” നിരാശയുടെ പകലുകൾ ”
Author : Dinan saMrat°
[ Previous Part ]
നീയുമെന്റെ ഹൃദയത്തെ തൊട്ടുവല്ലേ …..!
നീയൊന്നു പുച്ചിരിക്കുന്നതുകാണാൻ ഇനിയും എത്ര നേരം ഞാനിവിടെ കാത്തുനിൽക്കണം… ഈ പൗർണമി നാളിന്റെ
സന്ധ്യയിൽ എന്റെ ഉറക്കം പോലും
ഉപേക്ഷിച്ചു നിനക്കുവേണ്ടി വന്നിരിക്കുവാണ് …
നിന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…
ഞാൻ അവൾക്കരികിലായ്,അവളെ നോക്കി ഇരുന്നു.
എന്റെ ചിന്തകൾ പൂമ്പാറ്റകളെപ്പോലെ അവൾക്കു ചുറ്റും പറന്നു.
അവളും ഒരു പുഷ്പമാണ്.ഗന്ധവും സൗന്ദര്യവും അവളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. എന്തിനു വേണ്ടി ആയിരുന്നു എന്നെനിക്കറിയില്ല….. അത്രയും വലിയൊരു തീരുമാനം… അതനിവാര്യമായിരുന്നോ….
ഒരുപക്ഷേ അവളുടെ ഹൃദയത്തെക്കാൾ മൂല്ല്യമുള്ളതെന്തോ അവൾ തിരിച്ചരിഞ്ഞട്ടുണ്ടാവണം.
അവളോഴികെ ബാക്കിയെല്ലവരും അവരുടെ കഴിവുകൾക്കനുസരിച്ച് ചിരിച്ചും കളിച്ചും തങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടി ദിനം പ്രതി പ്രദർശിപ്പിക്കുകയാണ്.
വിരുന്നുണ്ണൻ എത്തുന്നവർക്ക് തേനും വിശ്രമിക്കാനായി പട്ടുമെത്തപോലെ മൃദുലമായ ഇതലുകളും ഒരുക്കി കാത്തിരിക്കുകയാണ്.
എല്ലാം ഒന്നിനൊന്നിനു മികച്ചത്.
ഇത്രയും മികച്ച സൃഷ്ടിയുടെ പിന്നിൽ ആരായിരുന്നാലും അവർ അഭിനന്ദനങ്ങൾക്ക് താഴെ ഒന്നും ആർഹിക്കുന്നില്ല.
ദിനസാമ്പ്രാജ്യപതന്റെ പ്രകാശ കിരണങ്ങൾ കിഴക്ക് കോടമഞ്ഞിന്റെ പുതപ്പിനിടയിൽ കാണുമ്പോഴേ തലയുയർത്തി വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിട്ടുണ്ടാകും.
മിഴികൾകക്കും മുകളിൽ പ്രകാശകിരണങ്ങൾ മുത്തമിടുന്ന സമയം അവരുടെ ജീവിതം പൂർണമായെന്നു തന്നെ തോന്നിപ്പോകും.
സന്തോഷം അതിങ്ങനെ പുഴപോലെ ഒഴുകി, ഉല്ലാസക്കുളിർക്കാറ്റെത്തുമ്പോൾ മനസ്സിൽ മഴ പോലെ പെയ്തിറങ്ങി, അഭിനന്ദനങ്ങൾ കൊണ്ട് പൊതിയാറുണ്ട് പലപ്പോഴും.
ചിലരുടെ മുഖത്തു ഒരു കാർമേഘം വന്നിട്ടുണ്ടാകും തലേദിവസങ്ങളിൽ അല്ലെങ്കിൽ കഴിഞ്ഞുപോയ ദിവസങ്ങളിളെക്കാൾ അല്പം
മോശമായെന്നു തോന്നിയതുകൊണ്ടാകാം അല്ലെങ്കിൽ അതിലെ കുഞ്ഞു കുഞ്ഞു പോരായ്മകൾ തന്നെയാവം അതിനു കാരണം. എന്നിരുന്നാലും പ്രേതീക്ഷിക്കാതെ ചില ദിവസങ്ങൾ അവർക്കും വന്നുപോകാറുണ്ട്. മികച്ചത്.
കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുക.
ഇളം കാറ്റിൽ നിർത്തം വയ്ക്കുക
മറ്റുള്ളവരെ നോക്കി അസൂയപ്പെടുക
അങ്ങനെ എന്തെല്ലാം… ആ കുഞ്ഞു ലോകത്തിൽ അവർ നെയ്ത്തുതീർക്കുന്നു.