നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4081

Views : 478399

Hi there! 😘❤️
സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️

റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ…
“Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. 😁

Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ❤️

Cover courtesy: Anas Muhammad

 

നിയോഗം 3 The Fate Of Angels Part II

Author: മാലാഖയുടെ കാമുകൻ

Previous Part 

***************************

Ernakulam City

അനാബെൽ ഒരു റസ്റ്ററന്റിൽ ആയിരുന്നു.. അവൾക്കെതിരെ അവൾ ഇഷ്ടപെടുന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.. അവൻ അഡ്വക്കേറ്റ് ആണ്… ഡേവിഡ്.

അവൾ കയ്യിലിരുന്ന കാപ്പി ഒന്ന് സിപ് ചെയ്തു അവനെ നോക്കി നാണത്തോടെ ചിരിച്ചു.. അവൻ അവളെ നോക്കി പെട്ടെന്ന് അവന്റെ മുഖഭാവം ഒന്ന് മാറി..

“വാട്ട്?”

“ബേബി.. വാട്ട് ഈസ് ദാറ്റ്? ആ കല്ല്??”

അവൻ അവളുടെ കഴുത്തിലേക്ക് നോക്കി.. അവൾ തല കുനിച്ചു അവളുടെ നെഞ്ചിലേക്ക് ചേർന്നുകിടന്ന മാലയിലെ രത്‌നം നോക്കി..

അത് വല്ലാതെ ജ്വലിക്കുന്നു.. അവൾ പകച്ചു.. അത് നന്നായി ചൂടായിട്ടുണ്ട്..

ഉടനെ അത് വല്ലാതെ ഒന്ന് കത്തിയശേഷം മെല്ലെ മങ്ങിപോയപ്പോൾ അവൻ അവളെ പകപ്പോടെ നോക്കി.. അവളും പകച്ചു ഇരിക്കുകയായിരുന്നു.

“നീ.. ഇതെന്താണ്? നീ വല്ല ആഭിചാരവും ചെയ്യുന്നുണ്ടോ ബെൽ? എനിക്ക് ഇത് അത്ര നോർമൽ ആയി തോന്നുന്നില്ല.. ഇത് ഒരു ഫ്രണ്ട് തന്നു എന്നല്ലേ പറഞ്ഞത്? ആരാണ് ആ ഫ്രണ്ട്? ഇതിന്റെ ഡീറ്റൈൽ മുഴുവൻ പറയാതെ ഞാനിനി നിന്റെയൊപ്പം വരുന്നില്ല..”

Recent Stories

517 Comments

  1. രക്ഷാധികാരി ബൈജു

    പ്രിയ എം കെ,

    അക്ഷരങ്ങൾ കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന എം കെ യുടെ കഥ ഒരു നിയോഗം പോലെ വായിച്ചു തുടങ്ങിയ ആളായിരുന്നു ഞാൻ.
    വായിച്ചു തുടങ്ങിയ ആ നല്ല തുടർക്കഥയുടെ വായനയുടെ തുടർച്ച ഇടയ്ക്ക് മുടങ്ങിയിരുന്നു. ഈ ഭാഗം മുതൽ ഇന്നുമുതൽ ഞാൻ വീണ്ടും വായിച്ച് തുടങ്ങുന്നു. അഭിപ്രായം പറയാൻ ഒന്നുമില്ല ഗംഭീരം ആയിരിക്കുമെന്ന് ഉറപ്പാണ്. എന്നാലും വായനക്ക് ശേഷം അഭിപ്രായവും എഴുതും.✨❤️

  2. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്റമ്മോ അങ്ങനെ ഞാൻ തിരിച്ചു വന്നു, ആദ്യ പാർട്ട്‌ ഞാൻ ഒരിക്കൽ വായിച്ചതാണെങ്കി കൂടി, ഒന്നുടെ വായിക്കേണ്ടി വന്നു, ഫുൾ മറന്നു പോയി.. 😬

    ഈ പാർട്ടിൽ എനിക്ക് ഒരുപാട് ഡൗട്സ് ഒണ്ട് എംകെ..

    ആദ്യം തന്നെ ആരാണ് അനബെൽ, ഞാൻ മറന്നു പോയി. പിന്നെ ഈ വൈറ്റിനെയും സ്കാർലെറ്റിനെയും കുറിച് ഒരു ബാക്ക് സ്റ്റോറി ഓർക്കിഡ് പറയുന്നില്ലേ അതു വ്യക്തമായില്ല, അവരുടെ പ്ലാനറ്റ് വേറെ ആയിരുന്നോ, അവരുടെ പ്ലാനറ്റ് റെപ്റ്റീലിൻസ് കൈഏറ്റം ചെയ്തപ്പോ അവര് രണ്ടു പേരും അവിടെ ഇല്ലായിരുന്നു എന്നാണോ ഉദേശിച്ചേ? ഇതൊക്കെ ആണ് എനിക്ക് ഈ പാർട്ടിലെ ഡൗട്സ്..

    പിന്നെ ആ ആയുധം എക്സ്പ്ലെയിൻ ചെയ്യുന്ന സീൻ ഉഗ്രൻ ആയിരുന്നു, സീൻ സനം, അതുപോലെ ജൂണിനെയും, ഓർക്കിഡിനെയും ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ മീനാക്ഷി, എന്റെ മോനെ സീൻ.. 😂🙏

    അമ്പോ ഒരു രക്ഷേം ഇല്ലായിരുന്നു എംകെ, പൊളി, പിന്നെ ഞാൻ ഇത്രേം കാലം വായിക്കാതെ ഇരുന്നത് വേറെ ഒന്നും കൊണ്ടല്ല, പണ്ട് ഓർക്കുന്നുണ്ടോ നിയോഗം ഫസ്റ്റ് റാഗിയപ്പോ ഞാൻ 2 ദിവസം കഴിഞ്ഞാണ് വായിച്ചേ, കാരണം ഹൊറർ ഫിക്ഷൻ ടാഗ് കണ്ടത്കൊണ്ട്, എനിക്ക് ലവ് സ്റ്റോറിസിൽ ആണ് കമ്പം എന്ന് നിങ്ങക് അറിയാല്ലോ, പക്ഷെ അന്ന് ഞാൻ അതു വായിച്ചപ്പോ എനിക്ക് ഇഷ്ടപെട്ടത് ആ തുടക്കം തന്നെ, അർച്ചനയുടെയും റോഷന്റേയും ഫസ്റ്റ് നൈറ്റ് സീൻ പോരാത്തതിന് അതു എത്തി ചേർന്ന് നിന്നത് മീനാക്ഷിയിൽ, ഇതുകൂടാതെ ഇറോട്ടിക് സീൻസ്, ഇതൊക്കെ മതിയായിരുന്നു എന്നെ ആ കഥയിൽ പിടിച്ചു നിർത്താൻ ഫിക്ഷൻ ആയിട്ട് കൂടി, പക്ഷെ അതു കഴിഞ്ഞു നിങ്ങടെ ഫാന്റസി ആൻഡ് ഫിക്ഷൻ എനിക്ക് ഇഷ്ടപ്പെട്ടുട്ടോ, അതുകൊണ്ട് തന്നെ ആണ് വായിച്ചതും…

    .. പക്ഷെ ഇങ്ങോട്ടേക്കു വന്നപ്പോ ഇറോട്ടിക് സീൻസ്, വൺ ഓഫ് മൈ മെയിൻ റീസൺ ടു റീഡ് ദി ഫസ്റ്റ് നിയോഗം, അതുപോയില്ലേ, അതുകൊണ്ട് ഫിക്ഷൻ മാത്രം വായിക്കാൻ മടി ആയിരുന്നു അതായിരുന്നു ഇത്രേം ദിവസം ഞാൻ വായിക്കാതെ മടിപിടിച്ചു ഇരുന്നത് കൂടാതെ ഈ സീസന്റെ ഫസ്റ്റ് പാർട്ട്‌ കഴിഞ്ഞപ്പോ എനിക്ക് കണ്ണ് വേദനയും തുടങ്ങി, അതാണ് ഇത്രേം വൈകിയേ, പക്ഷെ സ്റ്റിൽ ആ മാജിക്‌ ഇപ്പോഴും ഒണ്ട്, അതുകൊണ്ട് തന്നെ ഈ പാർട്ട്‌ വായിച്ചപ്പോൾ എനിക്ക് ഇറോട്ടിക് സീൻസോ അല്ലെങ്കിൽ പ്രണയ സീൻസോ ഇല്ലാഞ്ഞിട്ട് കൂടി എന്നെ പിടിച്ചു ഇരുത്തി.. ❤️👌

    എന്തായാലും ഇനി രണ്ടു ദിവസം കൊണ്ട് നിയോഗം ലേറ്റസ്റ്റ് വരെ എത്തിയിട്ടേ ഞാൻ വിശ്രമിക്കുവൊള്ളൂ, ചെലപ്പോ ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം, അല്ലെങ്കിൽ അടുത്ത കമന്റ്‌ എല്ലാംകൂടി കൂടി ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ മതിയോ? നിങ്ങ തന്നെ പറ.. 😌

    എന്തായാലും എന്നും പറയുന്ന പോലെ, നെക്സ്റ്റ് ലെവൽ.. 🥰❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ, കണ്ടതിൽ ഒത്തിരി സന്തോഷം.. ഏയ്ഞ്ചൽസ്.. അവർ ആണ് ഈ പാർട്ടിലെ ഏറ്റവും ഇമ്പോര്ടന്റ്റ്.. അതിലെ വലിയൊരു രഹസ്യം ഇന്നലെ ഇട്ട ഭാഗത്തിൽ ഉണ്ട്.. ആ ചോദ്യങ്ങൾക്ക് ഉത്തരം മുഴുവൻ ഇതിൽ തന്നെ ഉണ്ട് കേട്ടോ.
      ഇത് അവിടെ തന്നെ ഇടാൻ വിചാരിച്ചതാണ്.. പക്ഷെ അറിയാലോ. സമാധാനം തരുന്നില്ല എന്ന് കണ്ടപ്പോൾ മാറിയതാണ്.. എന്തായാലും അവിടെ നിന്നും ഗുഡ്ബൈ പറഞ്ഞു..
      അഭിപ്രായം ഓരോ പാർട്ടിൽ ഇട്ടാൽ അതായിരിക്കും ബെറ്റർ.. കാരണം എനിക്ക് ഇയാളുടെ അഭിപ്രായം ഒത്തിരി ഇഷ്ടമാണ്.. സൊ വായിയ്ക്കാൻ ഒരു രസം.. 😄

      ഒത്തിരി സ്നേഹം ഉണ്ട്ട്ടോ ❤️

  3. Abdul fathah malabari

    Baalveer ritern ൽ നിന്ന് alladin nam tho suna hoga യിലോട്ട് ഒരു യാത്ര ചെയ്ത അനുഭവം

  4. Mk തന്റെ ചങ്ങതിയുടെ കഥയുടെ പേര് പറയോ
    അതിലും ആയുധം ക്രോത്ത് ഇല്ലെ
    ❣❣❣😊

    1. അത് വരുന്നതേ ഉള്ളൂ.. àal ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ

  5. Profile Picture എങ്ങനെയാണ് Set ചെയ്യുക അറിയാവുന്നവർ പറയാവോ…

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      Word press എന്ന ഒരു സൈറ്റ് ഉണ്ട് അവിടെ പോയി ബ്രോ ഏത് mail ഐഡി use ചെയ്താണോ ഇവിടെ കമന്റ്‌ ഇടുന്നത് ആ ഇമെയിൽ രജിസ്റ്റർ ചെയ്തു പ്രൊഫൈൽ പിക്ചർ സെറ്റ് ചെയ്താൽ മതി പിന്നെ ഇതിൽ കമന്റ്‌ ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി അത്‌ വരും

    1. Prince of darkness

      Ipl ഉം കഥയും ഒന്നിച്ചാവുമോ, എന്തായാലും കഥ വായിച്ചിട്ടേ ബാക്കി ഉള്ളു

  6. In apollll varumoooo

    1. 👑👑King👑👑

      വരേണ്ടത് ആണ്

    2. Profile Picture എങ്ങനെയാണ് Set ചെയ്യുക അറിയാവുന്നവർ പറയാവോ…

  7. അന്ധകാരത്തിന്റെ രാജകുമാരൻ

    The last ഡേയ്
    😍😍😍😍😍😍😍😍
    ❤❤❤❤❤❤❤
    🥰🥰🥰🥰🥰🥰
    ♥♥♥♥♥
    😘😘😘😘
    ❤😍🥰
    ♥😘

  8. ഇജ്ജ് മെയവൂൺ. 100 ദിവസം കഴിഞ്ഞിട്ടേ കഥത്തരു അല്ലേ

    1. അര വർഷം കൂടുമ്പോ ഒരു പാർട്ട്‌ ഓ 🙄🙄🙄🙄

  9. ഡോ എംകെ ഫ്രീ ആകുമ്പോൾ അങ്ങോട്ട് വരിക .

  10. സാദാരണ 10ആം ദിവസം അല്ലെ പോസ്റ്റ്‌ ആകാറ് സ്റ്റോറി

    1. 10 ദിവസം കഴിഞ്ഞ് എന്നാണ്.. ഇതൊക്കെ ഏഴുതണ്ടെ

  11. ꧁ ⭐ആദി⭐ ꧂

    ഈ വൈകിട്ട് എന്നുള്ളത് രാവിലെ ആക്കാൻ വല്ല വഴിയുണ്ടോ…???

    1. Nop

    2. ഒരു ദിവസം മെയ്‌വൂണിൽ ഏകദേശം പത്തു ദിവസം ആണ്.. നേരത്തെ ആക്കിയാൽ എല്ലാം തെറ്റും… 😄

      1. കാമുകൻ

        ഇജ്ജ് ഇങ്ങനെ കോമഡി പറഞ്ഞു നടക്കാതെ അനക് ഒരു പെണ്ണ് ഒക്കെ കെട്ടിക്കൂടെടോ…. എന്താ പുള്ളേ അയ്നെ കുറിച് അന്റെ അയ്പ്രായം 😜
        ❣️❣️❣️

    3. 500 th comment um എന്റെ വക

      1. Sorry mukalil ittatha

  12. One day remaining…..

  13. നാളെ അല്ലെ nxt part post ആക്ക

    1. Alla 9th eveving 7pm

  14. Prince of darkness

    Dp മാലാഖമാർ ഓക്കേ മാറി ronda rousey ആയോ 😃😃😃

    1. റൗസിയും ഒരു മാലാഖ വകുപ്പിൽ പെടും.. കിക്ക്‌ ബോക്സിങ് മാലാഖ.. 😂

  15. കുട്ടപ്പൻ

    ഏട്ടൻസ് ❤
    ഇതിനൊന്നും അഭിപ്രായം പറയാനും മാത്രം ഞാൻ വളർന്നിട്ടില്ല അതോണ്ടാ പറയാത്തെ 😁

    എന്നാലും എല്ലാരേം കൊന്നല്ലോ ദുഷ്ടാ…

    ❤❤❤

    1. അഭിപ്രായം പറയാതിരിക്കാനുള്ള ഓരോ അടവ് 😂😂🤣 കൊള്ളാം

      സ്നേഹം.. ❤️❤️

      1. കുട്ടപ്പൻ

        മനസിലായല്ലേ 😂🤣❤❤

  16. അപരിചിതൻ

    പ്രിയപ്പെട്ട മാലാഖയുടെ കാമുകാ, ലിനൂ..

    താങ്കളുടെ മറുപടി കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, എന്റെ അഭിപ്രായം വായിച്ചല്ലോ, അതിനെ പോസിറ്റീവായെടുത്ത് തിരിച്ച് മറുപടി തന്നല്ലോ, സന്തോഷം..സന്തോഷം മാത്രം..😊

    ഞാന്‍ ആദ്യം പറഞ്ഞതുപോലെ തീരുമാനം താങ്കളുടെ ഇഷ്ടമാണ്, ഞാനത് സർവതാ മാനിക്കുന്നു. താങ്കളുടെ കഥകൾ കാണാതായതായിന്റെ ആധിയിലും, സങ്കടത്തിലും, പലയിടത്തെയും കമന്റുകള്‍ തപ്പി നടന്നപ്പോൾ താങ്കളുടെയും, ഒപ്പം താങ്കൾ സൂചിപ്പിച്ച ആ പ്രിയപ്പെട്ട സുഹൃത്ത് “വേദിക” യുടെയും കമന്റുകള്‍ ഈ പറഞ്ഞ വിഷയത്തെ മുന്‍നിര്‍ത്തി കണ്ടിരുന്നു. താങ്കളെ കുറിച്ചും, കുടുംബത്തെക്കുറിച്ചും, വേദികയെ കുറിച്ചും അനാവശ്യം പറഞ്ഞ അവർ ആരാണെന്നോ, എന്താണ്‌ പറഞ്ഞത് എന്നോ എനിക്കറിയില്ല. അത് എന്ത് തന്നെ ആണെങ്കിലും താങ്കള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ അത് പൂര്‍ണമായും തെറ്റു തന്നെയാണ്. അതുപോലെ കുറേ വെട്ടുക്കിളി കൂട്ടങ്ങൾ എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉണ്ട്, അണോണിമിറ്റിയുടെ മറയിലിരുന്നുകൊണ്ട് എന്ത് തരവഴിത്തരവും പറഞ്ഞ്, അനാശാസ്യവും, ആഭാസവുമായ കമന്റുകള്‍ കാണുന്ന ഇടത്തൊക്കെ ഇട്ട് എന്തോ കേമത്തം ചെയ്ത പോലെ സ്വയം ആത്മനിര്‍വൃതി അടയുന്ന കുറേ പാഴ്ജന്മങ്ങൾ.

    എങ്കിലും താങ്കളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും, ആ എഴുത്തിന്റെ ആസ്വാദകൻ എന്ന സ്വാതന്ത്ര്യത്തിലും ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ, തെറ്റാണെന്ന് തോന്നുവാണെങ്കിൽ പൊറുക്കണം, ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചത് തള്ളി കളഞ്ഞേക്കണം. കലാകാരായവർക്കെല്ലാം, അവർ സിനിമാക്കാരകട്ടെ, നാടകപ്രവര്‍ത്തകര്‍ ആകട്ടെ, സംവിധായകരാകട്ടെ, എഴുത്തുകാരാകട്ടെ, സംഗീതഞ്ജരാകട്ടെ, കഥകളി വിദ്വാനാകട്ടെ, നർത്തകരാകട്ടെ, അങ്ങനെ സർഗാത്മകമായ കഴിവുകൾ കിട്ടിയ ഏതാളുമാകട്ടെ, അവർക്കെല്ലാം ആസ്വാദകരുടേയും, ആരാധകരുടേയും അത്രയും തന്നെ വിമര്‍ശകരും, വെറുക്കുന്നവരും ഉണ്ടാകും. നമുക്ക് പല കഴിവുകളും പരിശീലനത്തിലൂടെ നേടിയെടുക്കാനും, പ്രയോഗത്തില്‍ വരുത്തുവാനും സാധിക്കും, പക്ഷേ സര്‍ഗാത്മകമായി നമുക്ക് ലഭിക്കുന്ന കഴിവും, അതിലൂടെ ആ കലാരംഗത്ത് മുന്നേറുന്നതും ഈ അനാശാസ്യ കമന്റുകള്‍ വിസര്‍ജ്ജിക്കുന്ന വെട്ടുക്കിളി കൂട്ടത്തിനൊന്നും തലകുത്തി നിന്നാൽ പോലും സാധിക്കില്ല. ഞാന്‍ മുന്നേ പറഞ്ഞതിലെ പല കലകളും നമുക്ക് കഠിനമായ പരിശീലനത്തിലൂടെയും, ആത്മാര്‍ത്ഥമായ അർപ്പണ ബോധത്തിലൂടെയും സ്വായത്തമാക്കാനും, കഴിവു തെളിയിക്കാനും സാധിക്കും. പക്ഷേ, “എഴുത്ത്”..അത് അങ്ങനെ ആർക്കും ചുമ്മാ കയറി മേയാൻ പറ്റുന്ന മേഖലയല്ല..അതിന് തികച്ചും സര്‍ഗാത്മകമായ കഴിവ് വേണം, അനുഭവങ്ങള്‍ വേണം, ചിന്താശേഷി വേണം, ഭാവനാസമ്പന്നത വേണം, തങ്ങളുടെ എഴുത്തിനാൽ വായനക്കാരെ സന്തോഷിപ്പിക്കാനും, സങ്കടപ്പെടുത്താനും, ചിന്തിപ്പിക്കാനും, ത്രസിപ്പിക്കാനും, മനസ്സു നിറയ്ക്കാനും കഴിയണം, അതെല്ലാവർക്കും കഴിയില്ല. ആ സര്‍ഗാത്മകത ധാരാളമായി ലഭിച്ചിട്ടുള്ള ഒരാളാണ് “മാലാഖയുടെ കാമുകാ”..നീ, എഴുത്ത് നിന്റെ ടോപ് 10 ഹോബികളിൽ ഇല്ലെങ്കില്‍ പോലും.

    ഞാനൊന്ന് ചോദിക്കട്ടെ, മോഹന്‍ലാലിനേയും, മമ്മൂട്ടിയേയും ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്..ആ കൂട്ടത്തിൽ തന്നെ തമ്മിൽ കടിച്ചു കീറാൻ നില്‍ക്കുന്ന, തന്റെ ആരാധനാപാത്രമല്ലാത്ത ആളെ കാണുന്നിടത്തൊക്കെ ചീത്ത പറയുന്ന, വളരെ മോശമായ കമന്റുകള്‍ പടച്ചു വിടുന്ന മറ്റൊരു കൂട്ടം ഉണ്ട്, അവര്‍ക്കു ഇഷ്ടപ്പെട്ട നടന്റെ നല്ല കഥാപാത്രങ്ങള്‍ കാണാനും, ആസ്വദിക്കാനും, മനസ്സിലാക്കാനും ഉള്ളതിനേക്കാൾ താല്‍പ്പര്യം മറ്റേ ആളെ അപകീര്‍ത്തിപ്പെടുത്താനും, അയാളെ ചീത്ത പറയാനും, അയാളെ കുറിച്ചുള്ള മോശം ചിത്രങ്ങളും, വീഡിയോകളും വികൃതമായി ഉണ്ടാക്കാനുമാണ്. ഇത് ഇവർക്കു മാത്രമല്ല, മറ്റെല്ലാ കലാകാരൻമാരുടെ കാര്യത്തിലും അതെ. അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നമ്മളതെല്ലാം കാണാറുള്ളതല്ലെ, അത് കണ്ട് അവർ അഭിനയവും, സിനിമയും മതിയാക്കി പേജും പൂട്ടി പോകുന്നുണ്ടോ, ഇല്ല..കാരണം അവർ നില നില്‍ക്കുന്നത് ആ വെട്ടുക്കിളി കൂട്ടത്തിനു വേണ്ടിയല്ല, മറിച്ച്, അവരെ ഇഷ്ടപ്പെടുന്നതിനൊപ്പം, മറ്റുള്ളവരേയും സ്നേഹിക്കുകയും, ബഹുമാനിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സര്‍വോപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന സിനിമ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകട്ടെ, ആ മാധ്യമത്തെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന ആ ആസ്വാദകര്‍ക്ക്, ആ ആരാധകര്‍ക്ക് വേണ്ടിയാണ്.

    എം ടി യുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരുടെ അത്രയും തന്നെ വിമര്‍ശിക്കുന്നവരുമുണ്ട്, “രണ്ടാമൂഴം” വളരെ ബോറായ ഒരു ആഖ്യാനമാണെന്ന് പറഞ്ഞവരുണ്ട്, “വടക്കൻ വീരഗാഥ” ചരിത്രത്തെ മനപ്പൂര്‍വ്വം വളച്ചൊടിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞവരുണ്ട്, “പാട്രിയാർക്കി” യിൽ ഊന്നി നിന്ന് കഥ പറയുന്ന ആളാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. നമ്മൾ ഇന്നു ഏറെ പ്രകീര്‍ത്തിക്കുന്ന “ഭരതൻ” എന്ന സംവിധായകന്റെ പല സിനിമകളും ഇറങ്ങിയ കാലത്ത്‌ നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങിയവ ആയിരുന്നു, “സെക്സ് പടം” എന്ന് അധിക്ഷേപിച്ചവർ പോലുമുണ്ട്. ആത്മാര്‍ത്ഥമായ, ആരോഗ്യപരമായ, സൃഷ്ടിപരമായ വിമര്‍ശനങ്ങൾ നമുക്ക് മുഖവിലക്കെടുക്കാം, തികഞ്ഞ ബഹുമാനത്തോടെ പ്രതികരിക്കാം, തിരിച്ച് സംവാദിക്കാം, അല്ലാത്തവ തള്ളിക്കളയുക തന്നെ വേണം. അങ്ങനെ ധാരാളം പേര്‍ വിമര്‍ശനം ഏറ്റുവാങ്ങിയപ്പോൾ തന്നെ, ഓടാന്‍ മനസ്സില്ലാതെ, ഇഷ്ടപ്പെടുന്നവരെ കരുതി, അതൊരു ചെറിയ സമൂഹം ആണെങ്കിൽ പോലും, അവര്‍ക്കു വേണ്ടി കലാസൃഷ്ടികൾ വീണ്ടും, വീണ്ടും ആവേശത്തോടെ ചെയ്തവർ ആണ്. ഞാനൊന്ന് ചോദിക്കട്ടെ, ഈ സൈറ്റിലും നേരത്തെ പറഞ്ഞ പോലത്തെ വെട്ടുക്കിളി കൂട്ടങ്ങള്‍ ഉയർന്നു വരുന്നുണ്ട്, പലയിടത്തും കാണാനുമുണ്ട്, അപ്പോൾ നാളെ ചിലപ്പോൾ നമ്മുടെ നേര്‍ക്കു ആ വെട്ടുക്കിളി കൂട്ടങ്ങള്‍ ആര്‍ത്ത് വരുമ്പോള്‍ “പ്രിയപ്പെട്ട മാലാഖയുടെ കാമുകാ”, നീ നിന്നെ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ള സാധാരണ വായനക്കാരെ വിട്ട് വേറൊരിടത്തേക്ക് പോകുമോ? നമ്മൾ എങ്ങോട്ട് ഓടാന്‍ ആണ്, ഈ ഭൂമിയുടെ അറ്റം വരെ?..അതിനു ശേഷം? നമ്മളെ കാരണമില്ലാതെ വെറുക്കുന്ന, ആത്മാര്‍ത്ഥതയില്ലാതെ വിമര്‍ശിക്കുന്ന, ആ കൂട്ടർ ഓടട്ടെ, അതല്ലെ ഹീറോയിസം..!!

    ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും അവിവേകമായി തോന്നിയെങ്കിൽ ക്ഷമിക്കണം, നേരത്തെ പറഞ്ഞ തീരുമാനത്തെ പൂര്‍ണമായും ബഹുമാനിക്കുന്നു, എങ്കിലും ഇത് താങ്കളോട് പറയണമെന്ന് തോന്നി, താങ്കളോട് മാത്രമല്ല, സമാനമായ കാരണങ്ങള്‍ കൊണ്ട് ഈ  സൈറ്റിലും, ആ സൈറ്റിലും മാറി നില്‍ക്കുന്ന പലരോടുമായിട്ടും കൂടെ പറഞ്ഞതാണ്, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട “മാലാഖയുടെ കാമുകനോട്”. എന്നിരുന്നാലും, താങ്കളുടെ ഏത് തീരുമാനത്തേയും സന്തോഷത്തോടെ സ്വീകരിക്കും, ആ കൂട്ടുകാരി, പ്രിയപ്പെട്ട “വേദിക” യുടെ കൂടെ അഭിപ്രായം നോക്കി തന്നെ ചെയ്താല്‍ മതി, അതാണ് അതിന്റെ ശെരി, ഞാൻ എന്റെ വിഷമവും, ആഗ്രഹവും രേഖപ്പെടുത്തി എന്ന് മാത്രം.

    ഒരുപാട് സ്നേഹത്തോടെ,

    അപരിചിതൻ..!!

    1. ഇത്രയും വലിയ ഒരു അഭിപ്രായം തന്നതിൽ നന്ദി.. സ്നേഹം.. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ.. അതും എന്നെ സംബന്ധിച്ച് നോക്കിയാൽ അതൊന്നും എന്റെ മനസ്സിൽ പോലും വരാറില്ല.. എന്റെ ലൈഫ്സ്റ്റൈൽ വളരെ വ്യത്യസ്തം ആണ്..
      പിന്നെ ഓടിയത് ഒന്നും അല്ല.. പട്ടിക്കൂട്ടങ്ങളുടെ ഇടയിൽ പോയി അവരുടെ ഒപ്പം കുറച്ചാൽ നമ്മൾ പട്ടി ആയി മാറില്ലല്ലോ കൂട്ടുകാരാ.. അത്രെയേ ഉള്ളു..
      ഈ സൈറ്റിൽ ആരും അതുപോലെ വരില്ല.. വന്നാലും ഇതൊരു ഫാമിലി ആണ്.. ഇനി നേരിൽ വന്നാലും ഐ ക്യാൻ മാനേജ്.. ഉത്തരം ഇതാണ് എന്റെ കഥകൾ എന്നും ഈ സൈറ്റിൽ ഉണ്ടാകും.. അത് മാറില്ല..
      പിന്നെ അതെ വേദിക തന്നെയാണ് എന്നോട് ഈ സൈറ്റിലേക്ക് കഥകൾ മാറ്റാൻ പറഞ്ഞത്.. ഇന്ന് എന്നെ ആളുകൾ ഇഷ്ടപെടുന്നുണ്ട് എങ്കിൽ അതിന്റെ ക്രെഡിറ്റ് അവൾക്ക് ആണ്.. കാരണം എന്റെ എഴുത്തിനെ ഉറക്കം വരെ കളഞ്ഞു വായിച്ചു അഭിപ്രായം പറഞ്ഞിരുന്ന വെക്തി ആണ് അത്.. ഏറ്റവും വലിയ രസം അവൾക്ക് വായന ഇഷ്ടമല്ല എന്നതാണ്.. അതാണ് അവളെ ഇവിടെ അധികം കാണാത്തതും.. എന്നാലും എന്റെ കഥകൾ വായിച്ചോളും.. അവൾ എന്റെ എല്ലാമെല്ലാം ആണ്.. ❤️❤️

      അപ്പോൾ വീണ്ടും സ്നേഹം… കണ്ടതിൽ സന്തോഷം..

      1. അപരിചിതൻ

        വളരെ നന്ദി..സ്നേഹം മാത്രം..!!😍😍

        എന്നെങ്കിലും ആ കഥകളെല്ലാം അതിന്റെ ഒറിജിനൽ രൂപത്തിൽ എവിടെയെങ്കിലും ലഭിക്കുമെങ്കിൽ ഒന്ന് അറിയിച്ചേക്കണേ..അത് തേടിയെടുത്ത് സൂക്ഷിച്ചു വെയ്ക്കാനാണ്..😊!!

        അപ്പോ..ഇനിയും കഥകൾ എഴുതിക്കൊണ്ടേയിരിക്കുക..പ്രിയപ്പെട്ട മാലാഖയുടെ കാമുകാ..!!❤

        1. ഇവിടെ ആരുടെയൊക്കെയോ കയ്യിൽ ഉണ്ട്.. ഡികെ ആണെന്ന് തോനുന്നു

      2. ബ്രോ ആ ഏട്ടത്തിയമ്മ story എവിടെ വായിക്കാന്‍ പറ്റും,ഞാന്‍ താങ്കളുടെ കഥകള്‍ repeat ചെയ്ത് വായിക്കാറുണ്ട്, താങ്കളുടെ കഥകളിലെ പ്രണയമുഹൂര്‍ത്തങ്ങള്‍ ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട് , ഇനിയും നല്ല നല്ല കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു

        1. അതും ഇവിടെ ആരുടെ കയ്യിലോ ഉണ്ടാകും.. എന്റെ കയ്യിൽ ഉണ്ടായിരുന്നത് കളഞ്ഞു..

          1. ഡാൻസ് മാസ്റ്റർ വിക്രം സർ 💔

            എന്റെ കയ്യിലുണ്ട് പഹയാ ഇങ്ങളുടെ കഥകൾ… എല്ലാം ഒരു പൊക്കിഷം പോലെ കൊണ്ട് നടക്കുന്നു……
            😉

            ഞാനൊരു മൂവ്സ് കാട്ടി തരാം.. അതുപോലെ കാട്ടിയാൽ.. ഞാൻ തരാം.. സില്ലി പയ്യൻസ്…

          2. ആരെങ്കിലും തന്നിരുന്നെങ്കില്‍ വല്ല്യ ഉപകാരമായിരുന്നു , ഇദ്ദേഹത്തിന്റെ കഫകള്‍ വായിക്കുമ്പോള്‍ കിട്ടുന്ന positive vibe!, അതൊരു സുഖമാണ്

    2. Dear അപരിചിതൻ…& MK
      എന്റെ മനസ്സിൽ ഇത് പോലെ ഒന്ന് MK ക്ക് എഴുതണം എന്ന് വിചാരിച്ചു കുറെ ആയി…

      ഇതേ അഭിപ്രായം തന്നെ ആണ്‌ എനിക്ക് MK യോട് പറയാൻ ഉണ്ടായിരുന്നത്…

      MK വീണ്ടും Kk യില്‍ വരും എന്ന് പ്രതീക്ഷയോടെ…
      At least N3 എങ്കിലും KK യില്‍ വരും എന്ന് പ്രതീക്ഷയോടെ…

      ഇഷ്ടം… ❤️❤️

  17. ആവേശം കൂട്ടാൻ ഒരു teaser കൂടി ഇടാമോ

    1. ഇനി ഒരു ദിവസം അല്ലെ ഉള്ളു… 😇

      1. Aa oru divasam onnu koodi aveshathillakkan veendi 🤣🤣🤣

    2. കാമുകൻ

      ഇനി ടീസർ ഇട്ടാൽ ചിലപ്പോൾ മറ്റേ ടീസറിന്റെ ഹൈപ്പ് പോവും…. So mk അത് ചെയ്യില്ല… 😜അങ്ങിനെ അല്ലെ mk…..
      പിന്നെ ടീസർ ഇടാം…. But അത് റോഷന്റെ ഭാഗത്തു നിന്ന് ആവില്ല ❣️❣️❣️😜

  18. 3 ദിവസം കുടി കാത്തിരിക്കണം പരീക്ഷ എഴുതി അതിന്റെ റിസൾട് കുടി njna ഇങ്ങനെ ന്നോക്കി ഇരിന്നിട്ടില്ല. പക്ഷെ എന്തോ e കഥ കാത്തിരിക്കാൻ വല്ലാത്ത ഒരുരസം ഉണ്ട് 🥰

    1. പരീക്ഷ എഴുതി റിസൾട്ട് വരാൻ ഞാനും നോക്കി ഇരുന്നിട്ടില്ല.. എങ്ങനേലും ആ ദിവസം വൈകിയാൽ മതി എന്നാണ്.. 😂😂

  19. ഇനി 3 ദിവസം..

    1. @Ragendu Sis പറഞ്ഞപോലെ എന്റെ Story യിലെ എഴുത്തിൽ ചില മാറ്റങ്ങൾ വരുത്തി പുതിയ Part Update ചെയ്തിട്ടുണ്ട് നോക്കിയിട്ട് അഭിപ്രായം പറയാവോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com