അവൾ അലറിക്കൊണ്ട് ആ കുന്തം എന്റെ നേരെ വലിച്ചെറിഞ്ഞു…
മിന്നൽ പിണർ പോലെ അത് എന്റെ നെറ്റിയിലേക്ക് ആണ് വരുന്നത് എന്ന് സെക്കന്റിന്റെ നൂറിൽ ഒരു ഭാഗത്തിൽ ഞാൻ കണ്ടു….
എന്റെ തല തകർക്കാൻ വന്ന സ്പിയർ…
നിമിഷത്തിന്റെ ഒരു മാത്രയിൽ അല്പം ഒന്ന് ചെരിഞ്ഞു ഞാൻ അത് വലതു കൈ കൊണ്ട് ശക്തമായി പിടിച്ചു വട്ടം കറങ്ങി ശരവേഗതയിൽ നിലത്തു കുത്തി…
ഞാൻ അവളെ നോക്കി ചിരിച്ചു.. ഈ കാര്യത്തിൽ ഞാൻ മോശമല്ല എന്ന രീതിയിൽ..
അവളുടെ മുഖം മാറി.. ഒരു പുഞ്ചിരി വന്നു…
ഉടനെ ദൂരെ നിന്നും ഒരു വല്ലാത്ത അലർച്ച കേട്ടു…. ഞാൻ അങ്ങോട്ട് നോക്കി.
അവളുടെ കുറച്ചു പുറകിൽ കാട്ടിൽ നിന്നും ഒരു വെളുത്ത വലിയ ആൺ സിംഹം മെല്ലെ ഞങ്ങളുടെ നേരെ നടന്നു വരുന്നത് ഞാൻ ഞെട്ടലോടെ കണ്ടു… വലുത് എന്ന് പറഞ്ഞാൽ വല്ലാത്ത വലിപ്പം..
ആ സിംഹത്തിന്റെ മുകളിൽ അവൾ ഉണ്ടായിരുന്നു…
ആ പെൺകുട്ടി… വെളുത്ത ഫ്രോക്ക് ഇട്ട ആ പെൺകുട്ടി.. എന്നെ സ്വപ്നങ്ങളിൽ വന്നു വേട്ടയാടിയവൾ… സ്കാർലെറ്റിന്റെ മൈൻഡ് ഗെയിം.. അതിൽ പങ്കാളി ആയവൾ..
ഒരു പുഞ്ചിരിയോടെ അവൾ മുരണ്ടുകൊണ്ട് നടന്നു വരുന്ന സിംഹത്തിന്റെ പുറത്ത് ഇരുന്നു.. സിംഹം ഇടക്ക് അലറി… ഞാൻ അവളെ നോക്കി..
കയ്യിൽ പൂക്കൾ ഉണ്ടായിരുന്നു… അവളുടെ ലക്ഷ്യം ഞാൻ ആണ്.. അതെ..
സിംഹം അടുത്ത് വന്നു എന്നെ നോക്കി വീണ്ടും ഒന്ന് അലറിയപ്പോൾ ഞാൻ ഞെട്ടി പുറകോട്ട് ചാടി.. അത് കണ്ടു അവൾ ചിരിച്ചു..
“റോഷൻ… ഹാഫ് ബ്ലഡ് കൃതിരിൻ….”
അവൾ അത് പറഞ്ഞ ശേഷം എന്റെ നേരെ കൈനീട്ടി.. സിംഹത്തിന്റെ പുറത്ത് ഇരുന്നുതന്നെ.. ഞാൻ ഒന്ന് മടിച്ചു..
“ടിക് ടിക് ടിക്….”
മ്പളൊക്ക ഇപ്പോഴും അവിടെ ഉണ്ട് ?
എന്ത് പണിയാ kamukaa കാണിച്ചേ, ഞാൻ മറ്റേ സൈറ്റിൽ poyi തിരഞ്ഞു തിരഞ്ഞു ഒരു വഴിയായി ??
ഫുൾ സീൻ ആണല്ലോ.. വല്ലാത്ത ഒരു സസ്പെൻസ് പോയി ബാക്കി വായിക്കട്ടെ
♥️♥️♥️
ഹൊ എന്ത് ശക്തി ഉണ്ടായിട്ടെന്താ…ചിക്കന്‍ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നെങ്കില്‍ ആ ശാലിനീടെ അടുത്ത് റോഷന്‍ എന്ത് ചെയ്യുമായിരുന്നു എന്നാലോചിച്ചാണ് എനിക്ക് ബേജാറ്….???
7 okke kazhinju 9 30 aayi
niyogam ede???
7 pm ആണ്
പ്രിയപ്പെട്ട mk നിയോഗം ഓരോ ഭാഗവും നന്നായി മുന്നേറുന്നു
സ്നേഹം.. ❤️
പ്രിയപ്പെട്ട മാലാഖയുടെ കാമുകാ, ലിനൂ..
എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് താങ്കൾ. പലരുടെയും പല കഥകളും ഈ സൈറ്റിലും നമ്മുടെ മറ്റേ സൈറ്റിൽ നിന്നുമൊക്കെ ഞാൻ വായിച്ചിട്ടുണ്ട്, പക്ഷേ മറ്റ് ഏതെങ്കിലും എഴുത്തുകാരന്റെ എല്ലാ കഥകളും, താങ്കളുടേതു പോലെ ഒരുപോലെ മികച്ചതായി തോന്നുകയും, ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്, അങ്ങനെ ഒരു എഴുത്തുകാരന്‍ ആണ് മാലാഖയുടെ കാമുകാ, നീ..!!
KK യില്‍ നിന്നാണ് താങ്കളെ വായിച്ച് തുടങ്ങിയത്..”നിയോഗം” എനിക്ക് എത്ര വായിച്ചാലും മടുക്കാത്ത, ഏറ്റവും പ്രിയപ്പെട്ട കഥകളില്‍ ഒന്നാണ്. താങ്കളുടെ മറ്റെല്ലാ കഥകളെയും പോലെ “നിയോഗം” ഞാന്‍ KK യില്‍ നിന്നാണ് വായിച്ചത്. താങ്കളുടെ എല്ലാ കഥകളും ഒരു തവണ അല്ല,പല തവണ അവിടെ വായിച്ചിട്ടുള്ള ഞാന്‍ പക്ഷേ ഇവിടെ, ഈ സൈറ്റിൽ നിന്ന് വായിക്കാൻ പറ്റുന്നില്ല, കാരണം മനസ്സിൽ പ്രതിഷ്ഠിച്ചു പോയ കഥകൾ ഇവിടെ അപൂര്‍ണ്ണമാണ് എന്ന തോന്നല്‍ ഉള്ളതുകൊണ്ട് ആകാം, അതെന്നും ആ പൂര്‍ണമായ ഫീലോടെ മനസ്സിൽ നില നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടുമാകാം. “നിയോഗം-2” ന്റെ അവസാന ഭാഗം മാത്രം, “നിയോഗം-3” വായിക്കുന്നതിനു മുന്നോടിയായി ഇവിടെ നിന്ന് വായിച്ചപ്പോഴും അങ്ങനെ തോന്നി. അതിനര്‍ത്ഥം സെക്സ് സീനുകളാണ് ഒരു കഥയെ താങ്ങി നിര്‍ത്തുന്നത് എന്നല്ല, എന്റെ പ്രിയപ്പെട്ട കഥകളെല്ലാം തന്നെ “പ്രണയം” കാറ്റഗറിയിലുള്ളവ ആയിരുന്നു, ഞാന്‍ ഏറ്റവും വായിക്കാന്‍ ഇഷ്ടപ്പെടുന്നതും ആ കഥകൾ ആണ്. പക്ഷേ, നമ്മൾ ആദ്യം ഒരു രീതിയില്‍ വായിച്ച് ഇഷ്ട്ടപെട്ടിട്ട്, മറ്റൊരു രീതിയില്‍ വായിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ല. മാത്രവുമല്ല, താങ്കളുടെ കഥകളില്‍, ആ സീനുകളിലും, കാമം എന്ന വികാരത്തേക്കാളുപരി, പ്രണയം ആണ് തുളുമ്പി നില്‍ക്കുന്നത്, അവ കഥയ്ക്ക് വളരെ അനുയോജ്യമായവയും, കഥയുടെ ഒഴുക്കിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായിരുന്നു.
പലയിടത്തും കണ്ട കമന്റുകളിൽ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് താങ്കളുടെ മനസ്സിനെ വിഷമിപ്പിച്ച എന്തൊക്കെയോ കാര്യങ്ങള്‍ കാരണമാണ് താങ്കൾ KK യില്‍ നിന്നും മാറി നില്‍ക്കുന്നതും, എല്ലാ കഥകളും അവിടെ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചതെന്ന്. താങ്കളുടെ എഴുത്തിന്റെ ആരാധകര്‍ക്ക് അത് വളരെയധികം വേദന ഉളവാക്കുന്നതായിരുന്നു, വ്യക്തിപരമായി എനിക്കും. ഏതു തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും താങ്കൾക്കുണ്ട്, അത് തികച്ചും വ്യക്തിപരവുമാണ്, ഞാനതിനെ പൂർണ്ണമായും ബഹുമാനിക്കുന്നു. എന്നിരുന്നാലും, ഒരു കാര്യം മാത്രം എനിക്ക് പറയാനുണ്ട്, ദയവായി അത് കേൾക്കണം, ഉചിതമല്ലെങ്കിൽ അത് തള്ളിക്കളയാം, പറഞ്ഞതിന് ക്ഷമിക്കുകയും ചെയ്യണം. മുഖം പോലുമറിയാത്ത താങ്കളെ പോലുള്ള എഴുത്തുകാരെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന, പൂർണ്ണമായി തൃപ്തിപ്പെടുത്തുന്ന കഥകൾ അല്ലാത്തവയിൽ പോലും ആ എഴുതിയ ആളുടെ ശ്രമത്തേയും, കഴിവിനേയും അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന ഒരു സാധാരണ വായനക്കാരനാണ് ഞാൻ, എന്നെ പോലുള്ള ഒരുപാട് പേരുണ്ട്. അവർക്കു വേണ്ടിയാണ് ഞാൻ പറയുന്നത്.
നമ്മൾ ജീവിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ്, നമ്മളെ താല്‍പ്പര്യമില്ലാത്തവർക്കും, ഇഷ്ടമില്ലാത്തവർക്കും വേണ്ടിയല്ല. വിമർശനങ്ങൾ അതിനു കൊടുക്കേണ്ട പ്രതിപക്ഷ ബഹുമാനത്തോടെ തള്ളുകയോ, കൊള്ളുകയോ ചെയ്യുക. പ്രത്യേകിച്ച് ഒരു കലാകാരന്‍, എഴുത്തുകാരന്‍, അവന്റെ ആയിരം വിമര്‍ശകർക്കു വേണ്ടിയല്ല, അവനെ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളെങ്കിൽ, അയാൾക്കു വേണ്ടി, അവനെ തൃപ്തിപ്പെടുത്താനായിരിക്കണം അവന്റെ തൂലിക ചലിപ്പിക്കേണ്ടത്. നല്ലതിനെ നമുക്ക് മനസ്സിലേക്കെടുക്കാം, ചീത്തയായതിനെ നമുക്ക് ഒരു പുഞ്ചിരിയോടെ മാറ്റി നിര്‍ത്താം, ആ “ചീത്ത” പൂർണ്ണമായും ഇല്ലാണ്ടാവുകയില്ല, കാരണം അതു കൂടി ചേര്‍ന്നതാണീ ലോകം. നമ്മളുടെ സ്വന്തം സങ്കടത്തേക്കാളുപരി നമ്മളെ സ്നേഹിക്കുന്നവരുടെ ഇഷ്ടത്തിനും, സന്തോഷത്തിനല്ലേ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്, എന്റെ വാക്കുകളല്ല, താങ്കളുടെ തന്നെ കഥകളിലൂടെ നമ്മുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ പറഞ്ഞതാണ്.
അതിനാൽ, KK യില്‍ “മാലാഖയുടെ കാമുകന്റെ” കഥകളെല്ലാം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും വീണ്ടും വരണമെന്ന് അതിയായ ആഗ്രഹമുണ്ട്. തീരുമാനം താങ്കളുടേതാണ്, താങ്കളുടെ ഇഷ്ടമാണ്. ഒപ്പം “നിയോഗം-3” അവിടെ
തന്നെ കാണാനും, വായിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. എഴുതുന്ന പുതിയ കഥകള്‍ ഇവിടെ മാത്രമാണെങ്കിലും ഒരു പ്രശ്‌നവുമില്ല, കാരണം നമ്മൾ ആദ്യം ആ കഥ എങ്ങനെ വായിക്കുന്നോ അതാണ് അതിന്റെ ആത്മാവും, സത്തയും, പൂർണതയും. അപേക്ഷയാണ്, അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഒരുപാട് സ്നേഹത്തോടെ,
അപരിചിതൻ..!!
ഞാനും ഈ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു
ഒത്തിരി സന്തോഷം ഈ തുറന്നു പറച്ചിലിന്.. കഥകൾ ഒക്കെ ഇഷ്ടമാണ് എന്നറിഞ്ഞതിലും സന്തോഷം..
അവിടെ നിന്നും മാറിയത് കുറെ ആളുകളെ വേദനിപ്പിക്കുന്നുണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്..
അവിടെ ഞാൻ വായിച്ചു കൊണ്ടിരുന്നത് ആൽബിയുടെ ഒളിയമ്പുകളും ആരോമലിന്റെ കടുംകെട്ടും മാത്രമാണ്.. പിന്നെ സ്മിതയുടെ കഥ.. വേറെ ഒന്നും വായിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ എന്റെ കഥകളിൽ വരുന്ന കൊമെന്റ് നോക്കാനും കഥ ഇടാനും അല്ലാതെ ആ സൈറ്റിൽ പോകുന്നുണ്ടായിരുന്നില്ല.. എന്റെ കഥകൾ ഇഷ്ടമുള്ളവർ കുറേയാളുകൾ ഉണ്ട്.. അതിൽ ചിലർ എന്റെ ജീവിതത്തിൽ വളരെ അടുപ്പം ഉള്ളവരും ഉണ്ട്.. എന്റെ കഥയുടെ അപ്ഡേറ്റുകൾ കൊടുത്തുകൊണ്ടിരുന്നതും അവരൊക്കെ തന്നെയാണ്..
കൂടാതെ ഒരേ സമയം രണ്ടു ക്യാരീർ കൊണ്ടുനടക്കുന്നവൻ ആണ് ഞാൻ.. അതിൽ ഒന്ന് മിക്കവർക്കും അറിയാം.. ഒരു കോളേജ് അദ്ധ്യാപകൻ ആണ് ഞാൻ..
എന്റെ ടോപ് 10 ഹോബ്ബിയിൽ പോലും ഈ കഥയെഴുത്ത് വരുന്നില്ല.. അതുകൊണ്ടു തന്നെ അതിന്റെ പേരിൽ എന്റെ കൂട്ടുകാരെയും വീട്ടുകാരെയും ചീത്ത കേൾപ്പിക്കാൻ ആഗ്രഹം ഇല്ല.. എന്നെ അതും ഇതും പറയുന്നത് ഓക്കേ ആണ്..
എന്നിരുന്നാലും ഈ സൈറ്റ് ഒരു കുടുംബം ആണ്.. ഞാൻ വിരളമായേ ഇവിടെ വരാറുള്ളൂ.. ഇനി അവിടേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല.. അവിടെ തന്നെ നിൽക്കണം എന്ന് വിചാരിച്ചതാണ് പക്ഷെ എന്നെ അങ്ങോട്ട് കൊണ്ടുപോയ ആൾ എന്നെക്കൊണ്ട് വാക്ക് ചെയ്യിച്ചു ഇനി കഥ വായിക്കാൻ പോലും പോവരുത് എന്ന്. അവൾ അത്രക്കും പ്രാധാന്യം ഉള്ള ഒരു വ്യക്തിയാണ് എനിക്ക്.. എന്റെ കഥ കാരണം അവളെ വരെ അവറ്റകൾ വെറുതെ വിട്ടില്ല എന്നതും വാസ്തവം.. പിന്നെ പറഞ്ഞത് ശരിയാണ്.. അവർ അവരുടെ സ്വഭാവം കാണിച്ചു.. അത്ര തന്നെ..
ക്ഷമിക്കുമല്ലോ. നിരാശപെടുത്തിയതിൽ എനിക്കും സങ്കടം ഉണ്ട് പക്ഷെ വാക്കുകൾ പറഞ്ഞാൽ മാറില്ല.. അതുകൊണ്ടു ആ സൈറ്റ് ലിങ്ക് പോലും എന്റെ ഒരു ഡിവൈസിലും ഇല്ല..
സ്നേഹത്തോടെ.. കഥകൾ ഇവിടെ തന്നെ ആയിരിക്കും.. ❤️
We are with You ❤️
?
With Love ?
പ്രിയപ്പെട്ട മാലാഖയുടെ കാമുകാ, ലിനൂ..
താങ്കളുടെ മറുപടി കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, എന്റെ അഭിപ്രായം വായിച്ചല്ലോ, അതിനെ പോസിറ്റീവായെടുത്ത് തിരിച്ച് മറുപടി തന്നല്ലോ, സന്തോഷം..സന്തോഷം മാത്രം..?
ഞാന്‍ ആദ്യം പറഞ്ഞതുപോലെ തീരുമാനം താങ്കളുടെ ഇഷ്ടമാണ്, ഞാനത് സർവതാ മാനിക്കുന്നു. താങ്കളുടെ കഥകൾ കാണാതായതായിന്റെ ആധിയിലും, സങ്കടത്തിലും, പലയിടത്തെയും കമന്റുകള്‍ തപ്പി നടന്നപ്പോൾ താങ്കളുടെയും, ഒപ്പം താങ്കൾ സൂചിപ്പിച്ച ആ പ്രിയപ്പെട്ട സുഹൃത്ത് “വേദിക” യുടെയും കമന്റുകള്‍ ഈ പറഞ്ഞ വിഷയത്തെ മുന്‍നിര്‍ത്തി കണ്ടിരുന്നു. താങ്കളെ കുറിച്ചും, കുടുംബത്തെക്കുറിച്ചും, വേദികയെ കുറിച്ചും അനാവശ്യം പറഞ്ഞ അവർ ആരാണെന്നോ, എന്താണ് പറഞ്ഞത് എന്നോ എനിക്കറിയില്ല. അത് എന്ത് തന്നെ ആണെങ്കിലും താങ്കള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ അത് പൂര്‍ണമായും തെറ്റു തന്നെയാണ്. അതുപോലെ കുറേ വെട്ടുക്കിളി കൂട്ടങ്ങൾ എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉണ്ട്, അണോണിമിറ്റിയുടെ മറയിലിരുന്നുകൊണ്ട് എന്ത് തരവഴിത്തരവും പറഞ്ഞ്, അനാശാസ്യവും, ആഭാസവുമായ കമന്റുകള്‍ കാണുന്ന ഇടത്തൊക്കെ ഇട്ട് എന്തോ കേമത്തം ചെയ്ത പോലെ സ്വയം ആത്മനിര്‍വൃതി അടയുന്ന കുറേ പാഴ്ജന്മങ്ങൾ.
എങ്കിലും താങ്കളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടും, ആ എഴുത്തിന്റെ ആസ്വാദകൻ എന്ന സ്വാതന്ത്ര്യത്തിലും ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ, തെറ്റാണെന്ന് തോന്നുവാണെങ്കിൽ പൊറുക്കണം, ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചത് തള്ളി കളഞ്ഞേക്കണം. കലാകാരായവർക്കെല്ലാം, അവർ സിനിമാക്കാരകട്ടെ, നാടകപ്രവര്‍ത്തകര്‍ ആകട്ടെ, സംവിധായകരാകട്ടെ, എഴുത്തുകാരാകട്ടെ, സംഗീതഞ്ജരാകട്ടെ, കഥകളി വിദ്വാനാകട്ടെ, നർത്തകരാകട്ടെ, അങ്ങനെ സർഗാത്മകമായ കഴിവുകൾ കിട്ടിയ ഏതാളുമാകട്ടെ, അവർക്കെല്ലാം ആസ്വാദകരുടേയും, ആരാധകരുടേയും അത്രയും തന്നെ വിമര്‍ശകരും, വെറുക്കുന്നവരും ഉണ്ടാകും. നമുക്ക് പല കഴിവുകളും പരിശീലനത്തിലൂടെ നേടിയെടുക്കാനും, പ്രയോഗത്തില്‍ വരുത്തുവാനും സാധിക്കും, പക്ഷേ സര്‍ഗാത്മകമായി നമുക്ക് ലഭിക്കുന്ന കഴിവും, അതിലൂടെ ആ കലാരംഗത്ത് മുന്നേറുന്നതും ഈ അനാശാസ്യ കമന്റുകള്‍ വിസര്‍ജ്ജിക്കുന്ന വെട്ടുക്കിളി കൂട്ടത്തിനൊന്നും തലകുത്തി നിന്നാൽ പോലും സാധിക്കില്ല. ഞാന്‍ മുന്നേ പറഞ്ഞതിലെ പല കലകളും നമുക്ക് കഠിനമായ പരിശീലനത്തിലൂടെയും, ആത്മാര്‍ത്ഥമായ അർപ്പണ ബോധത്തിലൂടെയും സ്വായത്തമാക്കാനും, കഴിവു തെളിയിക്കാനും സാധിക്കും. പക്ഷേ, “എഴുത്ത്”..അത് അങ്ങനെ ആർക്കും ചുമ്മാ കയറി മേയാൻ പറ്റുന്ന മേഖലയല്ല..അതിന് തികച്ചും സര്‍ഗാത്മകമായ കഴിവ് വേണം, അനുഭവങ്ങള്‍ വേണം, ചിന്താശേഷി വേണം, ഭാവനാസമ്പന്നത വേണം, തങ്ങളുടെ എഴുത്തിനാൽ വായനക്കാരെ സന്തോഷിപ്പിക്കാനും, സങ്കടപ്പെടുത്താനും, ചിന്തിപ്പിക്കാനും, ത്രസിപ്പിക്കാനും, മനസ്സു നിറയ്ക്കാനും കഴിയണം, അതെല്ലാവർക്കും കഴിയില്ല. ആ സര്‍ഗാത്മകത ധാരാളമായി ലഭിച്ചിട്ടുള്ള ഒരാളാണ് “മാലാഖയുടെ കാമുകാ”..നീ, എഴുത്ത് നിന്റെ ടോപ് 10 ഹോബികളിൽ ഇല്ലെങ്കില്‍ പോലും.
ഞാനൊന്ന് ചോദിക്കട്ടെ, മോഹന്‍ലാലിനേയും, മമ്മൂട്ടിയേയും ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്..ആ കൂട്ടത്തിൽ തന്നെ തമ്മിൽ കടിച്ചു കീറാൻ നില്‍ക്കുന്ന, തന്റെ ആരാധനാപാത്രമല്ലാത്ത ആളെ കാണുന്നിടത്തൊക്കെ ചീത്ത പറയുന്ന, വളരെ മോശമായ കമന്റുകള്‍ പടച്ചു വിടുന്ന മറ്റൊരു കൂട്ടം ഉണ്ട്, അവര്‍ക്കു ഇഷ്ടപ്പെട്ട നടന്റെ നല്ല കഥാപാത്രങ്ങള്‍ കാണാനും, ആസ്വദിക്കാനും, മനസ്സിലാക്കാനും ഉള്ളതിനേക്കാൾ താല്‍പ്പര്യം മറ്റേ ആളെ അപകീര്‍ത്തിപ്പെടുത്താനും, അയാളെ ചീത്ത പറയാനും, അയാളെ കുറിച്ചുള്ള മോശം ചിത്രങ്ങളും, വീഡിയോകളും വികൃതമായി ഉണ്ടാക്കാനുമാണ്. ഇത് ഇവർക്കു മാത്രമല്ല, മറ്റെല്ലാ കലാകാരൻമാരുടെ കാര്യത്തിലും അതെ. അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നമ്മളതെല്ലാം കാണാറുള്ളതല്ലെ, അത് കണ്ട് അവർ അഭിനയവും, സിനിമയും മതിയാക്കി പേജും പൂട്ടി പോകുന്നുണ്ടോ, ഇല്ല..കാരണം അവർ നില നില്‍ക്കുന്നത് ആ വെട്ടുക്കിളി കൂട്ടത്തിനു വേണ്ടിയല്ല, മറിച്ച്, അവരെ ഇഷ്ടപ്പെടുന്നതിനൊപ്പം, മറ്റുള്ളവരേയും സ്നേഹിക്കുകയും, ബഹുമാനിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സര്‍വോപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന സിനിമ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകട്ടെ, ആ മാധ്യമത്തെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന ആ ആസ്വാദകര്‍ക്ക്, ആ ആരാധകര്‍ക്ക് വേണ്ടിയാണ്.
എം ടി യുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരുടെ അത്രയും തന്നെ വിമര്‍ശിക്കുന്നവരുമുണ്ട്, “രണ്ടാമൂഴം” വളരെ ബോറായ ഒരു ആഖ്യാനമാണെന്ന് പറഞ്ഞവരുണ്ട്, “വടക്കൻ വീരഗാഥ” ചരിത്രത്തെ മനപ്പൂര്‍വ്വം വളച്ചൊടിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞവരുണ്ട്, “പാട്രിയാർക്കി” യിൽ ഊന്നി നിന്ന് കഥ പറയുന്ന ആളാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. നമ്മൾ ഇന്നു ഏറെ പ്രകീര്‍ത്തിക്കുന്ന “ഭരതൻ” എന്ന സംവിധായകന്റെ പല സിനിമകളും ഇറങ്ങിയ കാലത്ത് നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങിയവ ആയിരുന്നു, “സെക്സ് പടം” എന്ന് അധിക്ഷേപിച്ചവർ പോലുമുണ്ട്. ആത്മാര്‍ത്ഥമായ, ആരോഗ്യപരമായ, സൃഷ്ടിപരമായ വിമര്‍ശനങ്ങൾ നമുക്ക് മുഖവിലക്കെടുക്കാം, തികഞ്ഞ ബഹുമാനത്തോടെ പ്രതികരിക്കാം, തിരിച്ച് സംവാദിക്കാം, അല്ലാത്തവ തള്ളിക്കളയുക തന്നെ വേണം. അങ്ങനെ ധാരാളം പേര്‍ വിമര്‍ശനം ഏറ്റുവാങ്ങിയപ്പോൾ തന്നെ, ഓടാന്‍ മനസ്സില്ലാതെ, ഇഷ്ടപ്പെടുന്നവരെ കരുതി, അതൊരു ചെറിയ സമൂഹം ആണെങ്കിൽ പോലും, അവര്‍ക്കു വേണ്ടി കലാസൃഷ്ടികൾ വീണ്ടും, വീണ്ടും ആവേശത്തോടെ ചെയ്തവർ ആണ്. ഞാനൊന്ന് ചോദിക്കട്ടെ, ഈ സൈറ്റിലും നേരത്തെ പറഞ്ഞ പോലത്തെ വെട്ടുക്കിളി കൂട്ടങ്ങള്‍ ഉയർന്നു വരുന്നുണ്ട്, പലയിടത്തും കാണാനുമുണ്ട്, അപ്പോൾ നാളെ ചിലപ്പോൾ നമ്മുടെ നേര്‍ക്കു ആ വെട്ടുക്കിളി കൂട്ടങ്ങള്‍ ആര്‍ത്ത് വരുമ്പോള്‍ “പ്രിയപ്പെട്ട മാലാഖയുടെ കാമുകാ”, നീ നിന്നെ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ള സാധാരണ വായനക്കാരെ വിട്ട് വേറൊരിടത്തേക്ക് പോകുമോ? നമ്മൾ എങ്ങോട്ട് ഓടാന്‍ ആണ്, ഈ ഭൂമിയുടെ അറ്റം വരെ?..അതിനു ശേഷം? നമ്മളെ കാരണമില്ലാതെ വെറുക്കുന്ന, ആത്മാര്‍ത്ഥതയില്ലാതെ വിമര്‍ശിക്കുന്ന, ആ കൂട്ടർ ഓടട്ടെ, അതല്ലെ ഹീറോയിസം..!!
ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും അവിവേകമായി തോന്നിയെങ്കിൽ ക്ഷമിക്കണം, നേരത്തെ പറഞ്ഞ തീരുമാനത്തെ പൂര്‍ണമായും ബഹുമാനിക്കുന്നു, എങ്കിലും ഇത് താങ്കളോട് പറയണമെന്ന് തോന്നി, താങ്കളോട് മാത്രമല്ല, സമാനമായ കാരണങ്ങള്‍ കൊണ്ട് ഈ സൈറ്റിലും, ആ സൈറ്റിലും മാറി നില്‍ക്കുന്ന പലരോടുമായിട്ടും കൂടെ പറഞ്ഞതാണ്, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട “മാലാഖയുടെ കാമുകനോട്”. എന്നിരുന്നാലും, താങ്കളുടെ ഏത് തീരുമാനത്തേയും സന്തോഷത്തോടെ സ്വീകരിക്കും, ആ കൂട്ടുകാരി, പ്രിയപ്പെട്ട “വേദിക” യുടെ കൂടെ അഭിപ്രായം നോക്കി തന്നെ ചെയ്താല്‍ മതി, അതാണ് അതിന്റെ ശെരി, ഞാൻ എന്റെ വിഷമവും, ആഗ്രഹവും രേഖപ്പെടുത്തി എന്ന് മാത്രം.
ഒരുപാട് സ്നേഹത്തോടെ,
അപരിചിതൻ..!!
Thagal parajathu sheriyanu pakshe evide katha post cheyyunna karyam enne pole orupaduper arijitilla.njan M K ye orupadu thavana nokki kittiyilla eppoyanu e saitil kadathu thagaluda katha valare eshtapettathukodanu edakku edakku thagale athil serch chaithu kodirunnu.nirashayayirunnu bhalam . Ennu veedum serch chaithappol aanu veedum kanan edayayathu. sathoshamayi eniyulla kathagal evide thanne kanumallo.eni marugayanegil munkooti ariyikkane. Ennu MKyude ayiram aradagaril oruvan.♥️
ഇമേജ് ആഡ് ചെയ്യാൻ പറ്റിയ നോട്ട് പാഡ് ഏതാ ഉള്ളത്
ഗൂഗിൾ ഡോക്സ്
നാളെ കിട്ടുമോ
ഹായ് ,
ഈ സൈറ്റിൽ ബ്രോ കൂടാതെ നല്ല ലൗ സ്റ്റോറി എഴുതുന്നവർ ആരൊക്കെയാണ്…?
എല്ലാവരും നല്ല ezhuthkaaraan. ലവ് സ്റ്റോറി എന്ന ടാഗ് search ചെയ്താൽ മതി ബ്രോ
അപരാജിതൻ കിളിപോകുന്ന ഐറ്റം ആണുമോനേ????
അപരാചിതന്റെ Likesnte ennam kand kilipoyi??
എംകെ ബ്രോ ഈ കഥയിൽ മെറിനെ കൂടി റോഷന്റെ ഭാര്യ ആക്കിയിരുന്നെങ്കിൽ അടിപൊളി ആയേനെ ഒരു ആഗ്രഹം പറഞ്ഞതാണട്ടോ ♥♥♥
കട്ടില് നമ്മുടെ ഇഷ്ടത്തിനുള്ള വലുപ്പത്തിൽ പണിയിക്കാമെങ്കിലും കിടക്ക സ്റ്റാൻഡേർഡ് സൈസിൽ മാത്രേ കിട്ടൂ ചേട്ടാ…???
രണ്ട് Standard Size ൽ ഉള്ള കിടക്കക്ക് അനുസരിച്ചുള്ള Measurement എടുത്ത് കട്ടിൽ പണിയിച്ചാൽ പോരേ ബ്രോ ???
കിംഗ് സൈസ് ഉണ്ടല്ലോ ചെങ്ങായി ??
അപ്പൊ മെറിനും ഒരു സ്കോപ്പ് ഇണ്ടല്ലേ ബ്രോ
ചെക്കൻ പാവം അല്ലെ.. ?
ചെക്കൻ പാവം ആണ് ???
Mkchetta real name mathram parayamo
?
റോഷൻ.. ?
ഓ… മൈ….. ഗാഡ്…
ഇതിവിടെ വന്നോ….
ഞാൻ എക്സാമിന്റെ തിരക്ക് കഴിഞ്ഞ് ഫ്രീ ആയിട്ട് കുറച്ച് ദിവസമേ ആയുള്ളൂ… ഇങ്ങോട്ട് വരാറേ ഉണ്ടായില്ല.ഖുറേ വായിക്കാനുണ്ട്. ഇനി പതുക്കെ എല്ലാം വായിക്കണം. ഇന്നാണെങ്കിൽ Godzilla vs Kong കണ്ട് വന്നേയുള്ളൂ… വൈകാതെ വായിച്ച് അഭിപ്രായം പറയാം ട്ടോ….
Padam poliallarnno ♥️
Kong♥️
ആഹാ കണ്ടിട്ടില്ലല്ലോ എന്ന് വിചാരിച്ചതാണ്.. ?