നിറം [വിമർശകൻ] 56

രാത്രിയിൽ സ്ഥിരം ഇവനെ മുഖത്ത് തേച്ചു പിടിപ്പിക്കണത് കണ്ട അച്ഛൻ പറഞ്ഞു തുടങ്ങി : ” വെളുക്കും.. വെളുക്കും.. നേരം വെളുക്കും..”

അങ്ങനെ വർഷങ്ങളോളം നീണ്ടുനിന്ന ഫെയർ ആൻഡ് ലൗലി ആൻഡ് കുഞ്ഞിപ്പെണ്ണ് യുദ്ധത്തിൽ ഞാൻ തോറ്റു തുന്നം പാടി.

 

സത്യം.. നേരം വെളുത്തു… ഞാൻ വെളുത്തില്ല… ( എന്റെ ബുദ്ദിക്ക് നേരം വെളുത്തോണ്ട് ഞാനാ ഉപയോഗം നിർത്തി )

 

വീണ്ടും പൗഡർ കുപ്പികൾ നിരത്തിലിറങ്ങി.. ഫെയർ ആൻഡ് ലൗലി ഡേറ്റ് എക്സ്പയറി ആയി കബോർഡിന്റെ ഏതോ ഒരറ്റത്ത് ഒതുങ്ങി കൂടി … ( മാളിക മുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ )

 

അങ്ങനെ വർഷങ്ങൾക്കു ശേഷം ഞങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാലുകുത്തി… നാട്ടിലെത്തിയ ഞങ്ങളെ നാട്ടുകാരും വീട്ടുകാരും ആകമാനം സ്കാൻ ചെയ്തു, എല്ലാവരും തടിച്ചേക്കണല്ലോ… അമ്മയും അനിയനും വെളുത്ത് സുന്ദരിയും സുന്ദരനുമായെന്ന് അവർ വിലയിരുത്തി ( അന്ന് തടിക്കുന്നത് സൗന്ദര്യ ലക്ഷണമാണ് ) മോളാകെ കറുത്തതല്ലോ… ( പറയണത് കേട്ടാ ഞാൻ പണ്ട് മുതലേ കൊക്കിന്റെ നിറമാണെന്ന് തോന്നും ) അന്ന് മുതൽ ഞാൻ ബോഡി ഷൈമിങ്ങിന്റെ സ്ഥിരം ഇരയായി തുടങ്ങി!

 

എന്റെ അമ്മയൊരു അറബി പെണ്ണ് പോലെ തടിച്ചു വെളുത്തു തുടുത്ത് നീളമുള്ള ഇടതൂർന്ന മുടി ഉള്ളത് കൊണ്ടും എനിക്ക് ഇതൊന്നും ഇല്ലാത്തത് കൊണ്ടും. എന്റെ പുതിയ കൂട്ടുകാർ അതെൻറെ അമ്മയല്ലെന്ന് ഉറപ്പിച്ചു ആണയിട്ടു പറഞ്ഞു. ( പിന്നെ കുറച്ച് കുശുമ്പോടി കൂടി ആണേലും അതെൻറെ കസിൻ സിസ്റ്റർ ആണെന്ന് സമ്മതിച്ചു… )

 

അന്ന് മുതൽ ഞാൻ അച്ഛന്റെ മോളും അമ്മയുടെ ഫ്രണ്ടും ആയി… എനിക്ക് എന്റെ അച്ഛന്റെ നിറമാണെന്നതിൽ ഞാൻ അഭിമാനം കൊണ്ടു.. ( എന്റെ അച്ഛൻ കറുത്തിട്ടാണേലും സുന്ദരനാട്ടോ – അച്ഛന്റെ മിഴിയാത്ത കണ്ണുകളും നീണ്ട മൂക്കും ഞങ്ങൾ മക്കൾക്ക് കിട്ടിയിട്ടില്ല )

 

പിന്നെ നമ്മുടെ നാട്ടിലെ സബ്രദായമനുസരിച്ച് ആദ്യത്തെ മഞ്ഞൾ നീരാട്ടും നടത്തി… ആ മഞ്ഞളിന്റെ തിളക്കം എന്റെ അമ്മയെ ആകർഷിച്ചെന്ന് തോനുന്നു… ഇടക്കൊക്കെ മഞ്ഞളരച്ചോണ്ട് വരും.. ഞാനത് തേച്ചില്ലെന്ന് പറയിപ്പിക്കാതിരിക്കാൻ തേച്ചെന്ന് വരുത്തും…

 

അടുത്ത വീട്ടിലെ സുന്ദരി പെൺ കിടാങ്ങൾ പറയാൻ തുടങ്ങി: “ലതടെ അമ്മ ചെയ്ത് തരുന്ന പോലെ ഞങ്ങളുടെ അമ്മ ചെയ്ത് തരില്ലാ.. അവളുടെ ഒരു ഭാഗ്യം…” ( വെളുപ്പ് ജന്മനാ കിട്ടിയ അവരെന്തിനാ സ്വയം ഇങ്ങനെ കഷ്ട്ടപെട്ട് മഞ്ഞൾ അരച്ച് എല്ലാ ഒഴിവ് ദിവസങ്ങളിലും മുഖത്ത് ഇടുന്നത് – ഞാൻ സ്വയം ചോദിച്ചു: “ഇവർക്കിത് എന്തിന്റെ കേടാ”)

 

മഞ്ഞൾ തേപ്പ് ഇഷ്ടല്ല്യാത്ത ഞാൻ അവരെ നോക്കി നെടുവീർപ്പിട്ടു…

10 Comments

  1. ഇത്തരത്തിൽ കളിയാക്കലുകൾ ഒരാളുടെ മനസ്സിനെ വല്ലാണ്ട് ബാധിക്കും… നന്നായി നിങ്ങൾ എഴുതി…

  2. മണവാളൻ

    വിമർശകൻ, കഥ അടിപൊളി ആയിട്ടുണ്ട്.?

    //എന്നെ അംഗീകരിച്ചവർ എന്റെ വ്യക്തിത്വവും കഴിവും കണ്ടു കൊണ്ട് തന്നെ ആണ്… സൗന്ദര്യം ഓരോരുത്തരുടെ കണ്ണിലാണ്, പക്ഷേ കണ്ണുടക്കേണ്ടത് തൊലിയിലല്ലാ അവന്റെ/ അവളുടെ കോണ്ഫിടെൻസിൽ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയിലേക്കാണ്.//
    ??

  3. നല്ല story bro.

  4. നീതു ചന്ദ്രൻ

    നല്ല കഥ. അതും സ്ത്രീയുടെ വ്യൂ പോയിന്റ് നിന്ന് പറഞ്ഞതും ഒരുപാട് നന്നായി ❤

  5. body Shaming, അത് എല്ലാ കാലത്തും ഉണ്ടാകും , അതിന് ഇരയാകുന്നവർ സ്വയം തിരിച്ചറിഞ്ഞ് അത് അവഗണിക്കുന്നതുവരെയേ അത് അവരേ ബാധിക്കുകയുള്ളു.
    കറുത്ത്, മെലിഞ്ഞ്, പല്ല് പൊങ്ങി, കഴുത്ത് നീണ്ട കുട്ടിക്കാലത്ത് കിട്ടിയ പേരായിരുന്നു കുടക്കമ്പി, Courtesy നമ്മുടെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ. ആദ്യമൊക്കെ ഭയങ്കര വിഷമവും നാണക്കേടുമായിരുന്നെങ്കിലും പിന്നെ അത് അവഗണിക്കാനും സ്വന്തമായി പഠിച്ച് മുന്നേറാൻ ഊർജ്ജമുണ്ടായതും ഒരു ഭാഗ്യമായി കരുതുന്നു.

    ഇന്ന് ആ പേര് വല്ലപ്പോഴും വിളിക്കുന്നത് ആ സ്ക്കൂൾക്കാലത്തെ സ്നേഹസതീർത്ഥ്യർ മാത്രം, അത് ആ പഴയ സ്ക്കൂൾക്കാലത്തേക്ക് കൂട്ടി കൊണ്ടുപോകും , ഓർമ്മയിൽ സന്തോഷം മാത്രമുള്ള ആ കാലത്തേക്ക്

  6. nice.
    good

  7. ❤️❤️❤️njanum karuthathanu.ippozhu chila thendikal ennae kaliyakkarund.poda pullae Enna mattil anu njanokkae kanunnae .but girls anganalla.avarkku mattullavar avare sreddikkanam ennagarhichu Oro koprayagal kanikkum. Entae oru velukkan vendi meliker thechittu ethra divasama veedinu veliyil iragan pattandirunnae.athokkae kanumpo chiri varum.

  8. Ꮆяɘץ`?§₱гє?

    Good one…
    Loved jt

  9. ❤❤❤??????

Comments are closed.