നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961

ശനിയാഴ്ച ഇന്റർവ്യൂസ് ഒന്നും ഇല്ലാത്തതിനാൽ കൃത്യം 5 മണിക്ക് തന്നെ ഞാൻ മനുവിന്റെ ഓഫീസിലെത്തി റിസെപ്ഷനിൽ പറഞ്ഞിട്ട് വന്നു ഒരിടത്തു ഓരത്തിൽ സമാധാനമായി ഇരുപ്പുറപ്പിച്ചു. കാണാൻ അഴകുള്ള ചുള്ളത്തികളും ചുള്ളന്മാരും കൈകൾ കോർത്തു വന്നും പോയും കൊണ്ടിരുന്നു. ഞാൻ അവരെ കണ്ടുംകൊണ്ടിരുന്നു, വേറെ എന്ത് ചെയ്യാൻ? കയ്യിൽ പണമുള്ളവർക്കേ കാമുകിമാരും കൂട്ടുകാരും ഒക്കെ വാഴൂ).

ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോൾ മനു ഇറങ്ങിവന്നു അവന്റെ ഷൂ വിന്റെ ഏരിയയില്നിന്നും ഒരു പത്തു അടി തള്ളി നിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു. അവന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ വരുന്നുമുണ്ട്.
അപ്പോഴേക്കും അജി വന്നു. ഹീറോ വിന്നർ ബൈക്ക് ഒരു സൈഡ്ൽ വെച്ചിട്ട് കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ (അല്പന് ഐശ്വര്യം വന്നാൽ ത്രിസ്സന്ധ്യക്കും കറുത്ത കൂളിംഗ്‌ ഗ്ലാസ്സ് വെക്കും എന്ന് ഒരു മഹാൻ പറഞ്ഞത് ഓർമ്മ വന്നു) കറക്കി മൂക്കത്ത് വെച്ച് മുടി മാടി ഒതുക്കി ഒരു കമലഹാസ്സൻ സ്റ്റെയിലിൽ അടിപൊളിയായി പോസ് ചെയ്തു. ജോലി സ്ഥലത്തുനിന്നു നേരെ വന്നതാണെന്നു തോന്നുന്നു. പെട്ടെന്നു വന്നു വാഷ് റൂമേവിടാണെന്നു ചോദിച്ചു ഓടിപ്പോകുന്നതും, കാര്യം കഴിഞ്ഞു ഓടി വരുന്നതും കണ്ടു.

മുടിയൊക്കെ ഒന്ന് നനച്ചു ഒതുക്കിയിട്ടുണ്ടെന്നു തോന്നുന്നു. ഒന്ന് ഫ്രഷ് ആയിട്ടുണ്ട്. കറുത്ത ജീൻസ് റോസു കളർ ടി ഷർട്ട്‌ ചേരുന്ന ഷൂ പിന്നെ ഒരു സ്റ്റൈൽ ബാഗും എല്ലാം കൂടി അടിപൊളി ചുള്ളൻ.

അപ്പോളാണ് ഞാനും അത് ശ്രദ്ധിച്ചത് എല്ലാ പെണ്‍കുട്ടികളും അവനെ നോക്കി ചിരിച്ചു കൊണ്ട് പോകുന്നു അവനും അത് ശ്രദ്ധിച്ചു ഞങ്ങൾ വായ പൊളിച്ചു നോക്കി നില്ക്കുന്നത് കണ്ടു “കണ്ടോട എന്റെ ഗ്ലാമർ — എവിടെ പോയാലും ഇവറ്റകൾ എന്നെ വിടുന്നില്ല എന്ന പോലെ ഒരു ചിരി ചിരിച്ചു”.

ചുള്ളൻ ഭയങ്കര സ്റ്റൈൽ – എന്നിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു “ശ്ശോ എന്റെ ഈ നശിച്ച സൌന്ദര്യം കൊണ്ട് ഞാൻ മടുത്തു കണ്ടില്ലേ എല്ലാ പിള്ളാർക്കും എന്നെ അറിയാം എന്നാ ഒരു ചിരിയാ ചിരിക്കുന്നെ… എനിക്ക് വയ്യ ഒന്നിരിക്കട്ടെ”

പിന്നെയും പോകുന്ന പിള്ളാരെല്ലാം ഇവനെ നോക്കി ചിരിക്കുന്നുണ്ട് ചിലര് മറ്റുള്ളവരോടു പറഞ്ഞു എല്ലാരും കൂടെ ചിരിക്കുന്നു, പിന്നെ ചിലര് കൂട്ടച്ചിരി അത് വേറെ..
നമ്മുടെ കമല ഹാസ്സൻ ഒന്നുകൂടെ സ്റ്റൈൽ മന്നൻ ആയിട്ട് ഇരിക്കുന്നു

എനിക്ക് എന്തോ ഒരു പന്തികേട്‌ പ്രശ്നം ഞാൻ കണ്ടു പിടിച്ചു അജിയുടെ അടുത്ത് ചെന്ന് പറഞ്ഞു, “ഡാ താഴെ നോക്ക്”

“പോടാ പെണ്‍ പിള്ളേരെല്ലാം ഇവിടെയാ താഴെ ആരാ ഉള്ളേ. എന്നെ ശല്യം ചെയ്യാതെ”.

20 Comments

  1. നന്നായിട്ടുണ്ട്.

    1. Nandi??

  2. സന്തോഷേട്ടാ…. കഥ കുറച്ചു കൂടെ പേജ് കുട്ടി എഴുതാമോ…… നല്ല രസമുണ്ടായിരുന്നു വായിക്കാൻ ❤❤

    1. Thx dear
      Pakshe ithil page koottaan onnum illaayirunnu

  3. സന്തോഷ്‌ ബ്രോ,
    അടിപൊളി ബാംഗ്ലൂർ കഥകൾ ഓരോന്നായി പോരട്ടെ…

    1. Nandi saho
      Theerchayaayum. Admin Bro busy aayathinaal publishing late aakunnu

  4. വിശ്വനാഥ്

    ???????????????

    1. Rose nu bhayankara vilayulla ppol ithrayadhikam?
      Thx ??

  5. നല്ല കഥ.. രസകരമായി ആവതരിപ്പിച്ചു.. ??❤
    പക്ഷെ അവസാനം ഒരു കുഞ്ഞു നൊമ്പരം കൂടെ ????

    1. What to do?
      Life’s like that bro ?☺️?

  6. സന്തോഷ്‌ ജി
    കഥ കണ്ടു വായിച്ചിട്ടില്ല.. നാളെ വെളുപ്പിന് എഴുന്നേറ്റു കാട്ടിൽ മേക്കതിൽ ഭഗവതി temple പോകുവാ.. So നാളെ വായിച്ചു അഭിപ്രായം പറയാം ??????

    1. No problem bro
      Ente anweshanam ariyichekkane (bhagavathiye)

      1. പറഞ്ഞിട്ടുണ്ട് ?????

        1. Nandi Reghu ?

  7. ഓരോ പ്ലേറ്റ് കഥകൾ ആഴ്ചയിൽ മൂന്നെണ്ണം പോരട്ടെ..!!! ???
    ഒന്നൊന്നര നായരും നാടോടി നായരും ???

    ഈ പറഞ്ഞ പാളയ.. മല്ലേഷ്, ജിഎം, അന്നസാന്ദ്ര, ഇതിലേതെങ്കിലുമാണോ?

    1. Annasaandra
      Athe

  8. സന്തോഷേ… ???.. ഓർമ്മകൾ… ഓർമ്മകൾ.. ഓടക്കുഴ….
    ??

    1. Oothiyilla, George ??
      Athokke oru kaalam

      1. ????

        1. ????
          Sambhavam

Comments are closed.