറക്കത്തിൽ ന്ന് ചീറി പൊളിച്ചെണീക്കണ എന്നെ ആണ്… “എന്റെ മുഖത്ത് തീ പൊള്ളിയേ….” ഞാൻ ചീറി പൊളിച്ച് പറഞ്ഞു:

10 Comments

  1. ഇത്തരത്തിൽ കളിയാക്കലുകൾ ഒരാളുടെ മനസ്സിനെ വല്ലാണ്ട് ബാധിക്കും… നന്നായി നിങ്ങൾ എഴുതി…

  2. മണവാളൻ

    വിമർശകൻ, കഥ അടിപൊളി ആയിട്ടുണ്ട്.?

    //എന്നെ അംഗീകരിച്ചവർ എന്റെ വ്യക്തിത്വവും കഴിവും കണ്ടു കൊണ്ട് തന്നെ ആണ്… സൗന്ദര്യം ഓരോരുത്തരുടെ കണ്ണിലാണ്, പക്ഷേ കണ്ണുടക്കേണ്ടത് തൊലിയിലല്ലാ അവന്റെ/ അവളുടെ കോണ്ഫിടെൻസിൽ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയിലേക്കാണ്.//
    ??

  3. നല്ല story bro.

  4. നീതു ചന്ദ്രൻ

    നല്ല കഥ. അതും സ്ത്രീയുടെ വ്യൂ പോയിന്റ് നിന്ന് പറഞ്ഞതും ഒരുപാട് നന്നായി ❤

  5. body Shaming, അത് എല്ലാ കാലത്തും ഉണ്ടാകും , അതിന് ഇരയാകുന്നവർ സ്വയം തിരിച്ചറിഞ്ഞ് അത് അവഗണിക്കുന്നതുവരെയേ അത് അവരേ ബാധിക്കുകയുള്ളു.
    കറുത്ത്, മെലിഞ്ഞ്, പല്ല് പൊങ്ങി, കഴുത്ത് നീണ്ട കുട്ടിക്കാലത്ത് കിട്ടിയ പേരായിരുന്നു കുടക്കമ്പി, Courtesy നമ്മുടെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ. ആദ്യമൊക്കെ ഭയങ്കര വിഷമവും നാണക്കേടുമായിരുന്നെങ്കിലും പിന്നെ അത് അവഗണിക്കാനും സ്വന്തമായി പഠിച്ച് മുന്നേറാൻ ഊർജ്ജമുണ്ടായതും ഒരു ഭാഗ്യമായി കരുതുന്നു.

    ഇന്ന് ആ പേര് വല്ലപ്പോഴും വിളിക്കുന്നത് ആ സ്ക്കൂൾക്കാലത്തെ സ്നേഹസതീർത്ഥ്യർ മാത്രം, അത് ആ പഴയ സ്ക്കൂൾക്കാലത്തേക്ക് കൂട്ടി കൊണ്ടുപോകും , ഓർമ്മയിൽ സന്തോഷം മാത്രമുള്ള ആ കാലത്തേക്ക്

  6. nice.
    good

  7. ❤️❤️❤️njanum karuthathanu.ippozhu chila thendikal ennae kaliyakkarund.poda pullae Enna mattil anu njanokkae kanunnae .but girls anganalla.avarkku mattullavar avare sreddikkanam ennagarhichu Oro koprayagal kanikkum. Entae oru velukkan vendi meliker thechittu ethra divasama veedinu veliyil iragan pattandirunnae.athokkae kanumpo chiri varum.

  8. Ꮆяɘץ`?§₱гє?

    Good one…
    Loved jt

  9. ❤❤❤??????

Comments are closed.