നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ
Author :Santhosh Nair
പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ).
അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്.
ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം.
————-
നേരത്തെ എഴുതി നിർത്തിയ ബാംഗ്ലൂർ വാരാന്ത്യം ഓർമ്മയുണ്ടല്ലോ. ബാങ്കിൽ ജോലി കിട്ടുന്നതിനുമുമ്പ് ഞങ്ങൾ കുറച്ചുപേർ ജോലി അന്വേഷിച്ചു നടക്കുന്നുണ്ടായിരുന്നു, HAL ൽ ഒരു ചെറിയ വീട് (കുറച്ചു അകത്തു ഒരു പാളയയിൽ) ഞാൻ നായരെ കൂടാതെ അജി നായർ മനു നായർ പിന്നെ ഒന്ന് രണ്ടു ചെറിയ നായർമാരും (ചിലരൊക്കെ വന്നും പോയും ഇരിക്കും — ഞങ്ങൾ അവരെ ഒക്കെ നാടോടി നായർമാർ എന്ന് വിളിക്കും).
നേരത്തെ ഒരിക്കൽ പറഞ്ഞത് പോലെ അജി നായർ ഒറ്റയ്ക്ക് തന്നെ ഒരു ഒന്നൊന്നര നായർ ആയിരുന്നു. ഒരു ബോക്സർ കം ജീവിച്ചിരിക്കുന്ന കാമദേവൻ – വഴിയെ പോകുന്ന എല്ലാ പെണ്‍കുട്ടികളും ആന്റിമാരും ഈ വഴി വരുന്നത് ഈ സുന്ദര പുരുഷനെ കണ്‍ കുളിർക്കെ കാണാൻ മാത്രം ആണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം (സൗന്ദര്യം ഒരു ശാപമാണല്ലോ ഈശ്വരാ).
ആ സമയത്ത് ഈയുള്ളവൻ അല്പം research നടത്തുക ആയിരുന്നതിനാൽ (ഹൌ ടു ബെഗ് ഫോർ എ ബെറ്റർ ജോബ്) ഈ സുന്ദര കളേബരന്റെ സുന്ദര ലീലാ വിലാസങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. എന്തായാലും ചില രസകരമായ സംഭവങ്ങൾ ഞാൻ ചേർക്കുന്നുണ്ട് – അതിൽ ഒന്നാണ് ഇത്:.
മുൻ കുറിപ്പ് — ഇതിലെ കഥാ പാത്രങ്ങൾ എല്ലാം ജീവിച്ചിരിക്കുന്നവരായാതിനാൽ വായിക്കുന്നവർ സ്വന്തം ജാമ്യത്തിലോ ആൾ ജാമ്യത്തിലോ വായിക്കുക.
അജി പുതിയ ഡ്രസ്സ് വാങ്ങി. അടിപൊളി കറുത്ത ജീൻസ് റോസു കളർ ടി ഷർട്ട് പിന്നെ കൂടെ അത്യാവശ്യം വേണ്ട മറ്റു “സാധനങ്ങളും”. അത് വാങ്ങിയപ്പോൾ മുതൽ അവനു അത് ഇടാഞ്ഞിട്ടു ചൊറിച്ചിലായി. അവസാനം മനു (മനു ഇന്ദിരാനഗറിൽ ഉള്ള ഒരു ഫേമസ് ബ്യൂട്ടി ക്ലിനിക്കിൽ സ്റ്റാഫ് ആണ്) പറഞ്ഞു “അജി നീ ഇത് ശനിയാഴ്ച ഇട്ടോണ്ട് എന്റെ ഓഫീസിൽ വാ. പുതിയ ഒരു അടിപൊളി കുട്ടി ജോയിൻ ചെയ്തിട്ടുണ്ട്, അവരെ ഒക്കെ പരിചയപ്പെടുത്താം.”
ചെക്കനു സന്തോഷം ആയി. ഇന്ന് പൂണ്ടു വിളയാടും, ഉറപ്പു – എന്താ ഒരു നെഗളിപ്പ്. ഞങ്ങൾ 3 പേരും ശനിയാഴ്ച വൈകിട്ട് ഇന്ദിരാനഗരിൽ വൈകിട്ട് 5 മണിക്ക് ഒത്തു കൂടാം എന്ന് തീർച്ചപ്പെടുത്തി.
നന്നായിട്ടുണ്ട്.
Nandi??
സന്തോഷേട്ടാ…. കഥ കുറച്ചു കൂടെ പേജ് കുട്ടി എഴുതാമോ…… നല്ല രസമുണ്ടായിരുന്നു വായിക്കാൻ ❤❤
Thx dear
Pakshe ithil page koottaan onnum illaayirunnu
സന്തോഷ് ബ്രോ,
അടിപൊളി ബാംഗ്ലൂർ കഥകൾ ഓരോന്നായി പോരട്ടെ…
Nandi saho
Theerchayaayum. Admin Bro busy aayathinaal publishing late aakunnu
???????????????
Rose nu bhayankara vilayulla ppol ithrayadhikam?
Thx ??
നല്ല കഥ.. രസകരമായി ആവതരിപ്പിച്ചു.. ??❤
പക്ഷെ അവസാനം ഒരു കുഞ്ഞു നൊമ്പരം കൂടെ ????
What to do?
Life’s like that bro ?☺️?
സന്തോഷ് ജി
കഥ കണ്ടു വായിച്ചിട്ടില്ല.. നാളെ വെളുപ്പിന് എഴുന്നേറ്റു കാട്ടിൽ മേക്കതിൽ ഭഗവതി temple പോകുവാ.. So നാളെ വായിച്ചു അഭിപ്രായം പറയാം ??????
No problem bro
Ente anweshanam ariyichekkane (bhagavathiye)
പറഞ്ഞിട്ടുണ്ട് ?????
Nandi Reghu ?
ഓരോ പ്ലേറ്റ് കഥകൾ ആഴ്ചയിൽ മൂന്നെണ്ണം പോരട്ടെ..!!! ???
ഒന്നൊന്നര നായരും നാടോടി നായരും ???
ഈ പറഞ്ഞ പാളയ.. മല്ലേഷ്, ജിഎം, അന്നസാന്ദ്ര, ഇതിലേതെങ്കിലുമാണോ?
Annasaandra
Athe
സന്തോഷേ… ???.. ഓർമ്മകൾ… ഓർമ്മകൾ.. ഓടക്കുഴ….
??
Oothiyilla, George ??
Athokke oru kaalam
????
????
Sambhavam