നിറം
Author :വിമർശകൻ
ഞാൻ ഒരു ഇരു നിറക്കാരി, കാലാവസ്ഥയിലോ മാനസിക സങ്കർഷത്തിന്റ്റെ അളവിലോ സ്ഥിരം കൊള്ളുന്ന വെയിലിന്റെ അളവിലോ മാറ്റം വരുമ്പോ എൻ്റെ നിറത്തിലും മാറ്റം വരാറുണ്ട്, ഇരുണ്ട് കരിവാളിക്കുന്നത് സ്ഥിരമാണ്..( സത്യം പറഞ്ഞാ സ്ഥിരമായി ഒരു നിറം നിലനിർത്താൻ എൻ്റെ തൊലിക്ക് പറ്റാറില്ല ) എന്ന് വെച്ച് നിങ്ങളെന്നെ ഓന്ത് എന്നൊന്നും വിളിച്ചേക്കല്ലേ… ചെറുപ്പത്തിൽ ഈ നിറം എനിക്കൊരു വിഷയമേ അല്ലായിരുന്നു.. ഞാനൊരു വായാടി കുറുമ്പി, എല്ലാവരുടേം പ്രിയങ്കരി ( അങ്ങനൊക്കെയാണ് എന്നാണെന്റെ വിശ്വാസം – വിശ്വാസം അതെല്ലേ എല്ലാം )
ഞാനൊരു നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് എന്റെ നിറം മാറ്റുന്നതിനെ കുറിച്ചു ഞാനാദ്യമായി കേൾക്കുന്നത്. ഫെയർ ആൻഡ് ലൗലി പരസ്യത്തിന് ശേഷം അമ്മ പറഞ്ഞു: “നിനക്കും നാളെ വാങ്ങി തരാം ഇത് ഉപയോഗിച്ചാൽ നല്ല നിറം വെക്കോത്രെ…” ഞാനൊന്ന് പുഞ്ചിരിച്ചു. ( ഇതമ്മ പറയാൻ കാരണം കഴിഞ്ഞ ദിവസം ഞങ്ങൾ ബന്ധു വീട്ടിൽ പോയപ്പോ അവിടുത്തെ ആൻറ്റി അമ്മയോട് പറഞ്ഞു മോൾടെ നിറം കുറഞ്ഞ കാരണം ഈ പിങ്ക് ഡ്രസ്സ് ഒട്ടും ചേരുന്നില്ലാട്ടോ ഇതിനി അവൾക്ക് ഇട്ട് കൊടുക്കല്ലേ… , കണ്ടാൽ നിന്റെ മോളാണെന്ന് പറയേ ഇല്ല! )
പിറ്റേ ദിവസം അച്ഛൻ ജോലി കഴിഞ്ഞ വരുമ്പോ അച്ഛന്റെ കയ്യിൽ ഒരു ഫെയർ ആൻഡ് ലൗലി ട്യൂബ് ഉണ്ടായിരുന്നു, അന്ന് മുതൽ ഞങ്ങളുടെ സൗന്ദര്യ സംരക്ഷണം ഏറ്റെടുത്തിരുന്ന കുട്ടി കൂറ മച്ചാനെ പരിഹസിച്ചുകൊണ്ട് ഫെയർ ആൻഡ് ലൗലി ഡ്രസിങ് ടേബിളിലെ ഒന്നാമനായി.
അസ്സൽ മണമാണ് പുതിയ മുഖ കവചത്തിന്, അത് തേച്ചു കണ്ണാടിയിൽ നോക്കി ആ കുഞ്ഞി പെണ്ണ് പറഞ്ഞു: “മ്മ്മ്… ശെരിയാ.. നിറം വെച്ചക്കണ്” എന്നിട്ടവൾ അവളുടെ കുഞ്ഞു പല്ലുകൊണ്ട് ചുണ്ടൊന്ന് കടിച് ചുവപ്പിച്ചു.. കണ്ണാടിയിലെ ആ കുഞ്ഞി പെണ്ണിനോട് ഞാൻ പറഞ്ഞു: “നീ ഒരു സുന്ദരി തന്നെ…”
ഇത്തരത്തിൽ കളിയാക്കലുകൾ ഒരാളുടെ മനസ്സിനെ വല്ലാണ്ട് ബാധിക്കും… നന്നായി നിങ്ങൾ എഴുതി…
???
വിമർശകൻ, കഥ അടിപൊളി ആയിട്ടുണ്ട്.?
//എന്നെ അംഗീകരിച്ചവർ എന്റെ വ്യക്തിത്വവും കഴിവും കണ്ടു കൊണ്ട് തന്നെ ആണ്… സൗന്ദര്യം ഓരോരുത്തരുടെ കണ്ണിലാണ്, പക്ഷേ കണ്ണുടക്കേണ്ടത് തൊലിയിലല്ലാ അവന്റെ/ അവളുടെ കോണ്ഫിടെൻസിൽ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയിലേക്കാണ്.//
??
നല്ല story bro.
നല്ല കഥ. അതും സ്ത്രീയുടെ വ്യൂ പോയിന്റ് നിന്ന് പറഞ്ഞതും ഒരുപാട് നന്നായി ❤
body Shaming, അത് എല്ലാ കാലത്തും ഉണ്ടാകും , അതിന് ഇരയാകുന്നവർ സ്വയം തിരിച്ചറിഞ്ഞ് അത് അവഗണിക്കുന്നതുവരെയേ അത് അവരേ ബാധിക്കുകയുള്ളു.
കറുത്ത്, മെലിഞ്ഞ്, പല്ല് പൊങ്ങി, കഴുത്ത് നീണ്ട കുട്ടിക്കാലത്ത് കിട്ടിയ പേരായിരുന്നു കുടക്കമ്പി, Courtesy നമ്മുടെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ. ആദ്യമൊക്കെ ഭയങ്കര വിഷമവും നാണക്കേടുമായിരുന്നെങ്കിലും പിന്നെ അത് അവഗണിക്കാനും സ്വന്തമായി പഠിച്ച് മുന്നേറാൻ ഊർജ്ജമുണ്ടായതും ഒരു ഭാഗ്യമായി കരുതുന്നു.
ഇന്ന് ആ പേര് വല്ലപ്പോഴും വിളിക്കുന്നത് ആ സ്ക്കൂൾക്കാലത്തെ സ്നേഹസതീർത്ഥ്യർ മാത്രം, അത് ആ പഴയ സ്ക്കൂൾക്കാലത്തേക്ക് കൂട്ടി കൊണ്ടുപോകും , ഓർമ്മയിൽ സന്തോഷം മാത്രമുള്ള ആ കാലത്തേക്ക്
nice.
good
❤️❤️❤️njanum karuthathanu.ippozhu chila thendikal ennae kaliyakkarund.poda pullae Enna mattil anu njanokkae kanunnae .but girls anganalla.avarkku mattullavar avare sreddikkanam ennagarhichu Oro koprayagal kanikkum. Entae oru velukkan vendi meliker thechittu ethra divasama veedinu veliyil iragan pattandirunnae.athokkae kanumpo chiri varum.
Good one…
Loved jt
❤❤❤??????