അടക്കിവയ്ക്കാനാവാത്ത സന്തോഷം പൂമ്പാറ്റകളോടും വണ്ടുകളോടും തേനീച്ചക്കളോടും പങ്ക് വയ്ക്കുമ്പോഴും, മന്ദമാരുതന്റെ തലോടലിൽ നിർത്തം വയ്ക്കുമ്പോഴും അവരുടെ ഉദരനാഡി ഞരമ്പുകൾ മണ്ണിനടിൽ വരെ ആഴത്തിൽ പടർന്നുകിടക്കുന്നു.
ജീവിക്കാൻ വർഷങ്ങളുടെ ദൂരമൊന്നും വേണ്ടയെന്ന് അവർക്കറിയാം. അതിനു ഒരു ദിവസം തന്നെ പര്യാപ്തമാണ്.
ചിലർ ഒരേ തണ്ടുകളിൽ തന്നെ ആണെങ്കിലും ചെറിയ പിണക്കങ്ങൾ കൊണ്ടാവാം പരസ്പരം നോക്കാറെ ഇല്ല. മറ്റൊരിടത്തു തണ്ടുകൾ വ്യത്യാസമാണെങ്കിലും ഒരേ ഹൃദയവും മനസുമാരിക്കും.
ചിലർക്ക് പെൺകുട്ടികളുടെ കാർമുടി ചുരുളിൽ ഇരിക്കാനാവും ഏറെ ഇഷ്ടം,
ചിലർക്ക് ഇഷ്ടദേവന്റെ പാദങ്ങളിൽ അലിഞ്ഞു ചേരാനും.
എന്നിരുന്നാലും അവരുടെ ജീവിതം ആനന്തകരവും ഉല്ലാസവും നിറഞ്ഞത് തന്നെ.
അതവർക്കു മാത്രമല്ല അവരെ തേടി ചെല്ലുന്നവർക്കും, ഒപ്പം നിൽക്കുന്നവർക്കും.
ഇത്രയേറെ സുന്ദരമായ ഒരു ജീവിതകാലം സൃഷ്ടിയുടെ കൈകൾ കൊടുത്തട്ടുണ്ട്.
എന്നിട്ടും….
നീ മാത്രം എന്തേ…..?എന്തിനു വേണ്ടി…?
രാത്രിയുടെ അന്ധകാരം കൊടുരമാണ്, ഭയപ്പെടുത്തുന്നതാണ്, നിരാശ നിറഞ്ഞതാണ്, ആത്മാക്കൾ അലയുന്ന നേരമാണ്, മനസിന്റെ മയക്കത്തിൽ നാളത്തേക്കുള്ള സ്വപ്നം കാണുമ്പോൾ, അവൾ തന്റെ ഇതളുകൾക്കുള്ളിൽ നിന്നും ഈ ലോകത്തിലേക്ക് മിഴികൾ തുറന്നിട്ടുണ്ടാകും.
എന്തിനു വേണ്ടി…? ഹൃദയം ഇത്രയും നിരാശ നിറഞ്ഞതാകാൻ കാരണമെന്താണ്….? മറ്റുള്ളവരിൽ നിന്നും ഒരു ഒളിച്ചോട്ടമാണോ…? അതോ എല്ലാവരിൽ നിന്നും ഒരു ഒറ്റപ്പെടൽ നീ ആഗ്രഹിച്ച്ചിരുന്നോ…? അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
മൗനം ഉത്തരമായി കാണാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വീണ്ടും അവളോട് പറഞ്ഞു. സമാധാനമായ്…. ഇനി വേണമെങ്കിലും അവർക്കൊപ്പം സന്തോഷകരമായി ജീവിക്കാം. ജീവിതം നിറങ്ങൾ കൊണ്ട് നിറയ്ക്കാം…
നോക്ക്, ഇവിടെ ആരും നിന്നെ തേടി വരില്ല ….. വെറുതെ എന്തിനാണ്.. എന്തിനാണ് ഇത്രയേറെ സഹിക്കുന്നത്. ആർക്കുവേണ്ടി….
അവൾ ഒന്നും മിണ്ടിയില്ല. മൗനമായ് തല താത്തി നിന്നു.
എനിക്ക് ദേഷ്യം ഇരച്ചുകയറി. അവൽക്കരികിൽ നിന്നും ഞാൻ എഴുന്നേറ്റു …
ഒരു വല്ലാതെ ചിരിയോടെ
“നീയൊരു വിഡ്ഢിയാണ്…” ഇത്രയൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചു നീ …..
അത് കെട്ട് പെട്ടന്നവൾ എന്നെ നോക്കി… അല്ല, എന്നെയല്ല എനിക്കും മുകളിൽ ആരെയോ… ഞാൻ പതിയെ തിരിഞ്ഞു.
കണ്ണുകൾ ഒന്ന് ചിമ്മി. വാനിൽ ചന്ദ്രദേവനും പരിവാരങ്ങളെ പോലെ നക്ഷത്രങ്ങളും. നിലാവിന്റെ പ്രകാശം അല്പം കൂടിയപോലെ ….
അടുത്തനിമിഷം ഞാൻ അവളെ നോക്കി…. ആ സമയം അവളെത്ര സുന്ദരിയാണെന്ന് എനിക്ക് വർണിക്കുവാൻ കഴിയുന്നില്ല. എന്റെ ഹൃദയം തകർന്നു പോലെ അതിനുള്ള ഉത്തരം അത് അത് അത്രയൊക്കെ ഉപേക്ഷിച്ചു ഈ സന്ധ്യയിൽ….
അവളുടെ മുഖത്തു പുഞ്ചിരി പൂമൊട്ടുകൾ വിടർന്നിരിക്കുന്നു.
ഒരുപക്ഷേ…