നിനക്കായ്‌ [Neethu M Babu] 68

കുതിച്ചൊഴുകുന്ന പുഴയിൽ പെട്ട് പോയ പനിനീർദളം പോലെ അവനിൽ നിന്ന് മോചിതയാവാനാവാതെ ദിശയറിയാതെ അവളുടെ മനസ്സ് ഒഴുകിക്കൊണ്ടിരുന്നു. ആദ്യമായാണ് അവൻ അരികിൽ ഉണ്ടായിട്ടും പുറത്തെ ഈ മഴ താൻ ആസ്വദിക്കാതെ പോകുന്നതെന്ന് അവളോർത്തു..
അത്രമേൽ സ്നേഹിച്ചിട്ടും അപരിചിതർ ആവുകയാണല്ലോ…..
ഈ മഴ തോരാതെ ഇരുന്നെങ്കിൽ….
ഈ മാറിന്റെ ചൂട് എന്നിൽ നിന്നും വിട്ട് അകലാതിരുന്നെങ്കിൽ….
ഈ രാത്രി പുലരാതെ ഇരുന്നെങ്കിൽ…